Pages

Friday, October 1, 2010

കോട്ടകുന്ന് - മലപ്പുറത്തെ കുന്ന്

 കോട്ടകുന്ന് - മലപ്പുറം - കേരള

മലപ്പുറം ജില്ലാ ആസ്ഥാനത്തിന് സമീപത്തെ വിനോദ സഞ്ചാര കേന്ദ്രമാണ് കോട്ടക്കുന്ന്. മലപ്പുറം ജില്ലാ കളക്ടറേറ്റിന് അടുത്തായി സ്ഥിതി ചെയ്യുന്നു. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ചരിത്രപ്രധാന്യമുള്ള സ്ഥലം എന്ന പ്രത്യേകത കൂടി കോട്ടക്കുന്നിനുണ്ട്.കുന്നിനു മുകളിൽ സാമൂതിരിമാർ നിർമ്മിച്ച ഒരു പഴയ കോട്ടയുടെ അവശിഷ്ടമുണ്ട്.വേട്ടക്കൊരുമകൻ ക്ഷേത്രവും, ചുമർചിത്രങ്ങൾക്കു പ്രസിദ്ധമായ ശിവക്ഷേത്രവും കുന്നിനടുത്തായുണ്ട്.ഇവിടം ഇപ്പോൾ സർക്കാർ സംരക്ഷണയിലാണ്‌. 

വലിയ കുന്നിന്‍ പ്രദേശം എന്നതിനുപുറമേ കുടുംബസമേതം വിശ്രമ വേളകള്‍ ചെലവഴിക്കാന്‍ അനുയോജ്യമായ ചുറ്റുവട്ടം എന്ന നിലയിലും കോട്ടക്കുന്ന് സഞ്ചാരികളെ ആകര്‍ഷിക്കും.മുന്‍പ് പ്രഭാത സവാരിക്കാരുടെ താവളമായിരുന്നു ഇവിടമെങ്കില്‍ കൃത്യമായ ആസൂത്രണമത്തോടെ തനിമ നിലനിര്‍ത്തി കൊണ്ടുള്ള  ടൂറിസം വകുപ്പിന്റെഇടപെടല്‍ കോട്ടക്കുന്നിന്റെ മുഖഛായ തന്നെ മാറ്റി.സാമൂതിരിമാര്‍  നിര്‍മ്മിച്ച ഒരു പഴയ കോട്ടയുടെ അവശിഷ്ടവും ഇവിടെയുണ്ട്.

കുന്നിനു മുകളില്‍  വിശാലമായ പുല്‍പ്പരപ്പാണ്.പുല്‍പ്പരപ്പിനു നടുവില്‍  ഒരു കിണറുണ്ട്.ഭീതിയുണർത്തുന്ന കൊലക്കിണർ.വെള്ളമില്ലാത്ത കിണറിന്നുള്ളിൽ വളർച്ചമുറ്റിയ ഒരു വയസ്സൻ പടുമരമുണ്ട്.മലബാര്‍ സമര കാലത്ത് നേതാക്കളെ പട്ടാളം  വിചാരണ ചെയ്തിരിന്നത് ഇവിടെയാണെന്ന് കരുതുന്നു. സമീപത്താണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും കൂട്ടരേയും ബ്രിട്ടീഷ് സൈന്യം വധിച്ചത്.

സന്ദർശകരെ ആകർഷിക്കുന്നതിനായി ടൗൺഹാളും, ആർട്ടു ഗാലറിയും, സന്ധ്യാസംഗമ ഇരിപ്പിടങ്ങളും പ്രകാശ,ദൃശ്യ വിരുന്നുകളുമായി കുന്ന് മോടിപിടിപ്പിച്ചിരിക്കുന്നു.കോട്ടക്കുന്നില് പാര്ക്കിംഗിന് ഫീ ഈടാക്കുന്നുണ്ട്.

കോട്ടക്കുന്നിന്റെ ചരിവിൽ മലപ്പുറം മുനിസിപ്പാലിറ്റിയും ഡി.ടി.പി.സി.യും സംയുക്തമായി സംഘടിപ്പിക്കുന്ന കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാർക്ക് എന്ന പേരിൽ ഒരു വാട്ടർ തീം പാർക്കുണ്ട്, 30 ഏക്കറിൽ നിർമ്മിച്ചിരിക്കുന്ന ഈ പാർക്കിൽ കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗപ്പെടുത്താവുന്ന വിവിധ വിനോദോപാധികളും റൈഡുകളുമുണ്ട്.എല്ലാ സായാഹ്നങ്ങളിലും  ഇവിടെ കാഴ്ചകാരെക്കൊണ്ട് നിറയുന്നു.


This is one of the Recently developed Area in Malappuram District. This beautiful place is just located in the heart of Malapuram city and 50 km from Kozhikode,12 km from Kottakkal, 25 km from Karipur Airport, 17 km from Angadipuram Rly.station, 28 km from Tirur railway station, & situated at the headquarters of District - Malappuram.

Those who had been to this place before 4–5 years, will really get surprised by the change. Visitors are allowed up to 9pm. Now Municipality of Malappuram City started Kottakkunnu Amusement park (Water Theme Park) in the valley of Kotakunnu.Kotakunnu means Fort Hill. Kottakkunnu is situated at the heart of the Malappuram Town, which is on top of a hill.
City of Malapuram is mainly divided into 3 parts : Up-Hill, Middle Hill and Down Hill. Kotakunnu is situated at Up-Hill area near KSRTC bus terminal.
A View from downEntrance – Walkway
On Top - Nice views on 2 sidesThe Centre Spot @ The Top


Another View

Walkway @ the top


From Top - A look @ the walkway (You can see the entrance Below)

1 comment:

  1. Nice pics.Thanks for sharing the posting.Bus Ticket Booking Get the Best Online Bus Tickets Reservation Services with Ticketgoose. Your Online Bus Tickets Booking is just a click away!


    ReplyDelete

പ്രിയ കൂട്ടുകാരാ ... തെറ്റുകൾ എന്തെങ്കിലും അറിയാതെ എഴുതിവെച്ചിട്ടുണ്ട് എങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ മടിക്കരുത് . നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും,വിമര്‍ശനങ്ങള്‍ക്കും,വേണ്ടി കാ‍ത്തിരിക്കുന്നു ...