Pages

Monday, July 4, 2011

18.തുഷാരഗിരിയിലേക്ക് മഴയത്തൊരു യാത്ര.....ഞങ്ങള്‍ തുഷാരഗിരിയില്‍  എത്തുമ്പോള്‍ മഴ ഒരു കുറുമ്പി പെണ്ണിനെ പോലെ തിമര്‍ത്തു പെയ്യുന്നുണ്ടായിരുന്നു.

തുഷാരഗിരി......

കോഴിക്കോട് വനം   ഡിവിഷനില്‍ താമരശ്ശേരി റയിന്ജില്‍ കൊട്ന്ജേരി ഭാഗത്തുള്ള ജീരകപ്പാറ എന്ന വന മേഖല..
 
തുഷാരഗിരിയിലേക്കുള്ള യാത്രാസൗകര്യങ്ങള്‍

റെയില്‍ : കോഴിക്കോട്  റെയില്‍വേ  സ്റ്റേഷന്‍  - 55 Km

 റോഡ്‌  : 
NH 212 ല്‍ താമരശേരിക്കും അടിവാരത്തിനും ഇടക്കുള്ള കൈതപോയില്‍ എന്ന സ്ഥലത്തുനിന്നും ചെമ്പുകടവ് റോഡില്‍ 7 Km യാത്ര ചെയ്താല്‍ തുഷാരഗിരിയില്‍ എത്താം.

ബസ്‌ സമയം: KSRTC 8.30 ന് കോഴിക്കോട് നിന്നും പുറപ്പെട്ടു 10.30 ന് തുഷാരഗിരിയില്‍ എത്തുന്നു.


വന നശീകരണത്തിനും പ്രകൃതി ശോഷനത്തിനും കുപ്രസിദ്ധിയാര്‍ജിച്ച  പ്രദേശം അത് പഴന്കഥ.

ഇന്ന്,കോഴിക്കോട് ജില്ലയിലെ, അല്ല കേരളത്തിലെ തന്നെ ഇക്കോടൂറിസം മേഖല യില്‍ പുകള്‍പെറ്റ തുഷാരഗിരി ....
സഹ്യഗിരിയുടെ മടിത്തട്ടില്‍ തുഷാരബിന്ദുക്കള്‍ പെയ്തിറങ്ങുന്ന ഈ സ്വപ്ന ഭൂമിയ്ക്ക് തുഷാരഗിരി എന്ന പേര് അന്വാര്‍ത്ഥം.മഞ്ഞുമെഘങ്ങളില്‍ ചുംബിച്ചു നില്‍കുന്ന ഈ കാനന സ്വര്‍ഗത്തെ കണ്ടറിയാനും ആസ്വദിക്കാനും ആനന്ദിക്കാനും കോഴിക്കോട് വനവികസന ഏജനസിയുടെ കീഴിലുള്ള " തുഷാരഗിരി വനസംരക്ഷണ സമിതി " സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Thusharagiri waterfallsമഴ മേഘങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കി തുഷാരഗിരിയില്‍ പ്രകൃതി പൂത്തുലഞ്ഞു നില്‍ക്കുന്ന ആഗസ്റ്റ്‌ - ഡിസംബര്‍ മാസക്കലങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനിയോജ്യം.
നിറഞ്ഞൊഴുകുന്ന അരുവികളും സമൃദ്ധമായ വെള്ളച്ചാട്ടങ്ങളും പൂത്തുലഞ്ഞു നില്‍ക്കുന്ന വൃക്ഷലതാദികളും പൂക്കളില്‍ നിന്ന് പൂക്കളിലേക്ക്‌ തത്തികളിക്കുന്ന ചിത്രശലഭങ്ങളും സഞ്ചാരികള്‍ക്ക് മറ്റൊരു ദ്രിശ്യവിരുന്നാണ്.


Thusharagiri


സഞ്ചാരികളുടെ മനസ്സിനും മേനിക്കും കുളിരേകുന്ന വെള്ളച്ചാട്ടങ്ങളാണ് തുഷരഗിരിയുടെ മുഖ്യ ആകര്‍ഷണീയത.

വനത്തിലേക്ക് നിങളെ  സ്വാഗതം ചെയ്തുകൊണ്ട് " ഈരാറ്റുമുക്ക്  വെള്ളച്ചാട്ടം ". കാടിന്റെ കുളിര് തൊട്ടറിഞ്ഞു ചാലിപ്പുഴയുടെ രണ്ട് കൈവഴികള്‍ ഒന്നിക്കുന്ന ഈ സംഗമവേദിയില്‍ സന്ധര്ശകര്‍ക്ക് മതി മറന്നു നില്‍ക്കാം.


അല്‍പ്പം മുകളിലേക്ക് കയറിയാല്‍ അടുത്തത് "മഴവില്‍ ചാട്ടം" ജലകണങ്ങളില്‍ സൂര്യരശ്മികളെട്ടു വിരിഞ്ഞു നില്‍കുന്ന മഴവില്ലിന്റെ സപ്തവര്‍ണ്ണശോഭ ഇത്ര മനോഹരമായി മറ്റെവിടെയുണ്ട് ...?

പൂച്ചൂടി നില്‍കുന്ന മരങ്ങളുടെയും ചെടികലൂടെയും ഇടയിലൂടെയും വീണ്ടും മുകളിലേക്ക് "തുംബിതുള്ളും പാറ " വെള്ളച്ചാട്ടം . പാറക്കെട്ടുകളില്‍ നിന്നും 170 അടി താഴേക്ക്‌ കാട്ടരുവി പതിക്കുന്ന അത്യന്തം ഹൃദയഹാരിയായ കാഴ്ച. ജലധാരക്ക് മുകളിലായി നൃത്തം വെക്കുന്ന തുമ്പികള്‍.
കാട്ടുചോലകള്‍ക്കും വെള്ളചാട്ടങ്ങള്‍ക്കും സമീപം പലസ്ഥലങ്ങളിലായി കുറ്റിക്കാടുകളില്‍ വാരി വിതറിയതുപോലെ കുറിഞ്ഞിക്കാടുകള്‍ പൂത്തു നില്‍ക്കുന്നു. വയലറ്റും ചുകപ്പും കലര്‍ന്ന നിറത്തിലുള്ള ചെറുപുഷ്പങ്ങളുടെ നിരകള്‍ മനസ്സില്‍ നിന്നും പറിച്ചെടുക്കാന്‍ സാദ്ധ്യമല്ല.
 
മുകള്‍ത്തട്ടില്‍ നാല് ഏക്കൊറോളം വിസ്താരത്തില്‍ പരന്നു  കിടക്കുന്ന " തേന്‍ പാറ"  സന്ദര്‍ശകര്‍ക്കുള്ള വിശ്രമ താവളമാണ്. താല്പര്യമുള്ളവര്‍ക്ക് താഴ്വരത്തിലേക്ക് സാഹസികമായ ഒരു കാനനയാത്രയുമാവാം.തിരിചിറങ്ങുന്നവരെ അനുഗ്രഹിച്ചു കൊണ്ട് താന്നി മുത്തശി ഈരാടുമുക്ക്
വെള്ളച്ചാട്ടത്തിനു സമീപം നില്‍ക്കുന്നത് കാണാം.....

ഈ താന്നി മുത്തശ്ശിയെ കാണാന്‍ നിങ്ങളും ഒരിക്കല്‍ വരില്ലേ ....?
 
  


19 comments:

 1. ഒരിക്കൽ ഞാനും പോകും.

  ReplyDelete
 2. മനോഹരമായ ഫോട്ടോകള്‍.
  അതിലുമുപരി നാടിനെക്കുറിച്ചുള്ള ചിന്തകള്‍ ഏറ്റുകയും ചെയ്യുന്നു.

  ReplyDelete
 3. താന്നി മുത്തശ്ശിയെ കാണാന്‍ തീര്‍ച്ചയായും വരും..വളരെ മനോഹരമായ ഫോട്ടോസ്..അഭിനദ്ധനങ്ങള്‍.

  ReplyDelete
 4. മനോഹരമായ ചിത്രങ്ങള്‍ വളരെ അധികം ഇഷ്ട്ടപ്പെട്ടു . ബ്ലോഗിന്റെ കറുപ്പ് നിറം മാറ്റി നോക്കൂ ചിലപ്പോള്‍ ചിത്രങ്ങള്‍ ഇതിലേറെ മനോഹരമായി തോന്നാം എന്റെ ഒരു ചിന്ന അഭിപ്രായമാണ് . ആകര്‍ഷകമായ മറ്റു കളറുകള്‍ ഒന്ന് ട്രൈ ചെയ്തു നോക്കൂ .

  ReplyDelete
 5. ഞാനൊരിക്കല്‍ പോയതാണ് ഇവിടെ നല്ല കാണാന്‍ ഭംഗിയുള്ള സ്ഥലമാണ് ഫോട്ടോസും വിവരങ്ങളും നന്നായി

  ReplyDelete
 6. ഫൊട്ടോയും വിവരണവും നന്നായിരിക്കുന്നു..

  ReplyDelete
 7. അസ്സൽ ഒന്നാംതരം ചിത്രങ്ങൾ, വിവരണവും നന്നായി. താമരശ്ശേരിക്കാരന്റെ അഭിനന്ദനങ്ങൾ

  ReplyDelete
 8. കാണാന്‍ കൊതിക്കുന്ന ചിത്രങ്ങള്‍ ....ഹോയ്‌ ഹോയ്‌...നല്ല സ്ഥലം അല്ലെ ...

  ReplyDelete
 9. ഫോട്ടോസ് എല്ലാം നന്നായിട്ടുണ്ട്. തുഷാരഗിരിയില്‍ ഞാനും പലവട്ടം പോയിട്ടുണ്ട്. കഴിഞ്ഞ വെക്കേഷന് വയനാട്ടില്‍ പോകുന്ന വഴിയില്‍ അവിടെയും ഒന്ന് കയറിയിരുന്നു. ആ സമയത്ത് വെള്ളം കുറവായതിനാല്‍ യാത്രക്ക് വലിയൊരു സുഖം കിട്ടിയില്ല.

  ReplyDelete
 10. Your narration is really touching . photos are eye catching ...good effort

  see this Velliyamkallu : A massive rock in sea.
  http://mangroveskerala.blogspot.com/2008/03/velliyamkallu-massive-rock-in-sea.html

  ReplyDelete
 11. വളരെ നല്ല പോസ്റ്റ്
  നല്ല ഫോട്ടോകള്‍
  ആശംസകള്‍

  ReplyDelete
 12. പടങ്ങള്‍ അടി പൊളി...... ബ്ലോഗിന്‍റെ ഓണര്‍ഷിപ്‌ എന്‍റെ പേരിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്‌താല്‍ നന്നായിരുന്നു...

  ReplyDelete
 13. ചിത്രങ്ങൾ വളരെ നന്നായിട്ടുണ്ട്.അതിനൊത്ത വർണ്ണനയും... എനിക്ക് ഒരുപാടിഷ്ട്ടമായി. ശരിക്കും അവിടെ പോയതു പോലെ തോന്നുന്നു. അഭിനന്ദനങ്ങൾ

  ReplyDelete
 14. njan orupadu pokanamennu vicharikkunna stalamanu anyway i like it...............

  ReplyDelete
 15. മനോഹരമായ ഫോട്ടോ
  ... ഞാനും പോകും

  ReplyDelete
 16. yathra....prakrithi....photography.....ivaye...prananuthullyam snehikkunna oru manassine orupadu santhoshippicha kazhchakalum varnnanakalum thanna ariya suhrithe....thanks from the depth of my heart.....congrats....aa camerakkannukal ennum sajeevamakatte....iniyum avaseshikkunna ithiri prakrithi bhangikal oppiyedukkan....thanks a lot...

  ReplyDelete

പ്രിയ കൂട്ടുകാരാ ... തെറ്റുകൾ എന്തെങ്കിലും അറിയാതെ എഴുതിവെച്ചിട്ടുണ്ട് എങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ മടിക്കരുത് . നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും,വിമര്‍ശനങ്ങള്‍ക്കും,വേണ്ടി കാ‍ത്തിരിക്കുന്നു ...