Pages

Wednesday, December 21, 2011

23. ആവേശത്തിമര്‍പ്പില്‍ ഒരു ഗ്രാമം...!!!!!ശര വേഗത്തില്‍ പായുന്ന കാള കൂറ്റന്മാര്‍  ചെളിയും ചെളി വെള്ളവും നിറഞ്ഞ ചേറ്റിലൂടെ തിമര്‍ത്തു  പാഞ്ഞപ്പോള്‍ അത് ഒരു ഗ്രാമത്തിന്റെ ഉത്സവമായി മാറി. .പൊടി പാറിച്ച ആവേശവുമായി മാറിയ മലപ്പുറം ജില്ലയിലെ              താനാളൂരിലെ കാളപൂട്ട് മത്സരം.കാളകള്‍  പറപറന്നപ്പോള്‍  സി  പി പോക്കറിന്റെ കണ്ടത്തിലെ കാളപൂട്ട് മത്സരം കാഴ്ചക്കാര്‍ക്ക് അവിസ്മരണീയമായി . മലബാറിലെ പ്രസിദ്ധമായ തനാളൂരിലെ കാള പൂട്ട് മത്സരത്തില്‍ നാല് ജില്ലകളില്‍ നിന്ന് എഴുപത്തി നാല് ജോഡി കാളകള്‍ പങ്കെടുത്തു.കര്‍ഷകരുടെ ഉത്സവമായ കാളപൂട്ട് മത്സരം കാണാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാളപൂട്ട് പ്രേമികള്‍ അതി രാവിലെ തന്നെ എത്തിയിരുന്നു.


മണ്ണില്‍  പോന്നു വിളയികുന്നവരാണ് കര്‍ഷകര്‍ .. .. അവരുടെ വിയര്‍പ്പു മുത്തുകളാണ് പൊന്‍വിളയാക്കുന്നത്. .മണ്ണ് ഒരുക്കി വിത്ത് പാകി വളം ചേര്‍ത്ത്  കാവലിരുന്നു വിളയിചെടുക്കുന്നത് ഒരു ജനതയുടെ ജീവിതം തന്നെ.കര്‍ഷകരുടെ വാശിയേറിയ മത്സരമാണ്  കാളപൂട്ട് മത്സരം.പണ്ട് കാലങ്ങളില്‍ രണ്ടാം വിളയിറക്കുമ്പോള്‍ വിശാലമായ പാടത്ത് നടത്തുന്ന ഒരു പോരാട്ട  മത്സരം. ഇതിനായി പ്രത്യേകം കാളകളെയും പോത്തുകളെയും വളര്‍ത്തി  പരിശീലിപ്പിക്കും. മരവും നുകവും കൂട്ടിക്കെട്ടിയ ശേഷം അതിവേഗത്തില്‍ ഓടിക്കും. ഓട്ടത്തിന് പ്രത്യേക നിയമങ്ങളുണ്ട്. മറുകണ്ടം ചാടരുത് (ട്രാക്ക് മാറരുത് എന്നര്‍ത്ഥം). ലക്ഷ്യസ്ഥാനത്തെത്തിയിരിക്കണം.


കര്‍ഷകര്‍ക്ക്  മണ്ണില്‍  മല്ലിട്ട് മെയ്കുഴയുമ്പോള്‍ കാളകള്‍ക്കൊപ്പം ചേറിലെ ആറാട്ടായിരുന്നു കന്നുകാലി ഓട്ട മത്സരങ്ങള്‍.. സംസ്ഥാനത്ത് അടൂര്‍ ആനന്ദപ്പള്ളി, ഓച്ചിറ, കൂത്താട്ടുകുളം എന്നിവിടങ്ങളിലാണ് പ്രസിദ്ധമായ കന്നുകാലി ഓട്ടമത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. വിദേശവിനോദ സഞ്ചാരികളെ ഉള്‍പെടെ ആകര്‍ഷിച്ചിരുന്ന  ഈ കായികവിനോദം ഗ്രാമീണ ടൂറിസം മേഖലയുടെ ഒരു  മുതല്‍ കൂട്ടായിരുന്നു .കൊയ്ത്തു കഴിഞ്ഞ് ഉഴുതുമറിച്ച വയലുകളിലാണ് ഓട്ടമത്സരങ്ങള്‍ സംഘടിപ്പിച്ചു പോന്നിരുന്നത്.
ഒരടി പൊക്കത്തില് ചെളിയും ചെളിവെള്ളവും നിറഞ്ഞ ചേറ്റിലൂടെ കന്നിന്‍ കൂട്ടങ്ങള്‍ ഓടിമറയുമ്പോള്‍ കാര്‍ഷിക മേഖലയക്കും ഇത് ഏറെ ഉത്സാഹമാണ് പകര്‍ന്നിരുന്നത് .

  കേരളത്തിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട കാളയോട്ട മത്സരമാണ് മരമടി(ഇംഗ്ലീഷ്: Maramadi). പോത്തോട്ടം, കാളപ്പൂട്ട് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. പത്തനംതിട്ടയിലെ ആനന്ദപ്പള്ളി, പാലക്കാടിലെ കോട്ടായി, ചിതലി എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും ഇത് നടക്കുന്നത്. ജനകീയമായ സാംസ്കാരികോത്സവമാണിത്. വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന കാളകൾഇതിൽ പങ്കെടുക്കുന്നു. അതിവിദഗ്ദ്ധരായ കാളക്കാരാണ് കാളകളെ നിയന്ത്രിക്കുന്നത് കാള, പോത്ത്, കാള - പോത്ത് തുടങ്ങി വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കാറുണ്ട്.ഉഴുതുമറിച്ച വയലുകൾ (കണ്ടങ്ങൾ) ആണ് മരമടിയുടെ സ്റ്റേഡിയം. നുകം വച്ചു കെട്ടിയ രണ്ടു കാളകളും അവയെ നിയന്ത്രിക്കുന്ന മൂന്ന് ആളുകളും ചേർന്നതാണ് ഒരു സംഘം. ഇത്തരം 30 സംഘങ്ങളെങ്കിലും മത്സരത്തിൽ പങ്കെടുക്കും. ഉച്ചമുതൽ വൈകുന്നേരം വരെയാണ് മത്സരം. പ്രത്യേകം പരിശീലിപ്പിച്ച കാളകളും വൈദഗ്ദ്ധ്യമുള്ള കാളക്കാരുമാണ് മരമടിയിൽ പങ്കെടുക്കുന്നത് ഉഴവും മൃഗങ്ങളെ കുളിപ്പിച്ച് അരിമാവ്, മഞ്ഞൾപ്പൊടി എന്നിവകൊണ്ടലങ്കരിക്കുന്നു. തുടർന്ന് തുടി, മരം എന്നീ വാദ്യോപരകണങ്ങളുടെ അകമ്പടിയോടെ അവയെ ഇളനീർ കൊണ്ട് അഭിഷേകം ചെയ്തശേഷം കൂട്ടിക്കെട്ടി വയലിറക്കുന്നു. ഒരോ മൃഗങ്ങൾക്കും ഒരു പോത്തോട്ടക്കാരനുണ്ടായിരിക്കും. അയാൾ മൃഗവുമായി ബന്ധിപ്പിക്കുന്ന ഒരു പലകയിൽ നിന്ന് പോത്ത്/കാളക്കൊപ്പം സഞ്ചചിക്കുന്നു. മൃഗങ്ങൾ മുന്നോട്ട് കുതിക്കുന്നതനുസരിച്ച് ഓട്ടക്കാരൻ പലകമേൽ നിന്ന് അവയെ തെളിച്ചുകൊണ്ടിരിക്കണം. ഇടക്ക് പലകയിൽ നിന്ന് നിലത്തിറങ്ങി ഓടാനും സാധിക്കും.


മൃഗത്തോട് മനുഷ്യന്‍  എതിരിടുന്നതിനു പകരം മൃഗവും മനുഷ്യനും ഒത്തൊരുമിച്ച് ഓടി വിജയിക്കുന്ന ഒരു ടീം വര്‍ക്കുകള്‍ ആയിരുന്നു കാള ഓട്ടങ്ങള്‍ . എന്തായാലും അന്യംനിന്നുപോകുന്ന ഈ മത്സരം ഇന്ന് ചരിത്രത്തിന്റെ ഭാഗം മാത്രം….

Tuesday, November 22, 2011

പ്രതികരിക്കു ....നമ്മുടെ നാടിനു വേണ്ടി ...


പ്രതികരിക്കു ....നമ്മുടെ നാടിനു വേണ്ടി ...നിരപരാധികളുടെ ജീവന് വേണ്ടി ..... ഒരു പക്ഷെ നമ്മുടെ നാട് രക്ഷപെട്ടെക്കാം...
കേരളത്തില്‍ തന്നെ ഉത്ഭവിച്ച്‌, കേരളത്തിലൂടെ മാത്രം ഒഴുകി, കേരളത്തില്‍ തന്നെ അവസാനിക്കുന്ന ഒരു നദി അന്തര്‍ സംസ്ഥാന നദിയാകുമോ? നാട്ടുരാജാക്കന്‍മാരും ഭരണാധികാരികളുമായുണ്ടാക്കിയ എല്ലാ കരാറുകളും ഉടമ്പടികളും, ഭാരതം സ്വതന്ത്രമായതോടെ റദ്ദാക്കപ്പെട്ടപ്പോള്‍ മുല്ലപ്പെരിയാര്‍ കരാറിന്‌ മാത്രം എങ്ങിനെ തുടര്‍ന്നും നിയമസാധുത ലഭിച്ചു ? ലോകം മുഴുവന്‍ അംഗീകരിച്ചിരിക്കുന്ന പാട്ടക്കരാറുകളുടെ പരമാവധി കാലാവധി 99 വര്‍ഷമായിരിക്കെ മുല്ലപ്പെരിയാറിന്‌ 999 വര്‍ഷത്തെ കാലാവധി എങ്ങിനെ കിട്ടി ? എവിടെയാണ്‌ നമുക്ക്‌ പിഴവ്‌ സംഭവിച്ചത്‌ ?
മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍

ഞങ്ങള്‍ക്ക്   ജീവിക്കണം...!!!
ഞങ്ങളുടെ  കൂടെയുള്ളവര്‍ക്കും ജീവിക്കണം..!!!
കേരളത്തിലെ ഓരോ രാഷ്ട്രീയക്കാരനോടും ഞങ്ങള്‍  ചങ്ക് പൊട്ടി ചോദിക്കുന്നു...,
മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ നശിക്കുന്ന 35 ലക്ഷത്തില്‍ അധികം ജീവിതങ്ങള്‍ നിങ്ങള്‍ക്ക് തിരിച്ചു തരാനാകുമോ?
ഡാം തകര്‍ന്നാല്‍ ഒലിച്ചുപോകാവുന്ന തൃശൂരും, എറണാംകുളവും , ഇടുക്കിയും സംരക്ഷിക്കാന്‍ നിങ്ങളെ കൊണ്ട് കഴിയുമോ?
കള്ളുഷാപ്പ് അനുവധിക്കുന്നതിലും, റോഡിലിറങ്ങി സമരങ്ങള്‍ നടത്തുന്നതിലും സുഖം കണ്ടെത്തുന്നവരേ..,
ഓര്‍ക്കുക, ഞങ്ങളുടെ പ്രാണന്റെ പിടച്ചിലില്‍ നിങ്ങളൊന്നും സ്വസ്തമായുറങ്ങാന്‍ പോകുന്നില്ല...!!!!
ഒരു പേമാരിയായി ഞങ്ങള്‍ നിങ്ങള്‍ക്കുമേല്‍ ആഞ്ഞു പതിക്കുന്നതും കരുതിയിരിക്കുക..!!!!
ഈ പോരാട്ടങ്ങളില്‍ ഞങ്ങള്‍ക്ക് ജാതിയും മതവും രാഷ്ട്രീയവും ഇല്ലെന്നു ഓര്‍ത്താല്‍ നിങ്ങള്‍ക്കു നന്ന്..!!!

സുഹൃത്തെ ഒരു നിമിഷം!! മുല്ലപ്പെരിയാറിനെ കുറിച്ച് സുഹൃത്തിനു ( നമ്മുക്ക് ) എന്തെറിയാം..?? 3 മലയാളീകള്ചേര്ന്നാല്‍ 4 ഗ്രൂപ്പായി പിരിഞ്ഞു തമ്മില്തല്ലുന്ന നമുക്ക് ഇനിയെങ്കിലിം മരണത്തിന്റെ മടിത്തട്ടില്അന്തിയുറങ്ങുന്ന നിരപരാധികളായ നമ്മുടെ ലക്ഷ കണക്കിന് പ്രിയപ്പെട്ടവരുടെ ജീവനു വേണ്ടി ഒന്നിക്കരുതോ ?? .കഴിഞ്ഞ ദിവസങ്ങളില്വിദേശത്തു നിന്നും വന്ന ചില വിദഗ്ധര്ഇവിടെ റിസര്ച് നടത്തി ഒരു സെമിനാര്സംഘടിപ്പിക്കുകയുണ്ടായി... സാധാരണ ഗതിയില്‍ 5 വര്ഷം മാത്രമേ അണക്കെട്ടിനു ആയ്യുസ്സുള്ളൂ.. നിര്ഭാഗ്യവശാല്മറ്റ് എന്തെങ്കിലും സംഭവിച്ചാല്‍ ( ഭൂമികുലുക്കം ആയാല്പോലും ) തകര്ന്നാല്‍, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകളും തകര്ന്നു ഇടുക്കിയിലെത്തും. ഇത്രയും വലിയ പ്രഹരശേഷി തടയാന്ഇടുക്കി ഡാമിന് കഴിഞ്ഞന്ന് വരില്ല ..!! ഉണ്ടാകാവുന്ന പ്രധാന ദുരന്തങ്ങള്‍..!!


 42 ഓളം അടി ഉയരത്തില്വരുന്ന വെള്ളത്തിന്റെ മരണപ്പാച്ചിലില്നമ്മുടെ പ്രിയപ്പെട്ട 10 ലക്ഷത്തിലധികം ജനങ്ങള്കൊല്ലപ്പെടും. ഇടുക്കി ജില്ലയുടെ പകുതി മുതല്കോട്ടയം തൃശൂര്ജില്ലയുടെ പകുതി വരെ വെള്ളത്തിലാകുംആലപ്പി,. എറണാകുളം ജില്ല പൂര്ണമായും .!! മനോഹരമായ ഭൂ പ്രദേശങ്ങളും പുഴകളും , തോടുകളും കെട്ടിട സമുച്ചയങ്ങളും 12 അടിയിലേറ ഉയരത്തില്ചെളിയാല്മൂടപ്പെട്ട് നമ്മുടെ പ്രിയപ്പെട്ടുവരുടെ ശവപറമ്പായി മാറിയിരിക്കും..!! 4.30 / 6.30 മണിക്കൂറുകള്ക്കുള്ളില്ഇടുക്കി മുതല്അറബിക്കടല്വരെ സംഹാരതാണ്ടവം ആടുന്ന വെള്ളപ്പാച്ചിലില്ദെവത്തിന്റെ സ്വന്തം നാട് ലോകം കണ്ടതില്ഏറ്റവും വലിയ ദുരന്തം വിതച്ചു ചെകുത്താന്റെ സ്വന്തം നാടായി മാറിയിരുക്കും...!! നമ്മള്എന്ത് ചെയ്യണം...!! , NOW I AM FREE , NOW I AM ALONE , NOW I AM OPEN എന്ന..സുന്ദരികുട്ടികളുടെ കിളി മൊഴികള്ക്കു മുന്നില്ലൈക്അടിക്കാനും , കമെന്റ് പോസ്റ്റ്ചെയുവാനും വേണ്ടി Q-വില്നില്ക്കുന്ന സുഹൃത്തുക്കളും,, ഐശ്യരിയ റായിയുടെ പേറ്റ് വേദനയു , പ്രസവവും ലൈവ് റണ്ണിംഗ് കമന്റെറി നല്കി ( ലൈവ് വീഡിയോ നല്കാത്തതില്വിഷമമുണ്ട് ) ആശസ്സിപ്പിച്ച സുഹൃത്തുക്കളും ഇന്നുമുതല്ദയവായി മുല്ലപെരിയാര്ഉണ്ടാക്കാവുന്ന അപകടത്തെകുറിച്ച് ചര്ച്ച ചെയ്തും ഷെയര്ചെയ്തും പരസ്പ്പരം വാളുകളില്പോസ്റ്റ്ചെയ്തും കേരളത്തിലെ എല്ലാ ജനങ്ങളെ വിപത്തിനെതിരെ അണി നിരക്കാന്പ്രചോദനം നല്കുക ..!! ദുരന്തത്തിനു ശേഷം കെട്ടി പ്പിടിച്ചു പൊട്ടി കരഞ്ഞു റീത്ത് വയ്ക്കുന്ന ഫോട്ടോയ്ക്ക് ഫോസ് ചെയ്യാനും, സോഷ്യല്നെറ്റ്വര്ക്ക്കളില്പോസ്റ്റ്ചെയ്യാനുമല്ല നാം ഒന്നിക്കേണ്ടത് ..!! മരണത്തിന്റെ മടിത്തട്ടില്അന്തിയുറങ്ങുന്ന ലക്ഷകണക്കിന് വരുന്ന നമ്മുടെ പ്രിപ്പെട്ടവരുടെ ജീവന്സംരക്ഷിക്കാന്വാക്ക് കൊണ്ടും, പ്രവര്ത്തി കൊണ്ടും അവരുടെ മനസ്സിന് ശക്ത്തി നല്കാനാണ് ഇപ്പോള്നമ്മള്പ്രവത്തിക്കേണ്ടത് ..!!