Pages

Monday, October 4, 2010

ഒരു മഴക്കാലത്ത് തുഞ്ചന്റെ മണ്ണില്‍ ....വീണ്ടും ഒരു പെരുമഴക്കാലം... ഞങ്ങള്‍ തിരൂരില്‍ എത്തുമ്പോള്‍ മഴ ഒരു കുറുമ്പി പെണ്ണിനെ പോലെ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. മഴത്തുളികള്‍ തുഞ്ചന്‍ പറമ്പിനെ നീരാട്ട് കഴിഞ്ഞ തമ്പുരാട്ടി കുട്ടിയെ പോലെ അതീവ സുന്ധരിയക്കിയിരിക്കുന്നു..

മലയാള ഭാഷയുടെ പിതാവിന് ജന്മം നല്കിയ പുണ്യഭൂമി. എഴുത്താണിത്തുബത് കിളിമകളെ നിര്‍ത്തി മലയാളത്തിന്റെ ആത്മാവുതൊട്ട തുഞ്ചത്ത് ആചാര്യന്റെ അനുഗ്രഹമണ്ണ് സ്തിഥി ചെയുന്നത് മലപ്പുറം ജില്ലയിലെ തിരുരിലാണ്.  അവര്‍ണ ഭൂരിപക്ഷത്തിന് വേണ്ടി അറിവിന്റെ ലോകം തുറന്ന എഴുത്തച്ഛന്‍ തിരൂരിലെ തൃക്കണ്ടിയൂരിനടുത്താണ് ജനിച്ചത്. ഈ സ്ഥലം ഇപ്പോള്‍ തുഞ്ചന്‍ പറമ്പ് എന്നറിയപ്പെടുന്നു.

എഴുത്തച്ഛനിലൂടെ മലയാളഭാഷയ്ക്ക് കൈവന്ന ജ്വലിക്കുന്ന പാരമ്പര്യം തിരൂരിന്റെ സാംസ്കാരിക മേഖലയെ ധന്യമാക്കുന്നുസാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും ഗവേഷണ  പഠനങ്ങളുടെയും കേന്ദ്രമായി  ഇവിടം   പരിരക്ഷിച്ചിരിക്കുന്നു. നാല് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഈ സ്വപനഭൂമി വിരുന്നൊരുക്കി നമ്മളെ കാത്തിരിക്കുകയാണ്.....

മധുരമായി മലയാളം പാടുന്നുണ്ട് ഇന്നും തുഞ്ചന്റെ മണ്ണില്‍. മലയാളഭാഷയുടെ ഉത്ഭവം തൊട്ടുള്ള വിവരങ്ങള്‍ ഉള്‍കൊള്ളിച്ചു ഭാഷ മ്യുസിയംവും എഴുതച്ചന്റെതെന്നു കരുതുന്ന എഴുത്താണിയും എഴുത്തച്ഛന്റെ കാലം തൊട്ടു തന്നെ ഉണ്ടായിരുന്നതെന്ന് കരുതുന്ന കയ്ക്കാത്ത കാഞ്ഞിരമരവുംമൊകെ ഈ അക്ഷര തറവാട്ടിന് മാത്രം സ്വന്തം.. അതിനു പുറമേ കൈയെഴുത്ത് പ്രതികളുടെ ലൈബ്രറി,തുഞ്ചന്‍ സ്മാരകം ,  ഓഡിട്ടോറിയം,സരസ്വതി ക്ഷേത്രം,സ്മൃതി മണ്ഡപം, വിശ്രമ കേന്ദ്രങ്ങള്‍,എഴുത്തുകാര്‍ക്ക് താമസിക്കാനുള്ള കോട്ടേജുകള് ‍എല്ലാം തുഞ്ചന്‍ പറമ്പിനെ ഭാഷ പ്രണയികള്‍ക്ക് അന്നും ഇന്നും  ഒരു സ്വപ്ന ഭൂമി ആണ്.

മലയാള ഭാഷ പോഷണത്തിനായി തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ തുഞ്ചന്‍ ഉത്സവം ,വിദ്യാരംഭം തുടങ്ങി വിവിധ പരിപാടികള്‍ വര്‍ഷങ്ങളായി നടന്നുവരുന്നു.  മലയാളത്തെ മറന്നു തുടങ്ങുന്ന പുതുതലമുറയ്ക്കു മുന്നില്‍  ഭാഷയുടെ മഹനീയത ബോധ്യപെടുത്താന്‍ ഇന്നും തുഞ്ചന്റെ മണ്ണ് ഒരടി മുന്നിലാണ്..
THUNCHAN THATHA

Thunchan Parambu - GATE
Thunjan Parambu - PADIPPURA
Thunchan Parambu - Auditorium

5 comments:

 1. തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.

  ReplyDelete
 2. കുറച്ചു കൂടെ ഫോട്ടോയും ഹിസ്റ്ററിയും add cheyyoo.

  ReplyDelete
 3. ivide ninnalle ente adhya childrens short film purathu vannath....athe adya nilathezhuth....

  ReplyDelete
 4. Hi, read your post and felt it should be nominated for Liebster Award. Please check this link on my blog http://nidheeshn.blogspot.in/2013/02/the-liebster-surprise.html

  ReplyDelete

പ്രിയ കൂട്ടുകാരാ ... തെറ്റുകൾ എന്തെങ്കിലും അറിയാതെ എഴുതിവെച്ചിട്ടുണ്ട് എങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ മടിക്കരുത് . നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും,വിമര്‍ശനങ്ങള്‍ക്കും,വേണ്ടി കാ‍ത്തിരിക്കുന്നു ...