Pages

Sunday, August 7, 2011

20.കരിന്തണ്ട്ന്റെ ആത്മാവ് ഉറങ്ങുന്ന വനത്തിലേക്ക് ഒരു യാത്ര....

കരിന്തണ്ട്ന്റെ ആത്മാവ് ഉറങ്ങുന്ന ചുരം.. ഇവിടെ പെയ്യുന്ന ഓരോ മഴതുള്ളികള്‍ക്കും പറയാന്‍ ഒരു കണ്ണുനീരിന്റെ കഥയുണ്ട്. ഒരു കൊടും ചതിയുടെ കഥ.. 
CHAIN TREE
 
വയനാടിന്റെ മുഖകവാടമാണ് ലക്കിടി . ബ്രിട്ടീഷ്‌ രേഖകളില്‍ കാണുന്നത് ഇവിടെ ഒരു പ്രശസ്തമായ ഒരു പുരാതന കോട്ട ഉണ്ടായിരുന്നു എന്നാണ്.പണ്ട് പണ്ട് ഈ പ്രദേശം വാണിരുന്ന ഗോത്ര വിഭാഗത്തിന്റെ നായകന്റെ പേര് ലക്കിടി എന്നായിരുന്നത്രേ.
ഇവിടെ നിന്നും ഇത്തിരി ദൂരം പിന്നിട്ടാല്‍ പതയോരത്തായി  ചങ്ങലമരം.  കരിന്തണ്ടനെ തളച്ച ആ ഇരുമ്പ് ചങ്ങല ഇന്നും വയനാടന്‍ ചുരം കയറിവരുന്നവര്‍ക്കു കാണാം. വലിയ ഒരു മരം മരത്തിന്‍റെ മുകളിലെ സാമാന്യം കട്ടികൂടിയ ഒരു ഇരുമ്പ് ചങ്ങല താഴോട്ട് തൂങ്ങുന്നു.വയനാട്ടിലേക്കുള്ള ഈ കവാടത്തില്‍  വൃദ്ധനായ ഒരു വൃക്ഷത്തില്‍ ബന്ധിച്ച ഇരുമ്പ് ചങ്ങല ഇപ്പോഴും തൂങ്ങികിടക്കുന്നുണ്ട്...
 

ആദിവാസി യുവാവായ കരിന്തണ്ടന്‍ എന്ന ഒരാളായിരുന്നത്രേ വയനാട്ടിലേക്കുളള മലമ്പാത കണ്ടുപിടിച്ചത്. ഇയാളെ ഉപയോഗിച്ചുകൊണ്ട് ബ്രിട്ടീഷുകാരനായ ഒരു എന്‍ജിനിയര്‍ വഴിവെട്ടി. പിന്നെ വഴികണ്ടുപിടിച്ചത് താനാണെന്ന് അവകാശപ്പെടാന്‍ വേണ്ടി ആ ബ്രിട്ടീഷ് എന്‍ജിനിയര്‍ ആദിവാസിയെ കൊന്നുകളഞ്ഞത്രേ.
അതിനുശേഷം ഈ മലമ്പാത വഴി വരുന്നവരെ ആദിവാസിയുടെ പ്രേതം ശല്ല്യപ്പെടുത്താന്‍ തുടങ്ങി. ശല്ല്യം സഹിക്കവയ്യാതെ ഒരു  പുരോഹിതന്‍ കരിന്തണ്ടന്‍റെ ആത്മാവിനെ വലിയ ഒരു ഇരുമ്പു ചെയിന്‍ കൊണ്ട് ഒരു മരത്തില്‍ തളച്ചു. പിന്നെ ശല്യം ഉണ്ടായില്ലെന്നുമാണ് ഐതീഹ്യം.


 

താഴെ വിളക്കുതറ. ആ തറയില്‍ ഒരു തിരി കത്തുന്നുണ്ട്. കരിന്തണ്ടന്‍ എന്ന ഇതിഹാസ പുരുഷനെ ഇന്നും ഇവിടുത്തുകാര്‍ ആരാധിക്കുന്നു. പഴയ കാലത്തിന്‍റെ ഒരു ഓര്‍മ്മയായി ഇപ്പോഴും ആ ചങ്ങല അവിടെയുണ്ട്.  

എന്നാലും വര്‍ഷങ്ങള്‍ ഒരുപാടു കഴിഞ്ഞിട്ടും ആ ചങ്ങലയും മരവും ഇപ്പോഴും ലക്കിടിയില്‍ ഉണ്ട് . മരം ഒരുപാടു വളര്‍ന്നെങ്കിലും ചങ്ങലക്ക് ഒരു കേടും വന്നിട്ടില്ല... ആ മരത്തിന്റെ കൂടെ ചങ്ങലയും വളര്‍ന്നു കൊണ്ടിരിക്കുന്നു.................

 

സായിപ്പിന്റെ കാലത്ത് ആദിവാസി ജനതയ്ക്ക് നേരിട്ടാ കൊടും വഞ്ചനയുടെ നിത്യ സ്മാരകമായിട്ടാണ്  ചങ്ങലമരം അവിടെ  നില്കുന്നത് എങ്കിലും അതിനു സമാനമായ ചതിയും വഞ്ചനയും ഇന്ന് നമ്മുടെ പരിഷ്കൃത സമൂഹം  പാവം ആദിവാസികളോട് കാട്ടികൊണ്ടിരിക്കുന്നു. എല്ലാം നിറ കണ്ണുകളോടെ കരിന്തണ്ട്ന്റെ ആത്മാവ് നിസഹായനായി ചങ്ങലയില്‍ ഒതുങ്ങി കഴിയുന്നു....   


COURTESY : IRIS, THE PORTFOLIO STUDIO,TIRUR

17 comments:

 1. നല്ല ചിത്രങ്ങൾ, വിവരണം അല്പം ചുരുങ്ങിപ്പൊയോ ?

  ReplyDelete
 2. ലക്കിടി വിവരണം കൊള്ളാം
  ഫോട്ടോസ് കൊള്ളാം
  ആശംസകള്‍

  ReplyDelete
 3. The last para is too good. My wishes.

  ReplyDelete
 4. വയനാട്ടിനെ സ്നേഹിക്കുന്ന ഒരാളാണ്...ഇഷ്ടമായി ചിത്രങ്ങള്‍.....നന്ദി......

  ReplyDelete
 5. നല്ല ഫോട്ടോകള്‍..., ഇഷ്ടപ്പെട്ടു..!...
  എനിക്കുമുണ്ട് ഒരു ഫോട്ടോ ബ്ലോഗ്
  വരയും വര്ണ്ണങ്ങളും..!

  ReplyDelete
 6. കണ്ടിട്ടുള്ള കാഴ്ചകള്‍ ,കണ്ടു മതി വരാത്ത കേരളത്തിന്റെ കാശ്മീര്‍ ,നന്ദി ...

  ReplyDelete
 7. സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍. സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തേയ്ക്ക്‌ സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിയ്ക്കുക
  http://perumbavoornews.blogspot.com

  ReplyDelete
 8. മച്ചാ അടിപൊളി ബ്ലോഗും പിന്നെ നല്ല ഗാനങ്ങളും
  എനിക്ക് ഇഷ്ടമായി

  ReplyDelete
 9. ചെറുവിവരണവും നല്ല ഫോട്ടോസും ..

  ആശംസകൾ

  ReplyDelete
 10. വയനാടൻ കാഴ്ച നന്നായി.. നല്ല ക്ലാരിറ്റിയുള്ള ചിത്രങ്ങൾ..
  വിത്യസ്തത പുലർത്തുന്ന വിശദീകരണവും....
  ആശംസകൾ

  ReplyDelete
 11. വയനാടിനെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരാളാണ് ഞാനും. ആ മരവും ചങ്ങലയും കാണുമ്പോഴും ചുരത്തിലെത്തുമ്പോഴൊക്കെ വല്ലാത്തെരു ഫീൽ അനുഭവപ്പെടും... ആ ആദിവാസിയുടെ പേര് എനിക്കറിയില്ലായിരുന്നു. ഈ കൊച്ചു വിവരണത്തിലൂടെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.നന്ദി.....കൂടാതെ ഒരായിരം അഭിനന്ദനങ്ങൾ....

  ReplyDelete
 12. ദൈവത്തിന്‍റെ സ്വന്തം (എന്ടെയും) നാടായ നിലംബുരിലെക് നിങ്ങളെ ഞാന്‍ വെല്‍ക്കം ചെയ്യുന്നു. അവിടെ നിങ്ങളുടെ ക്യാമറയില്‍ പകര്‍ത്താന്‍ പറ്റിയ കുറെ സ്ഥലങ്ങള്‍ ഉണ്ട്. വെള്ള ചാട്ടവും , ശലബോദ്യനവും, തേക് മുസിയവും എല്ലാം നിറഞ്ഞ എന്റെ നാടിലെക് താങ്കള്ക് സ്വാഗതം.

  ReplyDelete
 13. വഞ്ചനയുടെ നിത്യ സ്മാരകമായിട്ടാണ് ചങ്ങലമരം അവിടെ നില്കുന്നത് എങ്കിലും അതിനു സമാനമായ ചതിയും വഞ്ചനയും ഇന്ന് നമ്മുടെ പരിഷ്കൃത സമൂഹം പാവം ആദിവാസികളോട് കാട്ടികൊണ്ടിരിക്കുന്നു.
  ഈ വരികളിന്മേല്‍ ഗൌരവതരമായ ഒരു ആലോചന അധികാരി വര്‍ഗം നടത്തുമോ ? വയനാടന്‍ കാഴ്ച നന്നായി ... ആശംസകള്‍

  ReplyDelete

പ്രിയ കൂട്ടുകാരാ ... തെറ്റുകൾ എന്തെങ്കിലും അറിയാതെ എഴുതിവെച്ചിട്ടുണ്ട് എങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ മടിക്കരുത് . നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും,വിമര്‍ശനങ്ങള്‍ക്കും,വേണ്ടി കാ‍ത്തിരിക്കുന്നു ...