Pages

Sunday, October 16, 2011

21.ഖത്തര്‍ ലേക്ക് കണ്ണീരോടെ ഒരു യാത്ര....


Aug15,2011 ... എന്റെ പ്രവാസി ജീവിതം ഇന്ന്  തുടങ്ങുന്നു ... പുലരിയില്‍ പെയ്ത മഞ്ഞു തുള്ളികള്‍ എന്തിനോ  വേണ്ടി തേങ്ങുന്നുണ്ടായിരുന്നു. എന്റെ പ്രിയതമയെയും കൊച്ചു മോനെയും പിരിഞ്ഞുള്ള ഒരു യാത്ര..ഒരിക്കല്‍ പോലും പ്രവാസിയാകാന്‍ കൊതിചിട്ടില്ലാത്ത എന്നെ സാഹചര്യങ്ങള്‍ "പ്രവാസി" എന്ന മുള്‍ കിരീടം ചൂടിച്ചു !!! വീട്ടില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ഒന്ന് പൊട്ടി കരയാതിരിക്കാന്‍ ഞാന്‍ പാടുപെട്ടിരുന്നു - അതുകൊണ്ട് പ്രയോജനമില്ല എന്നറിഞ്ഞിട്ടും....ഓരോ മണിക്കൂറും ഓരോ നിമിഷം പോലെ മിന്നി മറയുന്നു.സുബഹി നമസ്ക്കാരം കഴിഞ്ഞു അയല്‍വാസികളും കുടുംബക്കാരും  ഓരോന്നായി എത്തി തുടങ്ങി .ഓരോരുത്തര്‍ക്കും അറിയേണ്ടത് രണ്ടു ചോദ്യങ്ങള്‍ മാത്രമായിരുന്നു  "വിസയും പാസ്പോര്‍ട്ടും ഹാന്‍ഡ്‌ ബാഗില്‍ വെച്ചോ..."  "പെട്ടിയുടെ വെയിറ്റ് ഇത്തിരി കൂടിയോ..." .ആരോ പറഞ്ഞു പഠിപ്പിച്ചത് പോലെ അവരില്‍ ചിലര്‍  ഇടയ്കിടെ ചോദിച്ചു കൊണ്ടിരുന്നു. പ്രവാസി യുടെ വേദന ഒരു  പ്രവാസിക്കെ അറിയൂ . എന്താണന്നറിയില്ല എനിക്ക്  പടിയിറങ്ങാന്‍ സമയം അടുക്കും തോറും  എന്റെ ഹൃദയംമിടിക്കുന്നത്‌ എനിക്ക് കേള്‍ക്കാമായിരുന്നു . ഓരോരുത്തരോടും യാത്ര പറയാനായി ഞാന്‍ ഒരുങ്ങുമ്പോള്‍ ആരാരും അറിയാതെ ഒന്ന് പൊട്ടി കരയാന്‍ ഒരുപാടു കൊതിച്ചു.

എന്റെ വീട്ടിന്റെ തൊട്ടടുത്ത്‌ തന്നെ യാണ് എന്റെ തറവാട് .അവിടെ  സ്നേഹിക്കാന്‍  മാത്രം അറിയാവുന്ന  എന്റെ വല്ല്യുമ്മ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു .എന്ത് കിട്ടിയാലും അതിന്റെ ഒരു ഓഹരി എനിക്ക് വേണ്ടി മാറ്റി  വെച്ച് എനിക്ക് വേണ്ടി കാത്തിരിക്കുന്ന എന്റെ മാത്രം വല്യുമ്മ .തലേ ദിവസം അളിയന്‍ കൊണ്ട് വന്ന ആപ്പിള്‍ അന്നും എനിക്ക് വേണ്ടി മാറ്റിവെച്ചിരുന്നു. യാത്ര പറയുമ്പോള്‍ എന്റെ കൈകള്‍ അറിയാതെ വിറച്ചു .   "സാരമില്ലടാ മോനെ ... നീ പോയി വാ .. നിന്നെ പടച്ചോന്‍ കാക്കും " .എന്ന് പറഞ്ഞു വല്യുമ്മ വിതുമ്പുന്നുണ്ടായിരുന്നു . കെട്ടി പിടിച്ചു കവിളില്‍ ഉമ്മ വെച്ചപ്പോള്‍ വല്യുമ്മ യുടെ കണ്ണ് നീര്‍ എന്റെ മുഖം നനച്ചു ..

തിരിച്ചു വീട്ടില്‍ വന്നു റൂമില്‍ കയറി .അപ്പോഴും ഒന്നും അറിയാതെ ഞങ്ങളുടെ കുഞ്ഞു വാവ തൊട്ടിയില്‍ കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു. പാവം ഒന്നും അറിയാതെ ... "വേഗം ഉറങ്ങു ..നാളെ രാവിലെ നമുക്ക് ആന കളിക്കാം " എന്ന് പറഞ്ഞ അവനെ ഞങ്ങള്‍  ഇന്നലെ ഉറക്കിയത്‌ . പാവം ഉണരുമ്പോള്‍  വാപ്പയെ കാണാതെ അവന്‍ കുറുമ്പ്  പിടിക്കും .അപ്പോള്‍ എന്റെ പ്രിയ പ്രേയസി എന്ത് പറഞ്ഞു അവനെ സമാധാനിപ്പിക്കും...

അപ്പോഴും എന്റെ പ്രിയതമയുടെ കണ്ണുനീര്‍ ഞാന്‍ കണ്ടില്ലെന്നു നടിച്ചു . "ഇന്ഷ അള്ള" വിധിയുണ്ടെങ്ങില്‍ നമുക്ക് വീണ്ടും  കാണാം എന്ന് പറഞ്ഞു റൂമില്‍ നിന്നും പതുക്കെ പടിയിറങ്ങി ...അപ്പോഴും അവളുടെ കവിഞ്ഞൊഴുകുന്ന കണ്ണ് നീര്‍ ഞാന്‍ മന കണ്ണിന്റെ മൌനം കൊണ്ട് തുടച്ചു .

ഹാന്‍ഡ്‌ ബെഗും പെട്ടിയുമായി റൂമിന് പുറത്തു വന്നു. എന്റെ കണ്ണുകള്‍ എന്റെ ഉമ്മ യെ പരതി.ചേര്‍ത്ത് നിര്‍ത്തി നെറ്റിയില്‍ ചുംബിച്ചു "ഇനി എന്നാ മോനെ കാണുക ..." എന്ന് ഇടറിയ സ്വരത്തില്‍ എന്റെ പൊന്നുമ്മ ചോദിച്ചപ്പോള്‍..... ഒന്ന് മറുപടി പറയാന്‍ പോലും എനിക്കായില്ല ....

എല്ലാവരോടും യാത്ര പറഞ്ഞു കാറില്‍ കയറിയിരുന്നു .. അപ്പോഴും പുറത്തു നേരിയ മഴത്തുള്ളികള്‍ പോഴിയുന്നുണ്ടായിരുന്നു . എന്നെ ഞാനാക്കിയ എന്റെ കൊച്ചു ഗ്രാമത്തിലൂടെ കാര്‍ കുതിച്ചു പാഞ്ഞു ...

ഒരായിരം സ്വപനങ്ങള്‍ നെയ്തു കൂട്ടി . ഖത്തര്‍ എയര്‍വൈസിന്റെ ഫ്ലൈറ്റില്‍ കയറി ബെല്‍ട്ടു മുറുക്കുമ്പോള്‍ ഒരായിരം നഷ്ട്ട സ്വപ്നങ്ങള്‍ മാത്രം നെഞ്ചോടു ചേര്‍ത്ത് വെച്ച് പിറന്ന നാടിനെ തനിച്ചാക്കി എല്ലാ പ്രവാസിയും പോലെ ഞാനും യാത്രയായി ..... ഒരു പുതിയ വഴിയോര കാഴ്ചകള്‍ ക്കായി.. കണ്ണീരോടെ ....

34 comments:

 1. innatthe kaalatthu jeevikkunnathinu prevaasi aakaathe raksha illa,......

  ReplyDelete
 2. അപ്പോൾ ഇവിറ്റെയുണ്ടല്ലേ?ഇന്നേക്ക് രണ്ടുമാസമായി അല്ലേ?എവിടെയാ ജോലി?എന്താ ജോലി?എവിടെ താമസിക്കുന്നു.എന്റെ നമ്പർ 55198704 ഒഴിവുപോലെ വിളിക്കുമല്ലോ?

  ReplyDelete
 3. പ്രവാസത്തിന്‍റെ സുഖ-ദു:ഖങ്ങള്‍ അനുഭവിച്ചറിയുന്ന ഒരാളെന്ന നിലയില്‍ ആശികിന്റെ വേദനയില്‍ ഞാനും പങ്കുചേരുന്നു.... ഹൃദയ സ്പര്‍ശിയായ വരികള്‍...... എല്ലാവിധ ആശംസകളും നേരുന്നു.......

  ReplyDelete
 4. വളരെ ക്രൂരം വളരെ ദയനീയം. ഒരു പ്രിയതമ ഈയിടെ ഭര്‍ത്താവിന്‍റെ പാസ്പോര്‍ട്ട് എടുത്ത് അടുപ്പിലിട്ടു. വിവാഹം കഴിഞ്ഞിട്ട് ഇരുപത് ദിവസമെ ആയിട്ടുണ്ടായി രുന്നുള്ളൂ. നമ്മള്‍ കുറെ കുട്ടിയും കോലും കളിച്ചതല്ലേ. ഇനി നമ്മുടെ മക്കള്‍ക് അതിനുള്ള സൗകര്യം ചെയ്തു കൊടുക്കുക.

  ചുവപ്പില്‍ വെള്ള അക്ഷരങ്ങള്‍ ശരിയല്ല. വെള്ളയില്‍ കറുപ്പോ മറ്റോ തന്നെ നല്ലത്......

  ReplyDelete
 5. Welcome to ooty... Nice to meet you!!!

  ReplyDelete
 6. പറയാന്‍ വാക്കുകള്‍ ഇല്ല.....വായിച്ചു....ഒരു പ്രവാസി എന്ന നിലയില്‍ വായിച്ചു തീരുന്നതിനു മുന്‍പേ എന്‍റെ കണ്ണ് ഈറന്‍ അണിഞ്ഞു.....ഞാനും ഇതേ ദുഖം ഒരു ആഴ്ചക്കുള്ളില്‍ അനുഭവിക്കെണ്ടാതാണ്......എന്ത് ചെയ്യാന്‍ പറ്റും...ഒരു മനുഷ്യ ജീവിതം ജീവിച്ചു തീര്‍ക്കണ്ടേ.......ദൈവം എല്ലാവര്‍ക്കും നല്ലത് മാത്രം വരുത്തട്ടെ...

  ReplyDelete
 7. എഴുതിയാല്‍ തീരാത്ത അദ്ധ്യായങ്ങള്‍ ആണ് ഗള്‍ഫുകാരന്റെ ജീവിതം..nice lines..

  ReplyDelete
 8. പ്രിയ സ്നേഹിതാ....ഒരു പ്രവാസിയുടെ ആത്മ നൊമ്പരം മുഴുവന്‍ ചേര്‍ത്തു വെച്ചിട്ടുണ്ട് താങ്കളുടെ വരികളില്‍...വരികള്‍ അല്ല ജീവിതം തന്നെ....ഇനിയും എഴുതുക....നന്മകള്‍ മാത്രം.....
  [എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം ]

  ReplyDelete
 9. പ്രവാസം എന്നത് എന്നും ഒരു വേദനയാണ് സുഹൃത്തേ...പക്ഷെ കുറച്ചുപേരുടെ ജീവിതം രക്ഷപെടുവാൻ ഇങ്ങനെയുള്ള ആളൂകൾ കുടുംബങ്ങളിൽ ആവശ്യമാണ്. ഒന്നു ചീയുമ്പോൾ കുറെ ഏറെപ്പേർക്ക് വളരാൻ കഴിയുമെങ്കിൽ അതും നല്ലതല്ലെ... പുതിയ സ്ഥലവും, ജോലിയും എല്ലാം വളരെ നന്നായിരിക്കട്ടെ. എല്ലാവിധ ആശംസകളൂം നേരുന്നു..

  ReplyDelete
 10. പ്രവാസം ഒരു മരുന്നാണ് ,, എത്ര കൈപ്പാനെങ്കിലും അത് കുടിക്കാതെ നിവൃത്തിയില്ലല്ലോ

  ReplyDelete
 11. ജയ് - ചിന്മയOctober 17, 2011 at 7:19 PM

  സഹോദരാ... നമ്മള്‍ ഇവിടെ ഗ്രൂപ്പുകള്‍ വളര്‍ത്താന്‍ അടി കൂടുന്നു.... എന്നാല്‍ നമ്മള്‍ പ്രവാസി എന്ന ഗ്രൂപ്പിലെ ആജീവന മെമ്പര്‍ ആണ് എന്നുള്ള തിരിച്ചറിവിലേക്ക് എന്നെയും എത്തിച്ചിരിക്കുന്നു.... ജീവിതം അക്ഷരങ്ങളിലേക്കു പകര്‍ത്തി കണ്ണുകളെ ഈറനണിയിച്ച സഹോദരാ... എല്ലാവിധ ഭാവുകങ്ങളും നേരുന്നു.....!!!!!

  ReplyDelete
 12. അങ്ങിനെ ഞങ്ങളുടെ കൂട്ടത്തിലെക്കൊരു പുതിയ അഥിതി അല്ലെ? അത് വേണ്ടിയിരുന്നില്ല എന്നാണു എന്‍റെ വിനീതമായ അഭിപ്രായം. എങ്കില്‍ പിന്നെ താങ്കളെന്തിനു ഇവിടെ നില്‍ക്കുന്നു എന്നാണു ചോദ്യമെങ്കില്‍ ഞാന്‍ പറയാം ഇതാ ഇവിടെ ഒന്ന് ക്ലിക്ക് ചെയ്യൂ. ( അഹങ്കാരിതന്നെ ഈ പ്രാവാസി , സ്നേഹ പൂര്‍വ്വം ചാച്ച )

  ReplyDelete
 13. മീനു രവി..... ദുബായ്October 18, 2011 at 6:38 AM

  നമസ്തെ... ഞാനും ഒരു പ്രവാസി.... പ്രവാസിയുടെ ആത്മനൊമ്പരങ്ങള്‍ ഒപ്പിയെടുത്ത വരികള്‍... ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.... അഭിനന്ദനങ്ങള്‍... തുടരുമല്ലോ..? വിനയ പൂര്‍വം ,
  മീനു ..... ദുബായ്

  ReplyDelete
 14. ഇമോഷണലായ ഒരു പോസ്റ്റ്... നാം തന്നെ തിരഞ്ഞെടുത്ത വഴിയില്‍ കുറേദൂരം യാത്ര ചെയ്ത് തിരിഞ്ഞുനോക്കി കണ്ണീര്‍ പൊഴിക്കാന്‍ നമുക്കവകാശമില്ല. ലക്ഷ്യമെത്തും വരെ യാത്ര തുടരുക, അല്ലെങ്കില്‍ തിരിച്ച് നടക്കുക. ആശംസകള്‍

  ReplyDelete
 15. പ്രവാസം എപ്പോളും വേദനിപ്പിക്കുനതാണ്..കുട്ടിയും കെട്ടിയോളും ഉണ്ടെങ്കില്‍ പറയണോ ...ആ ശീലം ആയിക്കോളും അതെന്നെ

  ReplyDelete
 16. എല്ലാം ശരിയാകും ആഷിഖ്! ഖത്തര്‍ നല്ല സ്ഥലമാണ്... ബോറടിയ്ക്കുന്നെങ്കില്‍ വിളിയ്ക്കു...55898625

  ReplyDelete
 17. അതങ്ങനെയ, ജീവിനുള്ള ശവങ്ങള്‍ യാത്ര പറയലുകള്‍

  ReplyDelete
 18. പ്രവാസം.....ഒരു പ്രാവശ്യം വന്നുപെട്ടാല്‍ തിരിച്ചു പോകാന്‍ ബുദ്ധിമുട്ടാണ്..സങ്കടപ്പെടാതെ ഖത്തറിലെ ഓരോ നിമിഷവും ആസ്വദിക്കൂ..പുതിയ സുഹൃത്തുക്കളെ കണ്ടെത്തൂ..ഇന്ഷ അല്ലാഹ് എല്ലാം നേരെയാകും !

  ReplyDelete
 19. ഒരായിരം സ്വപ്നങ്ങള്‍ നെയ്തു കൂട്ടിക്കൊണ്ടുള്ള ഈ യാത്ര സ്വപ്നങ്ങളെല്ലാം സാക്ഷാത്ക്കാരം ആക്കാന്‍ ഉതകട്ടെ .. പ്രവാസം ആരും ഇഷ്ട്ടപ്പെടുന്നില്ലെങ്കിലും എല്ലാവരും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അതനുഭവിക്കുന്നു... നമുക്കെല്ലാം നമ്മുടെ ദുഖങ്ങളും നൊമ്പരവും ഇങ്ങനെയൊക്കെ പങ്കു വെക്കാന്‍ കഴിയുന്നില്ലേ.. നാം നമ്മെക്കാള്‍ താഴെയുള്ളവരില്‍ നോക്കൂ ..അപ്പോള്‍ നമ്മള്‍ ഭാഗ്യവാന്‍ മാര്‍.. ദൈവം അനുഗ്രഹിക്കട്ടെ എഴുത്ത് നന്നായി..ആശംസകള്‍,,

  ReplyDelete
 20. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ...
  എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും..

  ReplyDelete
 21. ഓരോ പ്രവാസിയുടെയും കഥ

  ReplyDelete
 22. കാലാ കാലങ്ങളായി പ്രവാസത്തിന്‍റെ അഗ്നിയിലേക്ക് പാറിയെത്തുന്ന ഈയാമ്പാറ്റകളെ പോലെയാകാതെ ....... "തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല " എന്ന ചൊല്ലിനെ അന്വര്‍ത്തമാക്കി ഒരു ഫീനിക്സ് പക്ഷിയെ പോലെ ചിറകടിച്ചു പാറി പറന്നു നീ അത്യുന്നതങ്ങളില്‍ ചെന്നത്തട്ടെ.......!!!! ഈ പ്രാര്‍ത്ഥന ഞാനെന്‍റെ എല്ലാ പ്രവാസി സഹോദരങ്ങള്‍ക്ക്‌ വേണ്ടിയും ഉരുവിട്ട് കൊണ്ടേയിരിക്കുന്നു.....!! ഏവര്‍ക്കും സൌഖ്യം നേരുന്നു.....!!

  ReplyDelete
 23. എല്ലാ യാത്രകളും നന്മയിലേക്കുള്ളതാകട്ടെ...അതുപോലെ ഇതും.
  നന്മകള്‍ ആശംസിക്കുന്നു.

  ReplyDelete
 24. പ്രവാസികളുടെ വേദന ഒരിക്കലെങ്കിലും പ്രവാസി ആയവര്‍ക്കെ അറിയൂ...ഒരിക്കല്‍ വന്നു പെട്ടാല്‍ ഒരു തിരിച്ചു പോക്ക് അസാദ്യം...

  സുഹൃത്തിന്റെ എഴുത്ത് കണ്ണ് നനച്ചു...
  ആശംസകള്‍...
  എല്ലാ പ്രവാസികള്‍ക്കും നല്ലതു മാത്രം ഉണ്ടാവട്ടെ...

  ReplyDelete
 25. iniyum ezhuthoo, valare nannayittundu, boradi mattanu ezhuthunnathu nallathanu

  ReplyDelete
 26. eai ikka,,,,, dont worry,,,,,,,, nammal ivide jeevikkunnath nammude veetukaark vendi alle?... athinte gunam avarkalle kittunnath... avarude santhoshamalle nammude santhosham?.... prarthanayode a new visitor from soudi arebia.......

  ReplyDelete
 27. എല്ലാ നല്ലവരായ എന്റെ സ്വന്തം പ്രവാസി സഹോധരന്മാര്‍കും :

  നിങ്ങള്‍ ഓരോരുത്തരും അനുബവികുന്ന വേദന അറിയുമ്പോള്‍ വിഷമം തന്നെ
  സംഭാതിക്കുന്ന പണം ആര്‍ഭാടത്തിനു വിട്ടു കൊടുകാതേ . നമ്മുടെ മക്കളെയെങ്കിലും നമുക്ക് ഇതില്‍ നിനും രക്ഷികാം ചെലവ് ച്ചുരുകി പണം സംബാതിച്ചു നാട്ടില്‍ വന്നു സുഖമായി ചെറിയ വല്ല ബിസിനസും ചെയ്തു മക്കളെയും ഉമ്മനെയും ഉപ്പനെയും ഭാര്യയെയും കണ്ടു ജീവിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും കഴിവിന്റെ പരമാവതി ശ്രമികുക .

  ReplyDelete
 28. ഓരോരുത്തരോടും യാത്ര പറയാനായി ഞാന്‍ ഒരുങ്ങുമ്പോള്‍ ആരാരും അറിയാതെ ഒന്ന് പൊട്ടി കരയാന്‍ ഒരുപാടു കൊതിച്ചു.

  എഴുത്ത് കണ്ണ് നനച്ചു ആശംസകള്‍

  ReplyDelete
 29. വായിച്ചു. കണ്ണുകള്‍ ജലാര്‍ദ്രമാകുന്നു

  ReplyDelete
 30. Nalloru anubavam nannai nallad varta

  ReplyDelete
 31. ഹൃദയ സ്പര്‍ശിയായ വരികള്‍

  ReplyDelete

പ്രിയ കൂട്ടുകാരാ ... തെറ്റുകൾ എന്തെങ്കിലും അറിയാതെ എഴുതിവെച്ചിട്ടുണ്ട് എങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ മടിക്കരുത് . നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും,വിമര്‍ശനങ്ങള്‍ക്കും,വേണ്ടി കാ‍ത്തിരിക്കുന്നു ...