Pages

Wednesday, November 9, 2011

22.ഇടക്കല്‍ ഗുഹ..ഇതാണ് മോനെ ഗുഹ...!!!!

 കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ഗ്രാമമാണ് ഇടക്കല് .ദൈവത്തിന്റെ  തൂവല് സ്പര്‍ശം  പതിഞ്ഞ ഒരു കൊച്ചു ഗ്രാമം...അവിടെയാണ് ജില്ലയിലെ ഏറ്റവും വലിയ മലയായ അമ്പുകുത്തി മല .പ്രാചീന കാലത്തെ നവീന ശിലായുഗ കാലഘട്ടത്തിലെ ഗുഹകൾ ഈ മലയിലുണ്ട്. ക്രിസ്തുവിനു പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചുമർ ചിത്രങ്ങൾക്ക് പ്രായമുണ്ട്. കല്ലിൽ കൊത്തിയാണ് ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലാണ് ഈ ഗുഹകൾ. ഗുഹകൾ സന്ദർശിക്കുവാനായി ഇടക്കലിൽ ഇറങ്ങി ഏകദേശം 1 കിലോമീറ്റർ കാൽ നടയായി മല കയറണം. പ്രകൃതി നിർമ്മിതമായ മൂന്നു മലകൾ ഇവിടെയുണ്ട്.


TICKET COUNTER
മലമുകളിലേക്ക് 1 കിലോമീറ്ററോളം ടാർ ഇട്ട റോഡാണ്. മലമുകളിലെ 1 കി.മീ ഉയരത്തിലുള്ള വിനോദസഞ്ചാര ഓഫീസ് വരെ ജീപ്പ് ലഭിക്കും. ഗുഹകളിൽ എത്താൻ ഇവിടെ നിന്ന് 200 മീറ്ററോളം മല കയറണം. ഗുഹകൾക്കും മുകളിൽ 100 മീറ്റർ ഉയരത്തിൽ നിന്ന് കേരളം, കർണാടകം, തമിഴ്നാട് എന്നീ മൂന്നു സംസ്ഥാനങ്ങളുടെ കാട്ടിലൂടെയുള്ള ദൃശ്യങ്ങൾ കാണാം.ഒരുസമയം ഒരാള്‍ക്ക് മാത്രം കടന്നുപോകാന്‍ പറ്റുന്ന പാറയിടുക്ക്.പാറകള്‍ക്കിടയിലൂടെ നുഴഞ്ഞുകയറിയും, കുറേ ഉയരത്തില്‍ പാറക്കെട്ടുകള്‍ക്ക് മുകളിലേക്ക് വലിഞ്ഞുകയറിയും പതുക്കെപ്പതുക്കെ നമുക്ക് അവിടെ എത്താം . കല്ലിലൂടെ പൊത്തിപ്പിടിച്ച് കയറാന്‍ പറ്റാത്തിടങ്ങളില്‍ കയറ്റത്തിന്റെ ആയാസം കുറയ്ക്കാന്‍ ചെറിയൊരു സഹായമെന്നപോലെ ഇരുമ്പുകൊണ്ടുള്ള ഏണികളും പാലങ്ങളുമൊക്കെയുണ്ട്.കയറ്റം ചെന്നവസാനിക്കുന്നത് ഗുഹയിലേക്ക കടക്കാനുള്ള ഇരുമ്പുഗേറ്റിന്റെ മുന്നിലാണ്.കയറിച്ചെല്ലുന്നത് ഇടയ്ക്കല്‍ ഗുഹയുടെ താഴെത്തട്ടിലേക്കാണ്. ഈ ഭാഗം പൂര്‍ണ്ണമായും ഒരു ഗുഹയെന്ന രീതിയില്‍ തോന്നുമെങ്കിലും അവിടന്ന് അകത്തേക്കുള്ള ഭാഗത്തിന്, അല്ലെങ്കില്‍ ഗുഹയുടെ ഉയരം കൂടുതലുള്ള മുകള്‍ത്തട്ടിന് ഒരു ഗുഹയുടെ സ്വഭാവം കുറവാണ്. മുകളില്‍ നിന്ന് സൂര്യപ്രകാശം സുലഭമായി വീഴുന്നത് മേല്‍മൂടിയൊന്നും കാര്യമായിട്ടില്ല്ലാത്തതുകൊണ്ടാണ്.ഗുഹയുടെ ഇടതുവശത്തെ ചുമരിലാണ് ശിലാലിഖിതങ്ങളില്‍ അധികവും. മനുഷ്യന്‍ മൃഗങ്ങളെ വളര്‍ത്താനും, മണ്‍പാത്രങ്ങള്‍, ലോഹങ്ങള്‍ എന്നിവ നിര്‍മ്മിക്കാനും കൃഷി ചെയ്യാനുമൊക്കെ ആരംഭിച്ച ചെറുശിലാസംസ്ക്കാരകാലത്താണ് ഈ കൊത്തുചിത്രങ്ങളില്‍ അധികവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് അനുമാനിക്കപ്പെടുന്നു.മനുഷ്യരുടേയ്യും, മൃഗങ്ങളുടേയും, പണിയായുധങ്ങളുടേയും, പൂക്കളുടേയുമൊക്കെ ആലേഖനങ്ങളാണ് അധികവും.1894-ൽ മലബാറിലെ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന എഫ്. ഫോസെറ്റാണ് ദക്ഷിണേന്ത്യൻ ചരിത്രരചനയിൽ വഴിത്തിരിവുണ്ടാക്കിയ എടക്കൽ ഗുഹകളെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.ആദിവാസികളായ മുള്ളുക്കുറുമരുടേയുംപണിയരുടേയും സഹായത്തോടെ കാടുവെട്ടി വഴിയുണ്ടാക്കിയാണ് അദ്ദേഹം ഇവിടേക്കെത്തിയത്. ഫോസെർ അക്കാലത്ത് നിരവധി തവണ ഗുഹകളെപ്പറ്റി പഠനം നടത്തുകയുണ്ടായി. അദ്ദേഹത്തിനു ശേഷം ആർ. സി. ടെമ്പിൾ (1896) ബ്രൂസ്ഫൂട്ട് (1897) ഡോ. ഷൂൾറ്റ്സ് (1896) കോളിൻ മെക്കൻസി എന്നിവർ എടക്കലിനെക്കുറിച്ചും സമീപത്തുള്ള പുരാതന പരിഷ്കൃതിയെപ്പറ്റിയും പഠനങ്ങൾ നടത്തി.


EDAKKAL CAVEശാസ്ത്രീയമായി പഠനം നടത്തി തെളിഞ്ഞതും, തുടര്പഠനങ്ങള് നടന്നുകൊണ്ടിരിക്കുന്നതുമായ  ഇടക്കല്‍ ഗുഹയെ പറ്റിയുള്ള നാട്ടുകഥകള്‍ക്കും ഐതീഹ്യങ്ങള്‍ക്കും കുറവൊന്നുമില്ല .

ലവകുശന്മാര് എയ്ത അമ്പുകുത്തിയുണ്ടായ ഗുഹയാണിതെന്നും, രാമന് ശൂര്പ്പണഖയെ ‘മുറിച്ച് ‘ പരുക്കേല്പ്പിച്ചത് ഈ ഗുഹയുടെ തെക്കുഭാഗത്തുള്ള ഇടുക്കില് വെച്ചാണെന്നും, ശ്രീകൃഷ്ണന് അയച്ച ഒരു അമ്പേറ്റാണ് മല പിളര്ന്നതെന്നുമൊക്കെ ഹിന്ദുപുരാണങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ഐതിഹ്യങ്ങള്ക്ക് പുറമേ, ഇടയ്ക്കല് ഭഗവതി ഒരു സര്പ്പത്തിന്റെ സഹായത്തോടെ പരിസരവാസികളെ ഉപദ്രവിച്ചിരുന്നെന്നും നെല്ലാക്കോട്ട ഭഗവതി കുട്ടിച്ചാത്തനെ അയച്ച് സര്പ്പത്തെ കൊന്ന് ജനങ്ങളെ രക്ഷിച്ചുവെന്നുമൊക്കെയുള്ള നാട്ടുകഥകളും അമ്പുകുത്തിമലയെപ്പറ്റിയും, ഇടയ്ക്കല് ഗുഹയെപ്പറ്റിയും നിലവിലുണ്ട്.

സര്‍പ്പ നിഗ്രഹം നടത്തിയ കുട്ടിച്ചാത്തനെ പ്രീതിപ്പെടുത്താനായി ചെട്ടിമാര് ഈയടുത്തകാലത്ത് വരെ മലമുകളിലെ ഭഗവതി ക്ഷേത്രത്തിലെത്തി പൂജകള് നടത്തിയിരുന്നത്രേ!(പുരാതനമായൊരു ജൈനക്ഷേത്രമാണ് ഈ ഭഗവതിക്ഷേത്രമെന്ന് ചരിത്രകാരന്മാര് സാക്ഷ്യപ്പെടുത്തുന്നു.)

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു ഭൂചലനത്തില്‍ ഈ മലയുടെ ഒരു ഭാഗം ഇടിയുകയും ആ സമയത്ത് ഗുഹയുടെ മുകള്‍ത്തട്ടില്‍ രണ്ട് കല്ലുകള്‍ക്ക് ഇടയിലായി മറ്റൊരു കല്ല് വന്ന് കുടുങ്ങിപ്പോയതുമൂലമാണ് ഇതിന് ‘ഇടയ്ക്കല്‍‘ ഗുഹ എന്ന പേര് വീണത്.
ഗുഹയുടെ മുകളില്‍ ഇപ്പോഴും ആ ഇടയ്ക്കല്‍ അതുപോലെ തന്നെ നിലയുറപ്പിച്ചിരിക്കുന്നു. ഭൂചലനത്തിന്റെ ഭാഗമായി ഗുഹയുടെ ഒരു വശത്തുള്ള പാറ നെടുകെ പിളര്‍ന്നുണ്ടായ വിടവിലൂടെ നോക്കിയാല്‍ ആയിരം മീറ്ററിലധികം താഴെയായി ആയിരംകൊല്ലി, കുപ്പക്കൊല്ലി ഗ്രാമങ്ങളുടെ വിദൂരദൃശ്യം കാണാം. ആ വിടവിലൂടെ സന്ദര്‍ശകള്‍ താഴേക്ക് വീണ് അപകടമുണ്ടാകാതിരിക്കാനുള്ള മുന്‍‌കരുതലുകള്‍ ചെയ്തിട്ടുണ്ട്.
മലയിലെ പാറപൊട്ടിക്കൽ ഇടയ്ക്കലിന്റെ പരിസ്ഥിതിക്കും പുരാതന ചരിത്രാവശിഷ്ടങ്ങൾക്കും ഒരു ഭീഷണിയാണ്. അനുമതി ലഭിച്ചിട്ടുള്ള മൂന്നു പാറമടകളേ ഇടയ്ക്കലിൽ ഉള്ളൂ എങ്കിലും അനധികൃതമായി 50-ഓളം പാറമടകൾ പ്രവർത്തിക്കുന്നു. ഈ സ്വപ്ന ഭൂമി ഓരോ ദിവസവും മനുഷ്യന്‍ പിളര്‍ത്തുന്നു..  നിറകണ്ണുകളോടെ യുള്ള  അമ്പുകുത്തി മലയുടെ തേങ്ങല്‍ അവര്‍ അറിയാതെ പോയല്ലോ .....

45 comments:

 1. ഫോട്ടോസ് കൊള്ളാം . വിവരണവും. തുടരുക. സമയം കിട്ടുമ്പോള്‍ ഇവിടെയൊക്കെ ഒന്ന് വരണേ.
  http://mrvtnurungukal.blogspot.com/

  ReplyDelete
 2. നല്ല ഫോട്ടോസ്....

  പോസ്റ്റ്‌ കൊള്ളാം കേട്ടോ...

  ReplyDelete
 3. ഒരിക്കൽ പോയിട്ടുണ്ട്......മികവുറ്റ ചിത്രങ്ങൾക്ക് അഭിനന്ദനങ്ങൾ..
  സസ്നേഹം,
  പഥികൻ

  ReplyDelete
 4. രാമക്കൽമേട് യാത്രയിൽ ഇട്ട കമന്റ് പിന്തുടർന്നാണ് ഞാൻ ഇവിടെ എത്തിയത്. യാത്രകളെ സ്നേഹിക്കുന്നവർക്ക് വളരെ ഇഷ്ടപ്പെടുന്ന പോസ്റ്റ്..നല്ല വിവരണം.ചിത്രങ്ങളൂം മനോഹർമായിരിക്കുന്നു.അടുത്ത ഫെബ്രുവരിയിൽ ഞങ്ങൾ വയനാട് സന്ദർശനം പ്ലാൻ ചെയ്തിരിക്കുകയാണ്..ഇടയ്ക്കൽ ഗുഹയും, പക്ഷിപാതാളവും, മുത്തങ്ങയും ആണ് ലക്ഷ്യം..

  എല്ലാവിധ ആശംസകളും നേരുന്നു..

  ReplyDelete
 5. വിവരണം നന്നായി....ഇടക്കല്‍ പോയ പോലെ തന്നെ തോന്നി.....ആശംസകള്‍.....

  ReplyDelete
 6. ഗംഭീരം ASHIQ touch.......!!!

  by:
  ARiF IRiS TiRUR
  www.iriskerala.com
  mail : arif@iriskerala.com

  ReplyDelete
 7. നല്ല ഫോട്ടോകൾ! വിവരണവും കൊള്ളാം, സുഹൃത്തെ!

  Are you in Qatar?

  ReplyDelete
 8. മനോഹരമായ ചിത്രങ്ങള്‍ വിക്ജാന പ്രദമായ വിവരണം താങ്ക്സ്

  ReplyDelete
 9. നന്നായിട്ടുണ്ട്.... ഫോട്ടോസും വിവരണങ്ങളും എല്ലാം കൂടി ജോറായിട്ടുണ്ട്.... അഭിനന്ദനങ്ങള്‍..... ഇത് പോലെ ഉള്ള പോസ്റ്റുകള്‍ ഇനിയും ഇടണം കേട്ടോ/////

  ReplyDelete
 10. അഭിനന്ദനങ്ങള്‍...വളരെ വിജ്ഞാന പ്രദമായ ഈ വിവരണത്തിനും അതീവ ഹൃദ്യമായ ചിത്രങ്ങള്‍ക്കും...

  ReplyDelete
 11. നൈസ്.. ഫോട്ടോസ്..

  താങ്ക്‌സ് ഫോർ ഇൻഫോ..

  ReplyDelete
 12. നല്ല വിവരണം.ചിത്രങ്ങളും,അഭിനന്ദനങ്ങള്‍...

  ReplyDelete
 13. വയനാട് പലതവണ പോയെങ്കിലും എനിക്കത് ഒരിക്കലും മുഴുവനാക്കാന്‍ കഴിഞിട്ടില്ല, ഇതു വായിച്ചതോടെ, അടുത്ത് തന്നെ ഇടക്കല്‍ ഗുഹ കാണാന്‍ കൊതിയാവുന്നു. നല്ല പോസ്റ്റ്‌, നല്ല ചിത്രങ്ങളുമായി...

  ആശംസകള്‍

  ReplyDelete
 14. വിവരണങ്ങള്‍ നന്നായിരികുന്നു ....യാത്രാവിവരണത്തില്‍ കാണാത്ത എന്തോ ഒന്ന് ... അതാണ് തങ്ങളെ വേറിട്ട്‌ നിര്‍ത്തുന്നത് .....

  ഇനിയും പുതിയ വിവരണങ്ങള്‍ പ്രതീഷിക്കുന്നു ...

  ReplyDelete
 15. ഹു..ഹു....ഹ്വാ...ഹ്വ...ജീം ഭൂം ഭാ....

  കഴിഞ്ഞ മെയ്‌ മാസത്തില്‍ ആണ് ഞാനും ഒരു സുഹൃത്തും കൂടി എടക്കല്‍ ഗുഹ കാണാന്‍ പോയത്. സുബ് ഹാനല്ലാഹ്. കയറ്റം കയറി ഊപ്പാടെളകി. ഗുഹയിലേക്ക് ഇപ്പോള്‍ സ്റ്റീല്‍ കൈവരി നിര്‍മ്മിച്ചത്‌ വലിയ സഹായമായി. മുമ്പ് എങ്ങനെ കയറിയിരുന്നു എന്നാലോചിക്കുമ്പോള്‍ തല ചുറ്റുന്നു. ഏതായാലും ഗുഹ ഒരു സംഭവമാണ്.

  പോകുന്നവരുടെ ശ്രദ്ധക്ക്. പ്രായമായവരെ താങ്ങിപ്പിടിച്ച് ഗുഹ കാണാന്‍ കൊണ്ടുപോകാതിരിക്കല്‍ ആണ് അവര്‍ക്കും നിങ്ങള്‍ക്കും നല്ലത്. സ്ത്രീകളെ കൊണ്ടുപോകുന്നു എങ്കില്‍ ശരിക്കും ശരീരം മറയുന്ന വസ്ത്രം ധരിപ്പിച്ച് കൊണ്ടുപോകുക. കൈവരിയുടെ താഴെ നില്‍ക്കുന്നവന് മുകളില്‍ നില്‍ക്കുന്ന ഉമ്മ പെങ്ങന്മാരുടെ അടിവസ്ത്രം വരെ കാണിച്ചു കൊടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ തിരിച്ചും ചെയ്യാം.

  ആഷിക് നന്നായി അധ്വാനിച്ചല്ലോ......

  ReplyDelete
 16. ഒരു ദിവസം ഞാനും പോകും.

  ReplyDelete
 17. പ്രിയ കൂട്ടുകാരെ ... മറുപടികള്‍ വൈകിയത്, ക്ഷമിക്കണേ... എന്നും എന്റെ കൊച്ചു കൊച്ചു പോസ്റ്റുകള്‍ ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുന്ന എല്ലാവര്ക്കും ഒരായിരം നന്ദി ..

  @ ചാർ‌വാകൻ‌ - ആദ്യ വായനയ്ക്കും അഭിപ്രായത്തിനും നന്ദിട്ടോ...

  @ Mufeed - നന്ദി മുഫീദ് ... തങ്ങളുടെ പോസ്റ്റില്‍ അഭിപ്രായം അറിയിച്ചിട്ടുണ്ട് കേട്ടോ ... വീണ്ടു വരാം ...

  @ khaadu - നന്ദി...എല്ലാം ഫോട്ടോസും എന്റെ പ്രിയ സ്നേഹിതന്‍ Mr. Arif,IRIS ഒപ്പിയെടുത്തതാ...

  @ പഥികൻ - നന്ദിയുണ്ട്ട്ടോ

  @ ഷിബു തോവാള - ഒത്തിരി നന്ദിയുണ്ട് ..രാമക്കൽമേട് യാത്ര പ്ലാന്‍ ചെയ്തു കഴിഞ്ഞു ...

  ReplyDelete
 18. യാത്രാ വിവരണവും ഫോട്ടോകളും ഇഷ്ട്ടപ്പെട്ടു ...താങ്ക്സ്

  ReplyDelete
 19. @ ഇസ്മയില്‍ അത്തോളി - എന്റെ എല്ലാ കുഞ്ഞു പോസ്റ്റുകള്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കുന്ന പ്രിയ സ്നേഹിതന് ഒരായിരം നന്ദി ... വീണ്ടും വരണേ.

  @ Mr. Aif ,International Photographer ,IRIS Portfolio Studio,TIRUR - ഞങ്ങളുടെ സ്വന്തം ആരിഫ് ഭായി ... ഞങ്ങളുടെ മാണിക്യം.. പറഞ്ഞാല്‍ തീരാത്ത കടപ്പാടുണ്ട് .. ഈ ബ്ലോഗിലെ ഓരോ ചിത്രങ്ങളും തന്മയത്തോടെ പകര്‍ത്തിയ മാന്ത്രികന്‍ .. ഒരായിരം നന്ദി ...

  @ സ്വന്തം സുഹൃത്ത് - നന്ദി

  @ Abdul Razak,Tirur - റസാക്ക് ഭായി Special Thanks ... ആദ്യമായിട്ടാ ഒരു നാട്ടുകാരന്‍ ( തിരൂര്‍ ) ബ്ലോഗിലൂടെ അഭിപ്രായങ്ങള്‍ അറിയിച്ചത് . വീണ്ടു കാണാം ...

  @ Biju Davis - Thank you so much...

  @കൊമ്പന്‍ - നന്ദി ഉണ്ട് ട്ടോ ... പക്ഷെ ഇത്തവണ അഭിപ്രായങ്ങള്‍ മുഴുവനും എഴുതിയില്ലല്ലോ ... കൊണ്ബന്റെ വന്ബതരങ്ങള്‍ തകര്കുന്നുട് കേട്ടോ ...

  @ പരപ്പനാടന്‍നന്ദി ഉണ്ട് ട്ടോ

  @ Poochakuttan - നന്ദി, ആ പ്രസക്തമായ വരികള്‍ വായിച്ചു

  @ SHANAVAS - ഷാനവാസ്‌കാ ... നന്ദി ...

  @ ജാബിര്‍ മലബാരി - പ്രണയ ലേഘനങ്ങള്‍ ളുടെ നിധികുടം ... നന്ദി ...

  @ krishnakumar513 - കൃഷ്ണകുമാര്‍ ഭായി .. നന്ദി ...
  @ elayoden - നന്ദി ........അടുത്ത ഇടക്കല്‍ ഗുഹ യാത്രക്ക് ഒരായിരം ആശംസകള്‍ ...

  @ RAJ - നന്ദി മാഷേ ..

  @ Fousia R - നന്ദിയുണ്ടേ... ആധുനിക കവിതയുടെ രാജകുമാരിക്ക് ഒരായിരം ആശംസകള്‍

  ReplyDelete
 20. @ faisu madeena - ഫൈസു ഭായി ... ഒരായിരം നന്ദി ...

  ReplyDelete
 21. കൊള്ളാം..photos നന്നായിട്ടുണ്ട്..

  ReplyDelete
 22. മനോഹരമായിരിക്കുന്നു,എല്ലാ ആശംസകളും....

  ReplyDelete
 23. @ ANSAR ALI said.. അന്‍സാര്‍ ഭായി ... ബ്ലോഗ്‌ ലോകത്തിലെ കുലപതി .. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിച്ചതിനു ഒരായിരം നന്ദി ...

  @ krishnakumar513 -നന്ദി ... വീണ്ടും സന്ദര്‍ശിച്ചതിനു നന്ദി ണ്ട് ഷ്ടടാ.....

  ReplyDelete
 24. നല്ല യാത്ര.. 2 പ്രാവശ്യം പോയിട്ടുണ്ട് ഇവിടെക്ക്.. നല്ല ചിത്രങ്ങളും വിവരണവും പഴയ ഓർമ്മകളിലെക്ക് കൊണ്ടൂ പോയി.. ചിത്രങ്ങൾ മനോഹരമായി.. ആശംസകൾ

  ReplyDelete
 25. @ Naseef U Areacode - പ്രിയ നാട്ടുകാരാ ... നന്ദി ...

  @ റിഷ് സിമെന്തി - Thank you so much...

  ReplyDelete
 26. ഇടക്കല്‍ വിവരണവും ഫോട്ടോകളും നന്നായി ആസ്വദിച്ചു.
  ഞാന്‍ മുമ്പ് ഈ ബ്ലോഗില്‍ വന്നിരുന്നു. വായിക്കാതെ തിരിച്ചു പോയി ഒരു ഇമെയില്‍ അയച്ചിരുന്നു. ഈ ബാക്ക്ഗ്രൌണ്ട് കളറും അക്ഷരങ്ങളുടെ കളറും കണ്ണിനു പിടിക്കുന്നില്ല. ദയവായി മാറ്റിത്തരണം എന്ന്. പക്ഷെ ഇത് വരെ മാറ്റിക്കണ്ടില്ല.

  ReplyDelete
 27. ഇത്രക്ക് സംഭവമായിരുന്നോ ഇടക്കല്‍ ഗുഹ......
  ഞാന്‍ ചുമ്മാ കുറച്ച് നേരം കണ്ടിട്ടങ്ങ് പോന്നു...

  നന്നായി അവതരിപ്പിച്ചു കേട്ടോ..

  ReplyDelete
 28. നല്ല വിവരണമ്, മനോഹരമായ ചിത്രങ്ങളും ..!
  16 വര്‍ഷം മുംബ് പോയതിന്‍റെ ഓര്‍മകളുണര്‍ത്തി..
  ഭാവുകങ്ങള്‍ ..!

  ReplyDelete
 29. 1992 ഇല്‍ ആണ് ഇടക്കല്‍ ഗുഹയില്‍ പോയത് ..ടീച്ചേര്‍സ് ട്രെയിനിങ്ങിന്റെ ഭാഗം ആയി...ഒരു ഓര്മ പുതുക്കലിന് അവസരം ഒരുക്കിയതിനു നന്ദി..ഫോട്ടോകള്‍ മിഴിവുറ്റവ...അഭിനന്ദനങ്ങള്‍

  ReplyDelete
 30. ഞാനുമൊരു യാത്രയിലായിരുന്നു.,
  അത്ര കണ്ടു അനുഭവിപ്പിക്കുന്നുണ്ട്. ചിത്രങ്ങളും വിവരണവും...
  അഭിനന്ദങ്ങള്‍..!

  ReplyDelete
 31. നന്നായിരിക്കുന്നു എഴുത്തും ചിത്രങ്ങളും....

  ReplyDelete
 32. ഇപ്പോഴാ ഈ ഗുഹയില്‍ എത്താന്‍ ...കഴിഞ്ഞത് നന്നായിട്ടുണ്ട് ഫോട്ടോസ് ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 33. ആ പെട്ടിക്കട വല്ലാണ്ടങ്ങ് കൊതിപ്പിച്ചു കളഞ്ഞു.. :)
  നല്ല പോസ്റ്റ്.. ഇനിയും പോസ്റ്റുമ്പോള്‍ അറിയിക്കുക..
  ശുഭാശംസകള്‍..

  ReplyDelete
 34. സുന്ദരന്‍ ബ്ലോഗ്‌...ഈ മരുഭൂമിയില്‍ നിന്ന് നൊടിയിട നേരം കൊണ്ട് വന്യമായ പച്ചപ്പിലേക്ക് എന്നെ കൊണ്ട് പോയി... വഴിയോരക്കാഴ്ചകള്‍ കാണാന്‍ തീര്‍ച്ചയായും വരാം ....http://kallivallivarthakal.blogspot.com/2010/12/blog-post.html

  ReplyDelete
 35. nalloru yathranubhavam sammanichu....... aashamsakal............

  ReplyDelete
 36. Dear Friend,
  Really informative and too good!Amazing photographs!
  Hearty congrats for this wonderful post!
  Thanks for taking the readers through a lovely,refreshing and evergreen wild journey!
  Sasneham,
  Anu

  ReplyDelete
 37. ഇപ്പോള്‍ ജീപ്പ് ഇല്ല നടന്നു തന്നെ കയറണം ....! ഫോട്ടോ നന്നായിട്ടുണ്ട് കൂടെ വിവരണവും...ഒരായിരം നന്ദി

  ReplyDelete
 38. ഇടക്കൽ ഗുഹ - "ചരിത്രാതീത കാലത്തിൻറെ തിരു ശേഷിപ്പുകളിലേക്കൊരു എത്തിനോട്ടം", ഇതിനെ അങ്ങനെ വേണമെങ്കിൽ വിശേഷിപ്പിക്കാം. അമ്പുകുത്തി മലയുടെ ഇത്രയും ഉയരത്തിൽ പണ്ട് ജനവാസം ഉണ്ടായിരുന്നു എന്നതിൻറെ ഒരു ഓർമപ്പടുത്തൽ. ഞങ്ങൾ മല കയറ്റം തുടങ്ങി. വനവാസ കാലത്ത് ശ്രീരാമൻ ഇതുവഴി വന്നെന്നും, ഈ മലയെ ലക്ഷ്യമാകി അമ്പെയ്തെന്നുമാണ് വിശ്വാസം. അങ്ങനെയാണ് ഈ മലക്ക് അമ്പുകുത്തിമല എന്ന് പേര് സിദ്ധിച്ചതെന്ന് പറയപെടുന്നു. ആ അമ്പിന്റെ പ്രഹരത്താൽ പാറ രണ്ടായി പിളർന്നുവെന്നും വിശ്വസിക്കപെടുന്നു. ഭൗമോപരിതലത്തിലെ ചലന പ്രതിഭാസങ്ങൾ കൊണ്ട് രൂപപെട്ടതെന്നു ചരിത്രകാരന്മാർ പറയുന്ന ഈ വിടവ് അങ്ങനെ ഉണ്ടായതാണെന്നാണ് വിശ്വാസം.

  നല്ല വെയിലുണ്ട്. "ഉയരം കൂടും തോറും ചായക്കു സ്വാദു കൂടുമെന്നു" ലാലേട്ടൻ, എന്നാൽ "ഉയരം കൂടും തോറും അന്തരീക്ഷത്തിനു തണുപ്പു കൂടുമെന്ന" തിരിച്ചറിവുകൾ! ഞങ്ങൾ കയറ്റം തുടരുകയാണ്.പാറക്കെട്ടുകൾക്കിടയിലൂടെ നൂണ്ടും നുഴഞ്ഞും ഉള്ള കയറ്റം!

  കുറെ കയറിയാൽ മുന്നിൽ കാണുന്ന പാറക്കെട്ടിൽ അല്പനെരമോന്നു ഇരിക്കാം. ഒന്ന് റീച്ചാർജായിക്കിട്ടാൻ വേറൊന്നും വേണ്ട. നല്ല തണുപ്പുള്ള പാറകൾ!

  ഞങ്ങൾ ഒന്നാമത്തെ ടാർഗെറ്റിലെത്തി. ഗുഹയെന്നു പറയാനാവില്ല, പക്ഷെ ഗുഹ തന്നെ. എയർകണ്ടീഷൻ ചെയ്തപോലുള്ള തണുപ്പ്. നനവാർന്ന തറ. ഇറ്റിറ്റു വീഴുന്ന നീരുറവ. എല്ലാവരും സ്നാപ്സെടുക്കുന്ന തിരക്കിലാണ്.  അവിടെ നടുവിലായി, പരന്നൊരു പാറക്കഷ്ണമുണ്ട് - രണ്ടു പേർക്ക് സുഖമായി കിടന്നുറങ്ങാവുന്നത്. അതിലൊരിത്തിരി വിശ്രമിചിട്ടാകാം ബാക്കി. ഹാവൂ.......ആസനത്തിലൂടെ തുളച്ചു കയറുന്ന തണുപ്പ്!

  ഇനിയാണ് ശരിക്കുള്ള കയറ്റം! പക്ഷെ വഴിയെല്ലാം ഉരുക്ക് പടികൾ കൊണ്ട് സുഖമമാക്കിയിരിക്കുന്നു.(വർഷങ്ങൾക്ക് മുൻപ് ഇതിലൂടെ കയറുമ്പോൾ ദുർഘടമായിരുന്നു ഈ പാത.) മുകളിലെ ഗുഹയുടെ മുന്നിലെത്തി. ആധുനികതയുടെ പടിക്കെട്ടിലൂടെ ഇനി ഒരിത്തിരി ഇറങ്ങണം.

  ഇതാണ് പ്രധാന ഗുഹ.ഇവിടെയുളള പാറചുമരുകളിലാണ് ചരിത്രാതീത കാലത്തേക്ക് വെളിച്ചം വീശുന്ന ശിലാ ലിഖിതങ്ങൾ ഉള്ളത്. ചരിത്രാന്വേഷികളായ ശാസ്ത്ര കുതുകികൾ ഇത് വായിചെടുത്തതിനു ശേഷമാണ് ഇതൊരു ടൂറിസ്റ്റ് ഡസ്റ്റിനേഷനായി മാറിയത്. സീസണിൽ ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ ദിനം പ്രതി വന്നുപോകുന്നത്. "അനേകം പുലികളെ കൊന്ന ഒരു രാജാവ് ഇവിടെ ജീവിച്ചിരുന്നു "- എന്നാണത്രെ അതിലൊരു ചുവരെഴുത്തിൻറെ അർത്ഥം. കാലത്തപ്പഴക്കത്തിൻറെ പ്രഭാവം കൊണ്ടോ, സംരക്ഷണത്തിലെ അശാസ്ത്രീയത കൊണ്ടോ എന്നറിയില്ല - പലതും നാശത്തിൻറെ വക്കിലെത്തിയിരിക്കുന്നു.

  മല കയറ്റം പകുതിയിൽ നിർത്തി എല്ലാവരും തിരിച്ചു നടക്കുമെന്നാണ് കരുതിയത്. പക്ഷെ ട്രെക്കിംഗിൻറെ ആവേശവും, അനുകൂലമായ കാലാവസ്ഥയും എല്ലാവരെയും മുകളിലെത്തിച്ചു. എല്ലാവരുടെയും മുഖത്ത് വിജയത്തിൻറെ പുഞ്ചിരി! പണ്ട് ഹിമാലയം കീഴടക്കിയവർ പോലും ഇത്രക്കങ്ങ് സന്തോഷിച്ചിട്ടുണ്ടാവില്ല!  http://a4aneesh.blogspot.in/2015/01/blog-post_28.html?m=1

  ReplyDelete

പ്രിയ കൂട്ടുകാരാ ... തെറ്റുകൾ എന്തെങ്കിലും അറിയാതെ എഴുതിവെച്ചിട്ടുണ്ട് എങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ മടിക്കരുത് . നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും,വിമര്‍ശനങ്ങള്‍ക്കും,വേണ്ടി കാ‍ത്തിരിക്കുന്നു ...