Pages

Wednesday, December 21, 2011

23. ആവേശത്തിമര്‍പ്പില്‍ ഒരു ഗ്രാമം...!!!!!ശര വേഗത്തില്‍ പായുന്ന കാള കൂറ്റന്മാര്‍  ചെളിയും ചെളി വെള്ളവും നിറഞ്ഞ ചേറ്റിലൂടെ തിമര്‍ത്തു  പാഞ്ഞപ്പോള്‍ അത് ഒരു ഗ്രാമത്തിന്റെ ഉത്സവമായി മാറി. .പൊടി പാറിച്ച ആവേശവുമായി മാറിയ മലപ്പുറം ജില്ലയിലെ              താനാളൂരിലെ കാളപൂട്ട് മത്സരം.കാളകള്‍  പറപറന്നപ്പോള്‍  സി  പി പോക്കറിന്റെ കണ്ടത്തിലെ കാളപൂട്ട് മത്സരം കാഴ്ചക്കാര്‍ക്ക് അവിസ്മരണീയമായി . മലബാറിലെ പ്രസിദ്ധമായ തനാളൂരിലെ കാള പൂട്ട് മത്സരത്തില്‍ നാല് ജില്ലകളില്‍ നിന്ന് എഴുപത്തി നാല് ജോഡി കാളകള്‍ പങ്കെടുത്തു.കര്‍ഷകരുടെ ഉത്സവമായ കാളപൂട്ട് മത്സരം കാണാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാളപൂട്ട് പ്രേമികള്‍ അതി രാവിലെ തന്നെ എത്തിയിരുന്നു.


മണ്ണില്‍  പോന്നു വിളയികുന്നവരാണ് കര്‍ഷകര്‍ .. .. അവരുടെ വിയര്‍പ്പു മുത്തുകളാണ് പൊന്‍വിളയാക്കുന്നത്. .മണ്ണ് ഒരുക്കി വിത്ത് പാകി വളം ചേര്‍ത്ത്  കാവലിരുന്നു വിളയിചെടുക്കുന്നത് ഒരു ജനതയുടെ ജീവിതം തന്നെ.കര്‍ഷകരുടെ വാശിയേറിയ മത്സരമാണ്  കാളപൂട്ട് മത്സരം.പണ്ട് കാലങ്ങളില്‍ രണ്ടാം വിളയിറക്കുമ്പോള്‍ വിശാലമായ പാടത്ത് നടത്തുന്ന ഒരു പോരാട്ട  മത്സരം. ഇതിനായി പ്രത്യേകം കാളകളെയും പോത്തുകളെയും വളര്‍ത്തി  പരിശീലിപ്പിക്കും. മരവും നുകവും കൂട്ടിക്കെട്ടിയ ശേഷം അതിവേഗത്തില്‍ ഓടിക്കും. ഓട്ടത്തിന് പ്രത്യേക നിയമങ്ങളുണ്ട്. മറുകണ്ടം ചാടരുത് (ട്രാക്ക് മാറരുത് എന്നര്‍ത്ഥം). ലക്ഷ്യസ്ഥാനത്തെത്തിയിരിക്കണം.


കര്‍ഷകര്‍ക്ക്  മണ്ണില്‍  മല്ലിട്ട് മെയ്കുഴയുമ്പോള്‍ കാളകള്‍ക്കൊപ്പം ചേറിലെ ആറാട്ടായിരുന്നു കന്നുകാലി ഓട്ട മത്സരങ്ങള്‍.. സംസ്ഥാനത്ത് അടൂര്‍ ആനന്ദപ്പള്ളി, ഓച്ചിറ, കൂത്താട്ടുകുളം എന്നിവിടങ്ങളിലാണ് പ്രസിദ്ധമായ കന്നുകാലി ഓട്ടമത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. വിദേശവിനോദ സഞ്ചാരികളെ ഉള്‍പെടെ ആകര്‍ഷിച്ചിരുന്ന  ഈ കായികവിനോദം ഗ്രാമീണ ടൂറിസം മേഖലയുടെ ഒരു  മുതല്‍ കൂട്ടായിരുന്നു .കൊയ്ത്തു കഴിഞ്ഞ് ഉഴുതുമറിച്ച വയലുകളിലാണ് ഓട്ടമത്സരങ്ങള്‍ സംഘടിപ്പിച്ചു പോന്നിരുന്നത്.
ഒരടി പൊക്കത്തില് ചെളിയും ചെളിവെള്ളവും നിറഞ്ഞ ചേറ്റിലൂടെ കന്നിന്‍ കൂട്ടങ്ങള്‍ ഓടിമറയുമ്പോള്‍ കാര്‍ഷിക മേഖലയക്കും ഇത് ഏറെ ഉത്സാഹമാണ് പകര്‍ന്നിരുന്നത് .

  കേരളത്തിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട കാളയോട്ട മത്സരമാണ് മരമടി(ഇംഗ്ലീഷ്: Maramadi). പോത്തോട്ടം, കാളപ്പൂട്ട് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. പത്തനംതിട്ടയിലെ ആനന്ദപ്പള്ളി, പാലക്കാടിലെ കോട്ടായി, ചിതലി എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും ഇത് നടക്കുന്നത്. ജനകീയമായ സാംസ്കാരികോത്സവമാണിത്. വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന കാളകൾഇതിൽ പങ്കെടുക്കുന്നു. അതിവിദഗ്ദ്ധരായ കാളക്കാരാണ് കാളകളെ നിയന്ത്രിക്കുന്നത് കാള, പോത്ത്, കാള - പോത്ത് തുടങ്ങി വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കാറുണ്ട്.ഉഴുതുമറിച്ച വയലുകൾ (കണ്ടങ്ങൾ) ആണ് മരമടിയുടെ സ്റ്റേഡിയം. നുകം വച്ചു കെട്ടിയ രണ്ടു കാളകളും അവയെ നിയന്ത്രിക്കുന്ന മൂന്ന് ആളുകളും ചേർന്നതാണ് ഒരു സംഘം. ഇത്തരം 30 സംഘങ്ങളെങ്കിലും മത്സരത്തിൽ പങ്കെടുക്കും. ഉച്ചമുതൽ വൈകുന്നേരം വരെയാണ് മത്സരം. പ്രത്യേകം പരിശീലിപ്പിച്ച കാളകളും വൈദഗ്ദ്ധ്യമുള്ള കാളക്കാരുമാണ് മരമടിയിൽ പങ്കെടുക്കുന്നത് ഉഴവും മൃഗങ്ങളെ കുളിപ്പിച്ച് അരിമാവ്, മഞ്ഞൾപ്പൊടി എന്നിവകൊണ്ടലങ്കരിക്കുന്നു. തുടർന്ന് തുടി, മരം എന്നീ വാദ്യോപരകണങ്ങളുടെ അകമ്പടിയോടെ അവയെ ഇളനീർ കൊണ്ട് അഭിഷേകം ചെയ്തശേഷം കൂട്ടിക്കെട്ടി വയലിറക്കുന്നു. ഒരോ മൃഗങ്ങൾക്കും ഒരു പോത്തോട്ടക്കാരനുണ്ടായിരിക്കും. അയാൾ മൃഗവുമായി ബന്ധിപ്പിക്കുന്ന ഒരു പലകയിൽ നിന്ന് പോത്ത്/കാളക്കൊപ്പം സഞ്ചചിക്കുന്നു. മൃഗങ്ങൾ മുന്നോട്ട് കുതിക്കുന്നതനുസരിച്ച് ഓട്ടക്കാരൻ പലകമേൽ നിന്ന് അവയെ തെളിച്ചുകൊണ്ടിരിക്കണം. ഇടക്ക് പലകയിൽ നിന്ന് നിലത്തിറങ്ങി ഓടാനും സാധിക്കും.


മൃഗത്തോട് മനുഷ്യന്‍  എതിരിടുന്നതിനു പകരം മൃഗവും മനുഷ്യനും ഒത്തൊരുമിച്ച് ഓടി വിജയിക്കുന്ന ഒരു ടീം വര്‍ക്കുകള്‍ ആയിരുന്നു കാള ഓട്ടങ്ങള്‍ . എന്തായാലും അന്യംനിന്നുപോകുന്ന ഈ മത്സരം ഇന്ന് ചരിത്രത്തിന്റെ ഭാഗം മാത്രം….

23 comments:

 1. നന്നായി എഴുതി..നല്ല ചിത്രങ്ങളും..
  ഇത്തവണ വെക്കേഷന്‍ പോയപ്പോള്‍ നിലമ്പൂര്‍ പൂക്കോട്ടും പാടത്ത് നടന്ന പ്രസിദ്ധ കാളപൂട്ട് മല്‍സരത്തിന്റെ ഒട്ടനവധി ദൃശ്യങ്ങള്‍ പകര്‍ത്താനായ്..
  ഒരു പോസ്റ്റാക്കി എഴുതണമെന്നും കരുതിയിരുന്നു..
  നിര്‍‌ഭാഗ്യവശാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല..
  ഇവിടെ വിശദമായി എല്ലാം വിവരിച്ചിരിക്കുന്നു..
  നന്ദി...
  ആശംസകള്‍!

  ReplyDelete
 2. Ashik aksharangelkku nalla clarity baaavi unde...
  All the very bestand god bless you.. tuddernnum ethu pole pradeekshikkunnu....

  greetings with love
  Showkath Edappal
  Dubai

  ReplyDelete
 3. ഒരായിരം നന്ദി നൌഷാദ്ക്ക .. ഈ പോസ്റ്റിലെ ആദ്യത്തെ കമന്റ്‌ ... വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തുടര്‍ന്നും ഉണ്ടാകണേ ....

  ReplyDelete
 4. @ Showkath Bayi... Thank you so much for your valuable comments ...

  ReplyDelete
 5. വഴിയോരക്കാഴ്ചകൾ..ഒരിക്കലെങ്കിലും കാണണമെന്ന് അതിയായി ആഗ്രഹിക്കുന്ന ഒരു ദൃശ്യം..അതിനെക്കുറിച്ച് താങ്കൾ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രങ്ങളും മനോഹരം..

  കാർഷികകേരളത്തിന്റെ മാത്രം സ്വന്തമായ ഇത്തരം നല്ല കാഴ്ചകളെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം,പൊള്ളയായ മൃഗസ്നേഹത്തിന്റെ പേരും പറഞ്ഞ് ഈ മത്സരങ്ങൾ നിർത്തലാക്കുവാനുള്ള ശ്രമങ്ങളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് എന്നത് വേദനാജനകം തന്നെ..

  പ്രത്യേകം നന്ദി..ഒപ്പം ആശസകളും നേരുന്നു..

  ReplyDelete
 6. @ ഷിബു തോവാള ... ഒത്തിരി നന്ദിയുണ്ട് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിച്ചതിനു..വീണ്ടും കാണാം.

  ReplyDelete
 7. ഇത് വരെ ഞാന്‍ നേരിടു കണ്ടിട്ടില്ല. പലരും പറഞ്ഞു കേട്ടിരിക്കുന്നു ഈ മത്സരത്തെക്കുറിച്ചു. നന്നായി അവതരണവും ഫോട്ടോയും. ഇതില്‍ ജയം നിര്‍ണ്ണയിക്കുന്നത് എങ്ങനെ എന്ന് കൂടി ചേര്‍ക്കാമായിരുന്നു. നന്നുറെ നാട്ടില്‍ ഇതില്ല. അതുകൊണ്ട് ഇതിനെക്കുറിച്ചു ഒന്നും അറിയില്ല. :)

  ReplyDelete
 8. @ Jefu Jailaf - നന്ദി ... ആ വിവരണം കൂടി ആഡ് ചെയ്യുന്നുണ്ട് .. വിട്ടു പോയതാ ..

  ReplyDelete
 9. നന്നായി എഴുതി... മത്സരത്തെ കുറിച്ച് എനിക്കും വല്യ പിടിയില്ല.... ആശംസകള്‍...

  ReplyDelete
 10. എന്‍റെ നാട്ടിലും മുന്‍പ് കാലത്ത് കാളപ്പൂട്ടു ജോറായി നടന്നിരുന്നു, എന്ന് പഴമക്കാര്‍ പറഞ്ഞു കേട്ടറിവേ ഞങ്ങള്‍ പുതു തലമുറക്കുള്ളൂ.........തറവാട്ടു മുറ്റത്തു വലിയ ഒരു ആല ഇന്നും പൊളിക്കാതെ കിടപ്പുണ്ട്........കേട്ടറിഞ്ഞ കാര്യങ്ങള്‍ പലതും ഓര്‍മ്മയിലേക്ക് വന്നു .നിങ്ങളുടെ ബ്ലോഗ്‌ വായിച്ചപ്പോള്‍.......നന്ദി .ആശംസകള്‍ .................

  ReplyDelete
 11. ഞാനും പറഞ്ഞു കേട്ടിരുന്ന്, ഒരു മാപ്പിളപ്പാട്ടും
  വായിച്ചു നന്നായിരിക്കുന്നു
  ഇത്രയും പറഞ്ഞു തന്നതിന് നന്ദി
  ആശംസകള്‍

  ReplyDelete
 12. നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍.
  എന്റെ ഭര്‍ത്താവിന്റെ നാടിനടുത്തും കാളയോട്ടം ഉണ്ട്,"കാക്കൂര്‍ കാള വയല്‍"എന്നാണതിന് പേര്.പക്ഷെ കാണുവാന്‍ ഭാഗ്യമുണ്ടായിട്ടില്ല.ഓണക്കാലത്താണ് ഇത് നടക്കുന്നത്. ആ സമയത്ത് നാട്ടില്‍ ഒരിക്കലും ഉണ്ടായിട്ടില്ല.ഇടക്ക് അതിനു നിരോധനം വന്നു എങ്കിലും ഉപാധികളോടെ ഇപ്പോള്‍ വീണ്ടും നടത്തുണ്ട്

  ReplyDelete
 13. @ഇസ്മയില്‍ അത്തോളി - നന്ദി - തറവാട്ടു മുറ്റത്തു വലിയ ഒരു ആല ഇന്നും പൊളിക്കാതെ കിടപ്പുണ്ട് അല്ലെ ..? അത് കാണാന്‍ ഒരിക്കല്‍ ഞങ്ങള്‍ വരുന്നുണ്ട് കേട്ടോ ..

  ReplyDelete
 14. @ Artof Wave - അഭിപ്രായങ്ങള്‍ അറിയതിനു ഒത്തിരി നന്ദി .

  ReplyDelete
 15. @റോസിലി ചേച്ചി ...റോസിലി ചേച്ചി ... നന്ദി .. ബ്ലോഗിലൂടെ അഭിപ്രായം അറിയിച്ചിട്ടുണ്ട് കേട്ടോ

  ReplyDelete
 16. Hai My Dear ASHICK.............

  Amazing Pics and Narration,,, feel it

  You still finding time to share the pics and writings.............. Hope you can make the blog great..............


  With all my Support
  VAHAB -DXB

  ReplyDelete
 17. കാള പൂട്ട്‌ എന്ന് പറയുമ്പോള്‍ എനിക്കൊരു ഭയങ്കര ഹരാ നാട്ടില്‍ ഉള്ള സമയത്ത് മിക്കവാറും എല്ലാ പൂട്ടിനും പോകാറുണ്ട് കഴിഞ്ഞ വെക്കേഷന്‍ കാലത്ത് പതിനാറു പൂട്ട്‌ കണ്ടു ഈ പോസ്റ്റ് വീണ്ടും മനസ്സിനെ കണ്ടത്തിലിരക്കി

  ReplyDelete
 18. ഇതൊരു വിനോദമാണോ ??? ഒരു ക്രൂരത അല്ലെ ???? എന്തോ എനിക്കങ്ങനെ തോന്നുന്നു .....

  ReplyDelete
 19. ഫോട്ടോ കലക്കി..
  FIROZ ™

  http://kannurpassenger.blogspot.com/

  ReplyDelete
 20. നല്ല പടങ്ങളും അതിനൊത്ത അസ്സലുവിവരണങ്ങളും...!

  ReplyDelete
 21. ഓര്‍മ്മ വന്നത് ഈ വരികള്‍ ആണ്

  കേട്ട് കൊള്‍വിന്‍ കാള പൂട് എന്നാഘോഷത്തിന്‍ മേനി
  കേളി കേട്ട പൂക്കോട്ടൂരില്‍ ഞാനൊരിക്കല്‍ പോയി

  ReplyDelete
 22. കാളപ്പൂട്ട് കാണണം എന്നത് ഒരു ആഗ്രഹമായിരുന്നു. കണ്ടു. സന്തോഷമായി. ഇപ്പൊ നേരിട്ടൊന്നു കാണാനുള്ള ആഗ്രഹം കൂടി എന്ന് മാത്രം

  ReplyDelete

പ്രിയ കൂട്ടുകാരാ ... തെറ്റുകൾ എന്തെങ്കിലും അറിയാതെ എഴുതിവെച്ചിട്ടുണ്ട് എങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ മടിക്കരുത് . നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും,വിമര്‍ശനങ്ങള്‍ക്കും,വേണ്ടി കാ‍ത്തിരിക്കുന്നു ...