Pages

Sunday, July 24, 2011

19.മഞ്ഞുമാറുന്നതിനു മുമ്പ് കാട്ടിനുള്ളിലേക്ക് ഒരു യാത്ര...


      നിലയ്ക്കാത്ത കാടിന്റെ സംഗീതം...നിബിഡവനങ്ങള് കുടചൂടുന്ന മുത്തങ്ങ. വനചാരുത തിടമ്പേറ്റുന്ന വയനാട്ടിലെ ആദ്യത്തെ വന്യജീവിസങ്കേതമാണിത്. ഇഴപിരിയുന്ന കാട്ടുവഴികളില് ആനക്കൂട്ടങ്ങള് പതിവുകാഴ്ചയാണ്. കാടും സഞ്ചാരികളും തമ്മിലുള്ള മുത്തങ്ങയിലെ രമ്യതയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വാഹനത്തിന്റെ ഇരമ്പല് കേട്ടാല്പോലും വഴിയില്നിന്നും അനങ്ങാതെ സഞ്ചാരികളുടെ തോഴന്മാരാവുകയാണ് ഇവിടെ വന്യജീവികള്.
MUTHANGA

തിങ്ങിവളരുന്ന മഴക്കാടുകളുടെ സങ്കേതത്തിലാണ് വിസ്മയങ്ങളുടെ ആവാസകേന്ദ്രം. ഒരുകാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആനപിടിത്ത കേന്ദ്രമെന്നായിരുന്നു ഖ്യാതി.മൂന്നു സംസ്ഥാനങ്ങള് അതിരിടുന്ന മുത്തങ്ങയില് ആനകളുടെ പതിവു സഞ്ചാരപാതകളുണ്ട്. തീറ്റ തേടി കര്ണാടകയുടെയും തമിഴ്നാടിന്റെയും അതിര്ത്തികള് മറികടക്കുന്നതാണ് ഇവരുടെ ശീലങ്ങള്. കടുവകളുടെയും പുലികളുടെയും മാനുകളുടെയും വിഹാരകേന്ദ്രമാണിത്. മൂന്നു കിലോമീറ്ററോളം ഭൂപരിധിയില് വനരാജാക്കന്മാര് കാടിനെ വീതിച്ചെടുക്കുന്നു. പുള്ളിപ്പുലികളും പുള്ളിമാനുകളും സൗഹൃദാന്തരീക്ഷത്തില് കഴിയുന്നു.

മുതുമല, ബന്ദിപ്പുര് വന്യജീവിസങ്കേതങ്ങളോട് ചേര്ന്നാണ് മുത്തങ്ങ വനം. യഥേഷ്ടം വനസസ്യങ്ങളും അപൂര് ജൈവവൈവിധ്യങ്ങളും മഴക്കാടിന്റെ മാത്രം പ്രത്യേകതയാണ്. പ്രകൃതിയെ അടുത്തറിയാന് ഇഷ്ടപ്പെടുന്നവര്ക്ക് മനംനിറയെ കാഴ്ചകളാണ് മുത്തങ്ങ നല്കുന്നത്. മുത്തങ്ങയുടെ വിളി കേള്ക്കാത്തവര് കുറവാണ്. വയനാട്ടിലേക്കാണ് യാത്രയെങ്കില് മുത്തങ്ങയില് കയറാതെ പോകുന്നത് പതിവില്ല. രാവിലെയും വൈകിട്ടുമുള്ള വൈല്ഡ് ലൈഫ് സഫാരിയില് ഒരുകാലത്തും സഞ്ചാരികളുടെ കുറവില്ല.

മഞ്ഞുമാറുന്നതിനു മുമ്പ് കാട്ടിനുള്ളിലേക്ക് ഒരു യാത്ര. ഏതു നിമിഷവും മുന്നില്പ്പെടാവുന്ന കാട്ടാനകളെ കാണാനുള്ള കൗതുകയാത്രകള്. കാടിന്റെ കുളിരും ഇരുളും ഇടകലര്ന്ന യാത്രയില് ഒരു ഉള്ക്കിടലവും കൂട്ടിനുണ്ടാകും. കാടിനെ അറിഞ്ഞുകൊണ്ടുള്ള സഫാരി അവസാനിക്കുമ്പോള് കാഴ്ചകളുടെ നിറം കലര്ന്ന ഓര്മകള് ബാക്കിയാകും. വയനാടന് പ്രകൃതിഭംഗികളുടെ ആസ്വാദനമികവില് ചുരമിറങ്ങുമ്പോള് മുത്തങ്ങയെ മറക്കാന് ആര്ക്കും കഴിയില്ല. രാജ്യത്തെ പേരുകേട്ട എലിഫന്റ് പ്രോജക്ടില്നിന്നും ഇനിയും തീരാത്ത വിശേഷങ്ങള് പറയാന് കാലങ്ങളോളം ഓര്മകള് ഏതൊരു സഞ്ചാരിയുടെയും കൂടെയുണ്ടാകും.
ദേശീയപാത 212ല് ബത്തേരി കടന്നാല് മുത്തങ്ങയായി. ഇരുവശത്തും മുളങ്കാടുകള് അതിരുന്ന കാഴ്ചാനുഭവങ്ങള്. ഇടയ്ക്കിടെ വനഗ്രാമങ്ങള് പഴമയുടെ ഓര്മകള് മുന്നിലേക്ക് കൊണ്ടുവരും. കേരള-കര്ണാടക അതിര്ത്തിയില് ചെക്ക് പോസ്റ്റില് ഇടതുഭാഗത്തായി പ്രവേശന കവാടം. മുളകൊണ്ട് നിര്മിച്ച വിശ്രമസങ്കേതങ്ങള് സഞ്ചാരികളെ സ്വീകരിക്കും. കല്പറ്റയില്നിന്ന് 41 കിലോമീറ്റര് ദൂരം. ബത്തേരിയില്നിന്ന് 16. മാനന്തവാടിയില്നിന്ന് 58 കിലോമീറ്റര്. കോഴിക്കോട് ടൗണില്നിന്ന് 96 കിലോമീറ്റര് കല്പറ്റ-ബത്തേരി-മൈസൂര് റൂട്ടില് സഞ്ചരിച്ചാല് ഇവിടെയെത്താം.


നീലഗിരി ബയോസ്ഫിയറിനോട് ചേര്ന്നുള്ള സങ്കേതത്തില് സഞ്ചാരികള്ക്ക് എല്ലാ സൗകര്യവുമൊരുക്കി വനംവകുപ്പ് ഉദ്യോഗസ്ഥര് കാത്തിരിക്കുന്നുണ്ട്. മൈസൂര് വഴി 95 കിലോമീറ്റര് വന്നാല് കേരള അതിര്ത്തിയില് എത്താം. ഊട്ടിയില്നിന്നും 160 കിലോമീറ്റര് ദൂരമുണ്ട്. രാവിലെ ഏഴു മുതല് പത്തുമണിവരെയാണ് സഞ്ചാരികള്ക്ക് പ്രവേശനം. വൈകിട്ട് മൂന്നു മണി മുതല് 5.30വരെയും വന്യജീവി സങ്കേതത്തിനുള്ളില് പ്രവേശനം ലഭിക്കും.മുതിര്ന്നവര്ക്ക് 10 രൂപയും കുട്ടികള്ക്ക് അഞ്ചു രൂപയുമാണ് ഫീസ്. സവാരി നടത്താന് 50 രൂപ ഒരാള്ക്ക് വാഹനഫീസ്. ജീപ്പ് വാടക 300 രൂപ. കൂടുതല് വിവരങ്ങള്ക്ക് വൈല്ഡ് ലൈഫ് വാര്ഡനുമായി ബന്ധപ്പെടാം. ഫോണ്: 04936-271010, 04936-270454.

COURTESY : IRIS ,THE PORTFOLIO STUDIO,TIRUR
Monday, July 4, 2011

18.തുഷാരഗിരിയിലേക്ക് മഴയത്തൊരു യാത്ര.....ഞങ്ങള്‍ തുഷാരഗിരിയില്‍  എത്തുമ്പോള്‍ മഴ ഒരു കുറുമ്പി പെണ്ണിനെ പോലെ തിമര്‍ത്തു പെയ്യുന്നുണ്ടായിരുന്നു.

തുഷാരഗിരി......

കോഴിക്കോട് വനം   ഡിവിഷനില്‍ താമരശ്ശേരി റയിന്ജില്‍ കൊട്ന്ജേരി ഭാഗത്തുള്ള ജീരകപ്പാറ എന്ന വന മേഖല..
 
തുഷാരഗിരിയിലേക്കുള്ള യാത്രാസൗകര്യങ്ങള്‍

റെയില്‍ : കോഴിക്കോട്  റെയില്‍വേ  സ്റ്റേഷന്‍  - 55 Km

 റോഡ്‌  : 
NH 212 ല്‍ താമരശേരിക്കും അടിവാരത്തിനും ഇടക്കുള്ള കൈതപോയില്‍ എന്ന സ്ഥലത്തുനിന്നും ചെമ്പുകടവ് റോഡില്‍ 7 Km യാത്ര ചെയ്താല്‍ തുഷാരഗിരിയില്‍ എത്താം.

ബസ്‌ സമയം: KSRTC 8.30 ന് കോഴിക്കോട് നിന്നും പുറപ്പെട്ടു 10.30 ന് തുഷാരഗിരിയില്‍ എത്തുന്നു.


വന നശീകരണത്തിനും പ്രകൃതി ശോഷനത്തിനും കുപ്രസിദ്ധിയാര്‍ജിച്ച  പ്രദേശം അത് പഴന്കഥ.

ഇന്ന്,കോഴിക്കോട് ജില്ലയിലെ, അല്ല കേരളത്തിലെ തന്നെ ഇക്കോടൂറിസം മേഖല യില്‍ പുകള്‍പെറ്റ തുഷാരഗിരി ....
സഹ്യഗിരിയുടെ മടിത്തട്ടില്‍ തുഷാരബിന്ദുക്കള്‍ പെയ്തിറങ്ങുന്ന ഈ സ്വപ്ന ഭൂമിയ്ക്ക് തുഷാരഗിരി എന്ന പേര് അന്വാര്‍ത്ഥം.മഞ്ഞുമെഘങ്ങളില്‍ ചുംബിച്ചു നില്‍കുന്ന ഈ കാനന സ്വര്‍ഗത്തെ കണ്ടറിയാനും ആസ്വദിക്കാനും ആനന്ദിക്കാനും കോഴിക്കോട് വനവികസന ഏജനസിയുടെ കീഴിലുള്ള " തുഷാരഗിരി വനസംരക്ഷണ സമിതി " സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Thusharagiri waterfallsമഴ മേഘങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കി തുഷാരഗിരിയില്‍ പ്രകൃതി പൂത്തുലഞ്ഞു നില്‍ക്കുന്ന ആഗസ്റ്റ്‌ - ഡിസംബര്‍ മാസക്കലങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനിയോജ്യം.
നിറഞ്ഞൊഴുകുന്ന അരുവികളും സമൃദ്ധമായ വെള്ളച്ചാട്ടങ്ങളും പൂത്തുലഞ്ഞു നില്‍ക്കുന്ന വൃക്ഷലതാദികളും പൂക്കളില്‍ നിന്ന് പൂക്കളിലേക്ക്‌ തത്തികളിക്കുന്ന ചിത്രശലഭങ്ങളും സഞ്ചാരികള്‍ക്ക് മറ്റൊരു ദ്രിശ്യവിരുന്നാണ്.


Thusharagiri


സഞ്ചാരികളുടെ മനസ്സിനും മേനിക്കും കുളിരേകുന്ന വെള്ളച്ചാട്ടങ്ങളാണ് തുഷരഗിരിയുടെ മുഖ്യ ആകര്‍ഷണീയത.

വനത്തിലേക്ക് നിങളെ  സ്വാഗതം ചെയ്തുകൊണ്ട് " ഈരാറ്റുമുക്ക്  വെള്ളച്ചാട്ടം ". കാടിന്റെ കുളിര് തൊട്ടറിഞ്ഞു ചാലിപ്പുഴയുടെ രണ്ട് കൈവഴികള്‍ ഒന്നിക്കുന്ന ഈ സംഗമവേദിയില്‍ സന്ധര്ശകര്‍ക്ക് മതി മറന്നു നില്‍ക്കാം.


അല്‍പ്പം മുകളിലേക്ക് കയറിയാല്‍ അടുത്തത് "മഴവില്‍ ചാട്ടം" ജലകണങ്ങളില്‍ സൂര്യരശ്മികളെട്ടു വിരിഞ്ഞു നില്‍കുന്ന മഴവില്ലിന്റെ സപ്തവര്‍ണ്ണശോഭ ഇത്ര മനോഹരമായി മറ്റെവിടെയുണ്ട് ...?

പൂച്ചൂടി നില്‍കുന്ന മരങ്ങളുടെയും ചെടികലൂടെയും ഇടയിലൂടെയും വീണ്ടും മുകളിലേക്ക് "തുംബിതുള്ളും പാറ " വെള്ളച്ചാട്ടം . പാറക്കെട്ടുകളില്‍ നിന്നും 170 അടി താഴേക്ക്‌ കാട്ടരുവി പതിക്കുന്ന അത്യന്തം ഹൃദയഹാരിയായ കാഴ്ച. ജലധാരക്ക് മുകളിലായി നൃത്തം വെക്കുന്ന തുമ്പികള്‍.
കാട്ടുചോലകള്‍ക്കും വെള്ളചാട്ടങ്ങള്‍ക്കും സമീപം പലസ്ഥലങ്ങളിലായി കുറ്റിക്കാടുകളില്‍ വാരി വിതറിയതുപോലെ കുറിഞ്ഞിക്കാടുകള്‍ പൂത്തു നില്‍ക്കുന്നു. വയലറ്റും ചുകപ്പും കലര്‍ന്ന നിറത്തിലുള്ള ചെറുപുഷ്പങ്ങളുടെ നിരകള്‍ മനസ്സില്‍ നിന്നും പറിച്ചെടുക്കാന്‍ സാദ്ധ്യമല്ല.
 
മുകള്‍ത്തട്ടില്‍ നാല് ഏക്കൊറോളം വിസ്താരത്തില്‍ പരന്നു  കിടക്കുന്ന " തേന്‍ പാറ"  സന്ദര്‍ശകര്‍ക്കുള്ള വിശ്രമ താവളമാണ്. താല്പര്യമുള്ളവര്‍ക്ക് താഴ്വരത്തിലേക്ക് സാഹസികമായ ഒരു കാനനയാത്രയുമാവാം.തിരിചിറങ്ങുന്നവരെ അനുഗ്രഹിച്ചു കൊണ്ട് താന്നി മുത്തശി ഈരാടുമുക്ക്
വെള്ളച്ചാട്ടത്തിനു സമീപം നില്‍ക്കുന്നത് കാണാം.....

ഈ താന്നി മുത്തശ്ശിയെ കാണാന്‍ നിങ്ങളും ഒരിക്കല്‍ വരില്ലേ ....?