Pages

Wednesday, December 21, 2011

23. ആവേശത്തിമര്‍പ്പില്‍ ഒരു ഗ്രാമം...!!!!!ശര വേഗത്തില്‍ പായുന്ന കാള കൂറ്റന്മാര്‍  ചെളിയും ചെളി വെള്ളവും നിറഞ്ഞ ചേറ്റിലൂടെ തിമര്‍ത്തു  പാഞ്ഞപ്പോള്‍ അത് ഒരു ഗ്രാമത്തിന്റെ ഉത്സവമായി മാറി. .പൊടി പാറിച്ച ആവേശവുമായി മാറിയ മലപ്പുറം ജില്ലയിലെ              താനാളൂരിലെ കാളപൂട്ട് മത്സരം.കാളകള്‍  പറപറന്നപ്പോള്‍  സി  പി പോക്കറിന്റെ കണ്ടത്തിലെ കാളപൂട്ട് മത്സരം കാഴ്ചക്കാര്‍ക്ക് അവിസ്മരണീയമായി . മലബാറിലെ പ്രസിദ്ധമായ തനാളൂരിലെ കാള പൂട്ട് മത്സരത്തില്‍ നാല് ജില്ലകളില്‍ നിന്ന് എഴുപത്തി നാല് ജോഡി കാളകള്‍ പങ്കെടുത്തു.കര്‍ഷകരുടെ ഉത്സവമായ കാളപൂട്ട് മത്സരം കാണാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാളപൂട്ട് പ്രേമികള്‍ അതി രാവിലെ തന്നെ എത്തിയിരുന്നു.


മണ്ണില്‍  പോന്നു വിളയികുന്നവരാണ് കര്‍ഷകര്‍ .. .. അവരുടെ വിയര്‍പ്പു മുത്തുകളാണ് പൊന്‍വിളയാക്കുന്നത്. .മണ്ണ് ഒരുക്കി വിത്ത് പാകി വളം ചേര്‍ത്ത്  കാവലിരുന്നു വിളയിചെടുക്കുന്നത് ഒരു ജനതയുടെ ജീവിതം തന്നെ.കര്‍ഷകരുടെ വാശിയേറിയ മത്സരമാണ്  കാളപൂട്ട് മത്സരം.പണ്ട് കാലങ്ങളില്‍ രണ്ടാം വിളയിറക്കുമ്പോള്‍ വിശാലമായ പാടത്ത് നടത്തുന്ന ഒരു പോരാട്ട  മത്സരം. ഇതിനായി പ്രത്യേകം കാളകളെയും പോത്തുകളെയും വളര്‍ത്തി  പരിശീലിപ്പിക്കും. മരവും നുകവും കൂട്ടിക്കെട്ടിയ ശേഷം അതിവേഗത്തില്‍ ഓടിക്കും. ഓട്ടത്തിന് പ്രത്യേക നിയമങ്ങളുണ്ട്. മറുകണ്ടം ചാടരുത് (ട്രാക്ക് മാറരുത് എന്നര്‍ത്ഥം). ലക്ഷ്യസ്ഥാനത്തെത്തിയിരിക്കണം.


കര്‍ഷകര്‍ക്ക്  മണ്ണില്‍  മല്ലിട്ട് മെയ്കുഴയുമ്പോള്‍ കാളകള്‍ക്കൊപ്പം ചേറിലെ ആറാട്ടായിരുന്നു കന്നുകാലി ഓട്ട മത്സരങ്ങള്‍.. സംസ്ഥാനത്ത് അടൂര്‍ ആനന്ദപ്പള്ളി, ഓച്ചിറ, കൂത്താട്ടുകുളം എന്നിവിടങ്ങളിലാണ് പ്രസിദ്ധമായ കന്നുകാലി ഓട്ടമത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. വിദേശവിനോദ സഞ്ചാരികളെ ഉള്‍പെടെ ആകര്‍ഷിച്ചിരുന്ന  ഈ കായികവിനോദം ഗ്രാമീണ ടൂറിസം മേഖലയുടെ ഒരു  മുതല്‍ കൂട്ടായിരുന്നു .കൊയ്ത്തു കഴിഞ്ഞ് ഉഴുതുമറിച്ച വയലുകളിലാണ് ഓട്ടമത്സരങ്ങള്‍ സംഘടിപ്പിച്ചു പോന്നിരുന്നത്.
ഒരടി പൊക്കത്തില് ചെളിയും ചെളിവെള്ളവും നിറഞ്ഞ ചേറ്റിലൂടെ കന്നിന്‍ കൂട്ടങ്ങള്‍ ഓടിമറയുമ്പോള്‍ കാര്‍ഷിക മേഖലയക്കും ഇത് ഏറെ ഉത്സാഹമാണ് പകര്‍ന്നിരുന്നത് .

  കേരളത്തിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട കാളയോട്ട മത്സരമാണ് മരമടി(ഇംഗ്ലീഷ്: Maramadi). പോത്തോട്ടം, കാളപ്പൂട്ട് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. പത്തനംതിട്ടയിലെ ആനന്ദപ്പള്ളി, പാലക്കാടിലെ കോട്ടായി, ചിതലി എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും ഇത് നടക്കുന്നത്. ജനകീയമായ സാംസ്കാരികോത്സവമാണിത്. വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന കാളകൾഇതിൽ പങ്കെടുക്കുന്നു. അതിവിദഗ്ദ്ധരായ കാളക്കാരാണ് കാളകളെ നിയന്ത്രിക്കുന്നത് കാള, പോത്ത്, കാള - പോത്ത് തുടങ്ങി വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കാറുണ്ട്.ഉഴുതുമറിച്ച വയലുകൾ (കണ്ടങ്ങൾ) ആണ് മരമടിയുടെ സ്റ്റേഡിയം. നുകം വച്ചു കെട്ടിയ രണ്ടു കാളകളും അവയെ നിയന്ത്രിക്കുന്ന മൂന്ന് ആളുകളും ചേർന്നതാണ് ഒരു സംഘം. ഇത്തരം 30 സംഘങ്ങളെങ്കിലും മത്സരത്തിൽ പങ്കെടുക്കും. ഉച്ചമുതൽ വൈകുന്നേരം വരെയാണ് മത്സരം. പ്രത്യേകം പരിശീലിപ്പിച്ച കാളകളും വൈദഗ്ദ്ധ്യമുള്ള കാളക്കാരുമാണ് മരമടിയിൽ പങ്കെടുക്കുന്നത് ഉഴവും മൃഗങ്ങളെ കുളിപ്പിച്ച് അരിമാവ്, മഞ്ഞൾപ്പൊടി എന്നിവകൊണ്ടലങ്കരിക്കുന്നു. തുടർന്ന് തുടി, മരം എന്നീ വാദ്യോപരകണങ്ങളുടെ അകമ്പടിയോടെ അവയെ ഇളനീർ കൊണ്ട് അഭിഷേകം ചെയ്തശേഷം കൂട്ടിക്കെട്ടി വയലിറക്കുന്നു. ഒരോ മൃഗങ്ങൾക്കും ഒരു പോത്തോട്ടക്കാരനുണ്ടായിരിക്കും. അയാൾ മൃഗവുമായി ബന്ധിപ്പിക്കുന്ന ഒരു പലകയിൽ നിന്ന് പോത്ത്/കാളക്കൊപ്പം സഞ്ചചിക്കുന്നു. മൃഗങ്ങൾ മുന്നോട്ട് കുതിക്കുന്നതനുസരിച്ച് ഓട്ടക്കാരൻ പലകമേൽ നിന്ന് അവയെ തെളിച്ചുകൊണ്ടിരിക്കണം. ഇടക്ക് പലകയിൽ നിന്ന് നിലത്തിറങ്ങി ഓടാനും സാധിക്കും.


മൃഗത്തോട് മനുഷ്യന്‍  എതിരിടുന്നതിനു പകരം മൃഗവും മനുഷ്യനും ഒത്തൊരുമിച്ച് ഓടി വിജയിക്കുന്ന ഒരു ടീം വര്‍ക്കുകള്‍ ആയിരുന്നു കാള ഓട്ടങ്ങള്‍ . എന്തായാലും അന്യംനിന്നുപോകുന്ന ഈ മത്സരം ഇന്ന് ചരിത്രത്തിന്റെ ഭാഗം മാത്രം….