Pages

Wednesday, March 7, 2012

25.ഖത്തറിലെ അഞ്ചു തലയുള്ള സര്‍പ്പത്തെ കാണാന്‍ ഒരു യാത്ര ..ദോഹ മൃഗശാലയില്‍ അഞ്ചു തലയുള്ള ഒരു  സര്‍പ്പം ഉണ്ടത്രേ ? ഖത്തറില്‍ എത്തിയത് മുതല്‍ കാണാന്‍ കൊതിച്ച ഒരിടം അതായിരുന്നു "ദോഹ മൃഗശാല". 42 ഏക്കറില്‍ പടര്‍ന്നു പന്തലിച്ച വിശാലമായ പച്ച പുതച്ച ഒരു കൊടും കാട്. മനസിനും ശരീരത്തിനും കുളിരുമാത്രം പകര്‍ന്ന ഗ്രാമീണ ജീവിതത്തില്‍ നിന്നും ഒളിച്ചോടിയ പ്രവാസിക്ക് അറബി കടലിന്റെ തീരത്ത് ഖത്തര്‍ ഒരുക്കി വെച്ച ഒരു കൊച്ചു സമ്മാനം.ചുട്ടു പൊള്ളുന്ന ഈ മരുഭൂമിയില്‍ നട്ടു പിടിപിച്ച ഈ വിശാലമായ പച്ചപ്പ്‌ നിങ്ങള്‍ അനുഭവിച്ചറിഞ്ഞില്ല എങ്കില്‍ അത് ഒരു തീരാ നഷ്ട്ടം തന്നെ ആയിരിക്കും.  


ഖത്തറിലെ ഒരേ ഒരു മൃഗശാല അതാണ് DOHA ZOO.ദോഹയില്‍ നിന്നും ഏകദേശം 20 KM  അകലെ സല്‍വ റോഡിലാണ് മൃഗശാല സ്തിഥി ചെയ്യുന്നത്.ഫുറോസിയ സ്ട്രീറ്റില്‍ എത്തുബോഴേക്കും റോഡരികുകളെല്ലാം മനോഹരമായ പൂന്തോട്ടങ്ങൾ നിർമ്മിച്ച് അൽങ്കരിച്ചിരിക്കുന്നു കൂടാതെ വലതു വശത്തായി മൃഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ കൂറ്റന്‍ മതിലുകള്‍ കാണാം. കുറച്ചു ദൂരം കൂടി യാത്ര ചെയ്‌താല്‍ മൃഗശാലയുടെ വലിയ ഗൈറ്റിനു മുന്നില്‍ നമുക്ക് എത്താം. ആവിടെയാണ് ടിക്കറ്റ്‌ കൌണ്ടര്‍. ഞങ്ങള്‍ എത്തുമ്പോള്‍ ഒരു വലിയ ക്യു തന്നെ ഉണ്ടായിരുന്നു. ഒരാള്‍ക്ക് അഞ്ചു റിയാല്‍ ആണ് പ്രവേശന ഫീസ്‌. ടിക്കറ്റെടുത്ത് ഞങ്ങള്‍ ആവേശത്തോടെ മൃഗശാലയുടെ കൂറ്റന്‍ ഗൈറ്റ്‌ കടന്നു ഉള്ളില്‍ എത്തി.


Doha Zoo - Entrance

ഇവിടം സന്ദര്‍ശികുന്നതിന് മുന്നേ ഒരു കാര്യം പ്രതേകം ശ്രദ്ധിക്കുക. വ്യാഴം ,വെള്ളി ,ശനി എന്നീ ദിവസങ്ങളില്‍ ഫാമിലിക്ക് മാത്രമാണ് പ്രവേശനം. ചൊവ്വാഴ്ച സ്ത്രീകള്‍ക്ക് മാത്രമേ സന്ദര്‍ശനം അനുവദിക്കുകയുള്ളൂ. സാധാരണ ദിവസങ്ങളില്‍ രാവിലെ  9 AM മുതല്‍ വൈകീട്ട് 6 .30 PM വരെയാണ് സന്ദര്‍ശന സമയം. വെള്ളിയാഴ്ച ഉച്ചക്ക് 1 .30 PM മുതല്‍ വൈകീട്ട് 6 .30 PM വരെയും. എന്നിരുന്നാലും അധികൃധര്‍ പലപ്പോഴായി സമയത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്താറുണ്ട്.  ഫോണ്‍ നമ്പര്‍ 44 682610.

നോക്കെത്താ ദൂരം വരെയുള്ള  പുല്‍ തകിടും തജ്മഹല്‍ പുന്തോട്ടത്തിന്റെ മാതൃകയില്‍ പണിത പടര്‍ന്നു പന്തലിച്ച പൂന്തോട്ടവുമാണ് ഞങ്ങളെ മൃഗശാലയിലേക്ക് സ്വാഗതം ചെയ്യ്തത്‌ . ഗൈറ്റിനു തൊട്ടരികില്‍ തന്നെ യാത്രക്കാരെ കൊണ്ടു പോകാനായി മനോഹരമായ ഒരു കൊച്ചു ട്രെയിന്‍ റെഡി ആയിട്ടുണ്ട്‌. അഞ്ചു മിനിറ്റു കൂടുമ്പോള്‍ ട്രെയിന്‍ വീണ്ടും എത്തും. ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്കും മുതിര്‍ന്നവരും കുട്ടികളും അടങ്ങിയ ഒരു യാത്ര സംഘം ആദ്യമേ അതില്‍ സീറ്റ്‌ ഉറപ്പിച്ചതിനാല്‍ ഞങ്ങള്‍ മൃഗശാല നടന്നു കാണാന്‍ തന്നെ തീരുമാനിച്ചു.

Qatar Zoo
Doha Zoo Garden
Doha Zoo Train
മൃഗശാല ചുറ്റികാണാന്‍ ദിശാ സൂചികകള്‍ ഞങ്ങള്‍ തിരഞ്ഞെങ്കിലും വ്യക്തമായി എവിടെയും ഉണ്ടായിരുന്നില്ല. വരുന്നവര്‍ എല്ലാം നടന്നു കാണട്ടെ എന്ന് പാവം അറബി കരുതി കാണും. ഏതു വശത്ത് നിന്ന് തുടങ്ങണം എന്നത് ഞങ്ങളെ ശരിക്കും കണ്‍ഫ്യൂഷന്‍ ആക്കി .എന്തൊക്കെയായാലും ഞങ്ങള്‍ ഇടതു വശം വഴി മൃഗ ശാല ചുറ്റി കാണാന്‍ തീരുമാനിച്ചു കാരണം ഇവിടെ എല്ലാം ഇടതു വശത്ത് നിന്നാണല്ലോ തുടങ്ങുന്നത് !!!

രണ്ടടി നടന്നപ്പോള്‍ ഒരു വലിയ ഗര്‍ജനം കേട്ടു. എല്ലാവരും അങ്ങോട്ട്‌ ഓടുന്നുണ്ടായിരുന്നു. ഞങ്ങളും കുതിച്ചു പാഞ്ഞു . ഒരു വലിയ ജനകൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു. ഞങ്ങളും തിക്കി തിരക്കി അങ്ങോട്ടെത്തി .ഒരു വലിയ വരയന്‍ കടുവ. കാണികളുടെ ശബ്ദ കോലാഹലം കേട്ടു മയക്കത്തില്‍ നിന്നും ഉണര്‍ന്ന കടുവ അതിന്റെ ശൌര്യം തീര്‍ക്കുകയായിരുന്നു.ഇരുമ്പ് അഴികളില്‍ നിന്നും കുതിച്ചു ചാടുന്ന കടുവയുടെ നേരെ ക്യാമറ കണ്ണുകളില്‍ നിന്നും ഫ്ലാഷുകള്‍ തുരു തുരാ മിന്നി. പാവം കടുവ ഇരുമ്പ് അഴികളില്‍ കടിച്ചു അവന്‍ ദേഷ്യം തീര്‍ത്തു.

z
Doha Zoo
Doha Zoo
Doha Zoo
Doha Zoo

അല്‍പ്പം ദൂരം നടന്നാല്‍ നമുക്ക് ആനയെ കാണാം. പാവം ഒറ്റക്കാണ് നില്‍പ്പ്. മരുഭൂമിയിലെ ചൂട് അവനു അത്ര പിടിച്ചില്ല എന്ന് ഒറ്റ നോട്ടത്തില്‍ നിന്ന് 
തന്നെ മനസിലായി. കാണികളെ തുമ്പി കൈ ആട്ടി അവന്‍ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. വിശാലമായ കിടപ്പറ തന്നെയാണ് ആനയ്ക്ക് ഒരുക്കിയിരിക്കുന്നത്. അവിടെ നിന്നും ചിമ്പാന്‍സി കളുടെയും സിംഹവാലന്‍ കുരങ്ങുകളുടെയും സാമ്രാജ്യത്തിലെക്കാണ് യാത്ര .കാണികളില്‍ ആരോ എറിഞ്ഞു കൊടുത്ത അപ്പിളിനായി കടി പിടി കൂടുന്ന കുരങ്ങുകളുടെ കുസൃതിത്തരം ആരെയും ഒന്ന് ചിരിപ്പിക്കുകയും  ചിന്തിപ്പിക്കുകയും ചെയ്യും . അതിനു തൊട്ടടുത്ത്‌ തന്നെ ഒരു ചെറിയ ഐസ് ക്രീം പാര്‍ലര്‍  ഉണ്ട് . ഐസ് ക്രീം നുണഞ്ഞു കൊണ്ടായിരുന്നു പിന്നീടുള്ള ഞങ്ങളുടെ യാത്ര.

തൊട്ടടുത്തായി തന്നെ മൃഗശാലയുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ പക്ഷികളുടെ കൊട്ടാരം. വളഞ്ഞു പുളഞ്ഞു കിടക്കുന്ന  വിശാലമായ   അരുവിയില്‍ നീന്തി  തുടിക്കുന്ന പക്ഷി കൂട്ടങ്ങള്‍ ആരുടേയും ശ്രദ്ധ ആകര്‍ഷിക്കും. വിവിധ വര്‍ണങ്ങളിലുള്ള കൊക്കുകളും നീര്‍പക്ഷികളും ഇടകലര്‍ന്ന തൂവലുകളുള്ള ആഫ്രിക്കന്‍ പക്ഷികള്‍, നാട്ടു പിടിപ്പിച്ച മരങ്ങളില്‍ കല പില കൂട്ടുന്ന ദേശാടനകിളികള്‍ , അവരുടെ കൂടുകള്‍ എല്ലാം കാണികളുടെ മനം കവരും..ലക്സാണ്ട്രിയന്‍ തത്തകള്‍,നാട്ടുതത്ത,പൂന്തത്ത,കൃഷ്ണപരുന്ത്, ചക്കിപരുന്ത്,വ്യത്യസ്ത ഇനങ്ങളില്‍പെട്ട ലവ്ബേര്‍ഡ്സ്, ആഫ്രിക്കന്‍ തത്തകള്‍,മലമുഴക്കി വേഴാമ്പല്‍ എന്നിവയേയും കാണുവാന്‍ സാധിക്കും.
Doha Zoo
കുറച്ചു ദൂരം നടന്നാല്‍ മയിലുകളുടെ കൂടിനരികിലെത്താം .സാധാരണ മയിലുകള്‍ക്കൊപ്പം വിശ്രമിക്കുന്ന വെള്ളമയിലാണ് പ്രധാന ആകര്‍ഷണ കേന്ദ്രം. തൊട്ടരികില്‍ തന്നെ കുറച്ചു ആള്‍കൂട്ടം കണ്ടു ഞങ്ങളും അങ്ങോട്ട്‌ കുതിച്ചു . ദൈവത്തിനു സ്തുതി .. കഥകളിലും വാര്‍ത്തകളിലും വായിച്ചറിഞ്ഞ മയിലമ്മ മയില്‍ പീലി വിടര്‍ത്തി ആടുന്നു . ആകാശത്തെ മഴ മേഘങ്ങള്‍ ഇതൊന്നു കണ്ടിരുന്നെങ്കില്‍ എന്ന് എനിക്ക് ചെറിയ പരിഭവം തോന്നി .കുട്ടികാലത്ത് പുസ്തക താളുകളില്‍ ഒളിപ്പിച്ച മയില്‍പീലികള്‍ ഒന്ന് മിന്നി മറഞ്ഞു. ജീവിതത്തിലെ സ്വപ്ന സാഫല്യം പോലെ മയിലമ്മയെ ദര്‍ശിച്ചു. പക്ഷി കാഴ്ചകള്‍ ഇവിടെ അവസാനിക്കുകയാണ്.  


ഇത്തിരി ദൂരം പിന്നിട്ടാല്‍ നമുക്ക് സ്നൈക് പാര്‍ക്കില്‍ എത്താം. ഒരു ഗുഹയുടെ മാതൃകയിലാണ് ഇത് സജീകരിചിരിക്കുന്നത്. വളഞ്ഞു പുളഞ്ഞു കിടക്കുന്ന നീളന്‍ ഗുഹ. ഇത്തിരി വെട്ടം മാത്രംമാണ് ഗുഹകുള്ളില്‍. ഗുഹകുള്ളില്‍ ഇരുവശങ്ങളിലായി വിഷ പാമ്പുകളും സര്‍പ്പങ്ങളും. രാജവെമ്പാല മുതല്‍ നീര്‍ക്കോലി വരെയുള്ള 150ല്‍പ്പരം പാമ്പുകളുടെ വകഭേദങ്ങള്‍ അവിടുണ്ട്. ഖത്തറില്‍ എത്തിയത് മുതല്‍ പലരും ചോദിച്ച ചോദ്യം ഞങ്ങള്‍ പരസ്പരം ചോദിച്ചു. അഞ്ചു തലയുള്ള സര്‍പ്പം നമ്മള്‍ ഇത് വരെ കണ്ടില്ലല്ലോ ആ സര്‍പ്പം എവിടെയാണ്..? ഗുഹകുള്ളില്‍ മൊത്തം പരതിയെങ്കിലും ആ സര്‍പ്പത്തെ മാത്രം ഞങ്ങള്‍ കണ്ടില്ല... സുഹൃത്തുക്കളെ ഇനി നിങ്ങള്‍ ആരെങ്കിലും ഇവിടം സന്ദര്‍ശിക്കുമ്പോള്‍ ആ സര്‍പ്പത്തെ കണ്ടാല്‍ ഞങ്ങളെ അറിയിക്കണേ ...

മരുഭൂമിയെ മലര്‍വാടിയാക്കിയ ഖത്തറിനെ അടുത്തറിയാന്‍ പുതിയ യാത്രകള്‍ക്കായി അടുത്ത ഒഴിവുദിനം ഞങ്ങള്‍ കാത്തിരിക്കുന്നു .. വീണ്ടും വരാം പുതിയ വഴിയോര കാഴ്ചകളുമായി ..

സസ്നേഹം ആഷിക്..


141 comments:

 1. പ്രിയ ആഷിക്...ഖത്തറിലെ മൃഗശാലയെക്കുറിച്ചുള്ള വിവരണം മനോഹരമായിട്ടുണ്ട്,,ചിത്രങ്ങളും..ജനിതകപരമായ പ്രത്യേകതകൾകൊണ്ട് രണ്ടു തലയുള്ള സർപ്പങ്ങൾ അപൂർവ്വമായി ഉണ്ടാകാറുണ്ടെങ്കിലും, അഞ്ചു തലയുള്ള സർപ്പം എന്നത് പുരാണങ്ങളിൽ മാത്രമേ കാണുവാൻ സാധിയ്ക്കൂ എന്നാണ് എന്റെ വിശ്വാസം.

  മൃഗശാല യാത്രകൾ പലപ്പോഴും വേദനിപ്പിയ്ക്കുന്ന കാഴ്ചകളാണ് സമ്മാനിയ്ക്കാറുള്ളത്.(പ്രത്യേകിച്ച് ഇൻഡ്യയിൽ).കാട്ടിൽ സ്വതന്ത്രരായി നടക്കുന്ന മൃഗങ്ങളെ തടവിലിട്ടിരിയ്ക്കുന്ന കാഴ്ചയാണല്ലോ ഇവിടെ നാം ആസ്വദിയ്ക്കുക. ഒപ്പം സന്ദർശകരുടെ പീഡനങ്ങളും. മൃഗസാലയിലെ കൂട്ടിൽ കിടക്കുന്ന സിംഹത്തെ കല്ലെറിഞ്ഞ് വേദനിപ്പിച്ചശേഷം, അതിന്റെ ക്രൗര്യം ക്യാമറയിൽ പകർത്തുന്ന പ്രൊഫഷണൽ ഫോട്ടോഗ്രാഫറെ ഞാൻ കണ്ടിട്ടുണ്ട്.അതുകൊണ്ട് തന്നെ മൃഗശാല സന്ദർശനങ്ങൾ ആസ്വാദ്യകരമായി തോന്നാറില്ല. പക്ഷെ ഖത്തറിൽ നല്ല പരിപാലനം മൃഗങ്ങൾക്ക് കിട്ടുന്നുണ്ടെന്ന് ചിത്രങ്ങൾ കാണുമ്പോൾ
  തോന്നുന്നു.

  ആശംസകൾ നേരുന്നു. സ്നേഹപൂർവ്വം ഷിബു തോവാള.

  ReplyDelete
  Replies
  1. ഷിബു ചേട്ടാ ഒത്തിരി നന്ദി ... യാത്രകളില്‍ എന്നും പ്രചോദനം താങ്കളുടെ യാത്രാ വിവരങ്ങള്‍ ആണ്. വീണ്ടും വരാം ..

   Delete
 2. നല്ല വിവരണം... ഉപകാര പ്രദം...

  ReplyDelete
  Replies
  1. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുടങ്ങാതെ അറിയിക്കുന്ന താങ്കള്‍ക്കും ഒത്തിരി നന്ദി .

   Delete
 3. Ashik...So Nice to see the snaps and narration thanks a lot!!

  ReplyDelete
 4. നന്നായിരിക്കുന്നു..നല്ല ചിത്രങ്ങള്‍...

  ReplyDelete
  Replies
  1. നന്ദി .. വീണ്ടും വരൂ അപ്പൊ നമുക്ക് വീണ്ടും കാണാം പുതിയ വഴിയോര കാഴ്ചകളുമായി ..

   Delete
 5. നന്നായിരിക്കുന്നു..നല്ല ചിത്രങ്ങള്‍...

  ReplyDelete
  Replies
  1. അഭിപ്രായങ്ങള്‍ അറിയിച്ചതിനെ നന്ദി .. വീണ്ടും വരുമല്ലോ ..

   Delete
 6. ഈ അപ്രൂവലിനുശേഷം കമന്റ്സ് കാണിക്കും എന്ന ഏര്‍പ്പാട് അത്ര സുഖകരമല്ല....അഭിപ്രായമറിയിക്കുന്നവരെ കൊച്ചാക്കുന്ന ഏര്‍പ്പാടാണത്. കമന്റില്‍ എന്തെങ്കിലും വിമര്‍ശനാതമകമായിട്ടുണ്‍റ്റെങ്കില്‍ അത് പ്രസിദ്ധീകരിക്കാതിരിക്കാനാണോ അപ്പ്രൂവല്‍ പരിപാടി വച്ചേക്ക്ക്കണേ..ഇനിയാരെങ്കിലും മോശം അഭിപ്രായം പറഞ്ഞാല്‍ അത് അപ്പൊള്‍ തന്നെ ഡിലിറ്റാമല്ലോ...

  ReplyDelete
  Replies
  1. ശ്രീയേട്ടാ .. ഹ ഹ ... പറഞ്ഞത് പോലെ ശരിയാണല്ലോ എന്നിരുന്നാലും അങ്ങിനെയൊന്നും ഇല്ലാട്ടോ ... ബ്ലോഗു തുടങ്ങിയത് മുതലേയുള്ള ഏര്‍പ്പാടാ ഈ കമന്റ്സ് അപ്പ്രോവല്‍ പരിപാടി . കമന്റ്സ് നല്ലതായാലും ചീത്തതായാലും ഞാന്‍ അപ്പ്രോവ് ചെയ്യാറുണ്ട് കേട്ടോ..
   താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി .. ഇനി മുതല്‍ അപ്പ്രോവല്‍ പരിപാടി ഇല്ല !!!

   Delete
 7. നല്ല വിവരണം നല്ല ഫോട്ടോസ്
  മൈ പീലി വിടര്‍ത്തിയോ നിങ്ങള്‍ പോയപ്പോള്‍

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. പീലിവിടര്‍ത്തിയ മയിലിനെ കാണാന്‍ അവസരം കിട്ടിയത് നന്നായി
   ഞാന്‍ കെട്ടിട്ടെ ഉള്ളൂ ഇത് വരെ നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല ...

   Delete
  3. അഭിപ്രായങ്ങള്‍ അറിയിച്ചതിനെ നന്ദി .. വീണ്ടും വരുമല്ലോ ..

   Delete
 8. @ Regiya (Kaattu Kurinji) : Thank you so much for your valuable comments.

  ReplyDelete
 9. നല്ല വിവരണം ഗള്‍ഫില്‍ ഇത്രയും ചൂട് കാലങ്ങളിലും ഇവയെ ഒക്കെ സംരക്ഷിക്കുന്നതിനെ സമ്മതിക്കണം..എന്നിട്ടും ആ അഞ്ചു തല അത് ചുമ്മാ പറഞ്ഞതയിരിക്കുന്നെ എന്തേ അതെന്നെ?

  ReplyDelete
  Replies
  1. സ്വാഗതം, ഇനിയും ഇത് വഴി വരിക. നല്ല വാക്കുകള്‍ക്ക്‌ നന്ദി.

   Delete
 10. സൂപ്പര്‍ ആയിട്ടുണ്ടേ !!! നല്ല വിവരണം നല്ല ചിത്രങ്ങള്‍ !!!

  ReplyDelete
 11. സൂപ്പര്‍ ആയിട്ടുണ്ടേ !!! നല്ല വിവരണം നല്ല ചിത്രങ്ങള്‍ !!!

  ReplyDelete
  Replies
  1. സ്വാഗതം, ഇനിയും ഇത് വഴി വരിക. നല്ല വാക്കുകള്‍ക്ക്‌ നന്ദി.

   Delete
 12. ഫോട്ടൊകള്‍ നന്നായി , നല്ല എഴുത്തും

  ReplyDelete
  Replies
  1. ഒത്തിരി നന്ദി ..പുതിയ കാഴ്ചകളുമായി വീണ്ടും വരാം..

   Delete
 13. അഞ്ചു തലയുള്ള സര്‍പ്പം എന്നൊക്കെ പറഞ്ഞു ഞങ്ങളെയും പറ്റിച്ചു അല്ലെ ?ഏതായാലും പോസ്റ്റ്‌ കൊള്ളാം കേട്ടോ ...

  ReplyDelete
  Replies
  1. അയ്യോ ... പറ്റിച്ചതല്ല .. അത് കാണാന്‍ വേണ്ടി തന്നെയാണ് ഞാനും ഇവിടം സന്ദര്‍ശിച്ചത് .. ഇനിയൊരിക്കല്‍ കൂടി പോകുന്നുണ്ട് കണ്ടു പിടിച്ചിട്ടു ബാക്കി കാര്യം

   Delete
 14. നല്ല വിവരണം..ഫോട്ടോസും നന്നായിരിക്കുന്നു ട്ടോ ..

  ReplyDelete
  Replies
  1. നന്ദി .. വീണ്ടും വരൂ അപ്പൊ നമുക്ക് വീണ്ടും കാണാം പുതിയ വഴിയോര കാഴ്ചകളുമായി ..

   Delete
 15. അപ്പൊ അഞ്ചു തലയനെ മാത്രം കണ്ടില്ല ദൈര്യം ഉണ്ടെങ്കില്‍ അതിനെ കാണിച്ചു താ അല്ലാതെ ഇതിനൊന്നും സൂപ്പെര്‍ എന്ന് ഞാന്‍ പറയില്ല ഹെഡിംഗ് ഇട്ടു കൊ തി പ്പിക്കുക
  ഇതാണ് സൂപ്പെര്‍ ചീറ്റിംഗ്

  ReplyDelete
  Replies
  1. അയ്യോ ... പറ്റിച്ചതല്ല .. അത് കാണാന്‍ വേണ്ടി തന്നെയാണ് ഞാനും ഇവിടം സന്ദര്‍ശിച്ചത് .. ഇനിയൊരിക്കല്‍ കൂടി പോകുന്നുണ്ട് കണ്ടു പിടിച്ചിട്ടു ബാക്കി കാര്യം

   Delete
 16. വായിച്ചു ആഷിക്..ലളിതമായ വിവരണം...അഞ്ച് തല പാമ്പ് കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പെ ഒരു സംസാര വിഷയമായിരുന്നു..ലുങ്കി ബെണ്ടലില്‍ ഉരുത്തിരിഞ്ഞതു..അതില്‍ കുറേ "ബലൂച്ചികള്‍" വീണു..അവരു ടാക്സിയെല്ലാം പിടിച്ചു കുഞ്ഞുകുട്ടിപരാതീനങ്ങളെയെല്ലാം അതില്‍ വലിച്ചിട്ട് നേരെ പോയി മൃഗശാലയിലേക്കു..ഗേറ്റില്‍ നിന്നു തന്നെ വിളിച്ചു ചോദിക്കുന്നുണ്ട്.."ഭായീ അഞ്ചു തലയുള്ള പാമ്പിനെ കാണാന്‍ എങ്ങനെയാ പോകേണ്ടതു".."ഭായീ അഞ്ചു തലയുള്ള പാമ്പിനെ എവിടെയാ ഇട്ടിരിക്കുന്നതു"...മൃഗശാല ജോലിക്കാര്‍ മറുപടിപറഞ്ഞു മടുത്തു....മൃഗശാലക്കു കുറച്ചു ദിവസം നല്ല വരുമാന മായിരുന്നെങ്കിലും അഞ്ചു തല പാമ്പിനെ ഉണ്ടാക്കിയവന്റെ തലയില്‍ ഈത്തപ്പഴകുല വീഴണെ എന്നു അവര്‍ ശപിച്ചെന്നു ഒരു ശ്രുതി...ആരെല്ലാം തലയില്‍ തപ്പി നോക്കിയെന്നു അള്ളാഹുവിനു മാത്രമറിയാം..അഭിനന്ദനം ആഷിക്..

  ReplyDelete
 17. നന്ദി.
  ദോഹ മൃഗശാല കണ്ട പ്രതീതിയുണ്ടായി മനോഹരമായ ഫോട്ടോകളും,വിവരണവും
  കണ്ടപ്പോള്‍.,.
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പന്‍ സര്‍ .. ഒത്തിരി നന്ദി ..പുതിയ കാഴ്ചകളുമായി വീണ്ടും വരാം..

   Delete
 18. അഞ്ചു തല കാണാന്‍ ഓടി വന്നതാ... ചിത്രത്തിലെങ്കിലും ഉണ്ടല്ലോ. ആശ്വാസം.

  ReplyDelete
  Replies
  1. അഞ്ചു തല കാണാന്‍ വന്ന പ്രിയ സുഹൃത്തേ ഒത്തിരി നന്ദി .. അത് കാണാന്‍ ഞങ്ങള്‍ മൃഗ ശാല അരിച്ചു പെറുക്കിയ കാര്യം മറന്നെക്കല്ലേ.. താങ്കളുടെ ബ്ലോഗില്‍ വന്നിരുന്നു .. അഭിപ്രങ്ങള്‍ അറിയിച്ചിട്ടുണ്ട് ..

   Delete
 19. വിവരണത്തെക്കാള്‍ ഉഷാറായി ചിത്രങ്ങള്‍.. ആശംസകള്‍.. ആശീര്‍ 'വധ'ങ്ങള്‍

  ReplyDelete
  Replies
  1. പ്രിയ നാട്ടുകാരാ... ഒത്തിരി നന്ദി .. താങ്കളുടെ ജന്മദിനത്തിനു ആശംസകള്‍ നേരുന്നു.. വീണ്ടും കാണാം .. ആശീര്‍ 'വധ'ങ്ങള്‍

   Delete
 20. ബൂലോകമൃഗശാലയില്‍ മിക്കപ്പോഴും അഞ്ചും പത്തും തലകളുള്ള പാമ്പുകളെയും പിമ്പുകളെയും കാണുന്നതുകൊണ്ടും അവരുമായി തല്ലുകൂടുന്നതിനാലും ഇതിലെ ചിത്രം അതിശയിപ്പിക്കുന്നില്ല ആഷീ.
  അത്തരം അലമ്പുകളെ ഖത്തര്‍ മൃഗശാലയിലെ കൂട്ടിലേക്ക് ആവശ്യമുണ്ടോന്നു ചോദിച്ചിട്ട് വിവരമറിയിക്കൂ.

  വിവരണം കൊള്ളാം!

  ReplyDelete
  Replies
  1. കണ്ണൂരാന്‍ ... ബ്ലോഗുലോകത്തെ രാജാവേ .. താങ്കള്‍ എന്റെ ഗുരുവല്ലേ .. താങ്കളുടെ അനുഗ്രഹ സ്പര്‍ശം മാത്രമാണ് ഈ ബ്ലോഗിന്റെ ഐശ്വര്യം .. കല്ലി വല്ലി

   Delete
 21. ചിത്രങ്ങളും വിവരണവും കൊള്ളാം..ഖത്തറില്‍ വന്നെങ്കിലും ഈ മൃഗശാല കാണാന്‍ പറ്റിയില്ല. അടുത്ത തവണ എന്തായാലും കാണാം

  ReplyDelete
  Replies
  1. ദുബായിക്കാരാ .. ... ഒത്തിരി നന്ദി .. വീണ്ടും ഖത്തറില്‍ വരുമ്പോള്‍ അറിയിക്കുക.. യാത്ര നമുക്ക് ഒരുമിച്ചാകാം ..

   Delete
 22. Good pictures and good narration.
  MAyiline enikkishtappetu

  ReplyDelete
  Replies
  1. ഒരു സ്വപ്ന ദര്‍ശനം പോലെയാണ് പീലി വിടര്‍ത്തി ആടിയ മയിലിനെ കണ്ടത് .. ഫോട്ടോയും ആഡ് ചെയ്തിട്ടുണ്ട് .. അഭിപ്രായങ്ങള്‍ അറിയിച്ച കവിതകളുടെ രാജകുമാരിക്ക് ഒത്തിരി നന്ദി ..

   Delete
 23. അവിടം സന്ദര്‍ശിക്കാന്‍ കഴിയുന്നവര്‍ക്ക് പ്രയോജനപ്രദമായ രൂപത്തില്‍ എഴുതി.
  ചിത്രങ്ങളും നന്നായിരിക്കുന്നു.

  ReplyDelete
  Replies
  1. അഭിപ്രായങ്ങള്‍ അറിയിച്ചതിനെ നന്ദി .. വീണ്ടും വരുമല്ലോ .. താങ്കളുടെ പുതിയ കഥകള്‍ വായിക്കാനായി കാത്തിരിക്കുന്നു ..

   Delete
 24. നല്ല വിവരണം... ഉപകാര പ്രദം....

  ReplyDelete
  Replies
  1. സുബൈര്‍ജി... നന്ദി .. ഞാന്‍ താങ്കളുടെ ബ്ലോഗില്‍ വന്നിരുന്നു .. അഭിപ്രായങ്ങള്‍ അറിയിച്ചിട്ടുണ്ട് ... നോക്കുമല്ലോ ...

   Delete
  2. നന്ദി ..വീണ്ടും ,....തിരയില്‍ വന്നതിനും അഭിപ്രായങ്ങള്‍ക്കും.....ഫോട്ടോസ് എല്ലാം സൂപ്പര്‍ ..ഏതാ ക്യാമറ .....

   Delete
  3. ക്യാമറ ഒന്നും ഇല്ല മാഷെ ... എല്ലാം ഫോട്ടോസും എന്റെ മൊബൈലില്‍ എടുത്തതാ.. നോക്കിയ C7 .

   Delete
 25. കൊള്ളാം . അഞ്ചുതലയുള്ള പാമ്പിനെ കാണാന്‍ വന്നതാ. എങ്കിലും യാത്ര വേസ്റ്റ് ആയില്ല. സന്തോഷം

  ReplyDelete
  Replies
  1. ഹാഷിക് ബായി ... നമ്മള്‍ പേരിലും ഇത്തിരി സാമ്യാമുണ്ടേ ... ആഭിപ്രയങ്ങള്‍ അറിയിച്ചതിനു ഒത്തിരി നന്ദി ..

   Delete
 26. നല്ല വിവരണം.. അതീവ സുന്ദരമായ ഫോട്ടോസ്.. കൊള്ളാം.. പക്ഷെ , ആ കണ്ണൂരാന്റെ മേല്‍ ഒരു കണ്ണ് വേണം.. എപ്പോഴാണ് ചാടി വീഴുന്നത് എന്ന് അറിയില്ല.. ആശംസകളോടെ..

  ReplyDelete
  Replies
  1. ഷാനവസ്ക്ക ...അഭിപ്രായങ്ങള്‍ അറിയച്ചതിനു ഒത്തിരി നന്ദി .. കണ്ണൂരാന്റെ മേലെ രണ്ട് കാണും ഉണ്ട് .. ഹി ഹി നമ്മുടെ സ്വന്തം ആളാ...

   Delete
 27. നന്നായി വിവരിച്ചിരിക്കുന്നു ഹാഷിക്, അവിടെ മൊത്തം ചുറ്റിയടിച്ച പ്രതീതി, പിന്നെ അഞ്ച് തലയുള്ള മനുഷ്യനെ വേണമെങ്കിൽ കാണണമെങ്കിൽ എന്റെ ബ്ലോഗിലൊന്ന് നോക്കിയാൽ മതി. :)

  ReplyDelete
  Replies
  1. ഒത്തിരി നന്ദി ... ഞാന്‍ താങ്കളുടെ ബ്ലോഗില്‍ വന്നിരുന്നു .. അനുഭവങ്ങള്‍ പാളിച്ചകള്‍ വായിച്ചു .. ഹി ഹി .. കംമെന്ട്ടും പോസ്ട്ട്ടിയിട്ടുണ്ട് ..

   Delete
 28. ഒറ്റത്തലയുള്ള ആനെയെക്കണ്ടു തിരിച്ചുപോണു..!

  അവധിദിവസങ്ങൾ ഇതുപോലെ അഘോഷമാക്കാനും,
  കാഴ്ച്ചകൾ നന്നായി പകർത്താനും,
  ഇതുപോലെ വിവരിക്കാനുമൊക്കെ ഈ ഒറ്റത്തലകൊണ്ടു കഴിഞ്ഞു..!!

  അഞ്ചുതലയുള്ള ആഷിക്കിന് ആശംസകൾ..!- പുലരി

  ReplyDelete
  Replies
  1. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിച്ചതിനു നന്ദി .. പുലരിയില്‍ വന്നിരുന്നു ..

   Delete
 29. GOOD POST.. VISHADEEKARANAVUM PICTURUKALUM MANOHARAM..

  ReplyDelete
 30. ഡിയര്‍ ആഷിക് നിങളുടെ വിവരണവും ചിത്രവും അതി മനോഹര മായിരിക്കുന്നു.
  സത്യത്തില്‍ അവിടം സന്ദര്‍ശിച്ച ഒരു ഫീലിങ്ങ്സ്‌ ലഭിച്ചു തങ്ങളുടെ ഫോട്ടോയും വിവരണവും
  കണ്ടപ്പോള്‍...... .എല്ലവിത ആശംസകളും നേരുന്നു.

  ReplyDelete
  Replies
  1. മുജീബ് ... ബാക്കി വിശേഷങ്ങള്‍ നമുക്കുനെരിട്ടു കാണുമ്പോള്‍ പറയാം .. ഹി ഹി

   Delete
 31. താങ്കളുടെ നിര്‍ഭാഗ്യം എന്നല്ലാതെ എന്തുപറയാന്‍ !!
  താന്കള്‍ സന്ദര്‍ശിക്കുന്നതിന്റെ തലേന്നാണ് ആ അഞ്ചുതലയുള്ള പാമ്പ് വടി ആയത് !

  ReplyDelete
  Replies
  1. ഇസ്മയില്‍ജി ... എന്താ ചെയ്യാ ...? അഞ്ചു തലയുള്ള സര്‍പ്പം ഇല്ല എന്നെ ഉള്ളൂ അതിലും എത്രയോ സുന്ദരമാണ് ഖത്തര്‍ മൃഗശാല ... അഭിപ്രായങ്ങള്‍ അറിയിച്ചതിനു ഒത്തിരി നന്ദി ..

   Delete
 32. അഞ്ചു തലയുള്ള പാമ്പിനെ കുറിച്ചറിയാന്‍ വരികള്‍ വിടാതെ സസൂക്ഷ്മം വായിച്ചു , അഞ്ഞൂറ് കാര്യങ്ങള്‍ക്കപ്പുറത്ത് താങ്കള്‍ ഞങ്ങളെ കൊണ്ടെത്തിച്ചു....!!!
  50 ,000 LIKE .......


  ARiF IRiS

  ReplyDelete
  Replies
  1. താങ്ക്സ് ആരിഫ് ബായി .. അഞ്ചു തലയുള്ള പാമ്പിനെ കണ്ടു പിടിച്ചു വീണ്ടും വരാം ..

   Delete
 33. മൃഗശാല കാണാന്‍ രണ്ടു പ്രാവശ്യം പോയതാണ് നടന്നില്ല.ഒരു ദിവസം ഫാമിലി ഡേ .അത് കൊണ്ട് മറ്റൊരു ദിവസം പോയി അന്ന് സ്ത്രീകള്‍ക്ക് മാത്രം എന്ന്.ഒരു എതെങ്കലും ഫാമിലിയോടൊപ്പം കയറാന്‍ ശ്രമിച്ചെങ്കിലും എനിക്ക് അത്ര "ലുക്ക് "പോരാ എന്നതുകൊണ്ടാകാം എന്നെ അവരുടെ കൂടെ കൂട്ടാന്‍ മനസ്സ് കാട്ടാന്‍ ആ മലയാളി കുടുംബങ്ങള്‍ക്ക് കഴിഞ്ഞില്ല.മലയാളിയുടെ സ്നേഹം അന്ന് മനസ്സില്‍ ആയി.എന്തായാലും ആ നഷ്ടം ഈ ബ്ലോഗിലൂടെ പരിഹരിച്ചു....ആശംസകള്‍..

  ReplyDelete
  Replies
  1. ഹി ഹി ... ഞങ്ങളും ഇതുപോലെ രണ്ടു തവണ മൃഗശാലയില്‍ കയറാന്‍ പറ്റാതെ തിരിച്ചു പോയതാ. ഖത്തറിലെ മിക്ക ടൂറിസ്റ്റ് പ്ലൈസും വ്യാഴം , വെള്ളി ,ശനി ദിവസങ്ങള്‍ ഫാമിലി ക്ക് മാത്രമേ പ്രവേശനം ഉള്ളൂ ..

   Delete
 34. NoufiraHussain.DOHAMarch 14, 2012 at 2:26 PM

  നല്ല വിവരണം.....ഫോട്ടോസ് വളരെ നന്നായിട്ടുണ്ട്.......അവിടെ പോയി കാണുന്നതിനെക്കാള്‍ സുന്ദരം............

  ReplyDelete
 35. രസകരമായ ഖത്തര്‍ വിശേഷങ്ങള്‍ ...നല്ല അവതരണം

  ReplyDelete
 36. he..he..he..that's gr8.. we also missed that 5 headed snake..
  but,the post is good..really in4mative..

  ReplyDelete
 37. നല്ല വിവരണം
  ആശംസകള്‍..

  ReplyDelete
  Replies
  1. സ്വാഗതം, ഇനിയും ഇത് വഴി വരിക. നല്ല വാക്കുകള്‍ക്ക്‌ നന്ദി.

   Delete
 38. ഹമ്മേ... കാഴ്ച ബംഗ്ലാവില് പോയമാതിരി... നന്നായിട്ട്ണ്ട്ട്ടാ...

  ReplyDelete
  Replies
  1. സ്വാഗതം, ഇനിയും ഇത് വഴി വരിക. നല്ല വാക്കുകള്‍ക്ക്‌ നന്ദി.

   Delete
 39. ഫോട്ടോസും വിവരണവുമെല്ലാം ഗമണ്ടനായി...

  പാമ്പിനെ ഫോട്ടോയില്‍ കാണുന്നത് തന്ന്യാ സുരക്ഷിതം..

  കാഴ്ചബംഗ്ലാവിലായാലും പാമ്പിനെ കാണാന്‍ ഞാന്‍ നില്‍ക്കാറില്ല...

  -- പേടിച്ചിട്ടൊന്നും അല്ലാന്ന്.. നമ്മടെ സ്റ്റാറ്റസ് നമ്മ തന്നെ കീപ്പ് ചെയ്യണ്ടേ..

  ReplyDelete
  Replies
  1. സ്വാഗതം, ഇനിയും ഇത് വഴി വരിക. നല്ല വാക്കുകള്‍ക്ക്‌ നന്ദി.

   Delete
 40. സഞ്ചാരീ... ഈ ബ്ലോഗ്‌ ഇപ്പോളാ കണ്ടത് ട്ടോ. മനോഹരമായ്‌ വിവരണം.
  എനിക്ക് ഏറെ ഇഷ്ടമാ യാത്രകള്‍. വഴിയോരകഴ്ചകള്‍ കാണാന്‍ വരാം ഇനിയും
  ashik.

  ReplyDelete
 41. മനോഹരമായ ചിത്രങ്ങള്‍

  ReplyDelete
  Replies
  1. സ്വാഗതം, ഇനിയും ഇത് വഴി വരിക. നല്ല വാക്കുകള്‍ക്ക്‌ നന്ദി.

   Delete
 42. അമ്പട കേമാ ...
  പറ്റിച്ചു ല്ലേ ....
  അഞ്ചു തലയുള്ള സര്‍പ്പത്തെ കാനിച്ചുതരാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടു വന്നിട്ട്
  അവസാനം കണ്ടാല്‍ അങ്ങോട്ട്‌ പറയണം എന്ന് ...
  ഇത് ശരിയായില്ല
  ഒട്ടും ശരിയായില്ല !!!!

  ReplyDelete
  Replies
  1. എന്താ ചെയ്യാ മിന്നു കുട്ടി സത്യത്തില്‍ ഞാനും അതിനെ കാണാന്‍ വേണ്ടി ഒത്തിരി പരതി. എന്തായാലും ഞാന്‍ ഒരു ദിവസം അതിനെ കണ്ടു പിടിക്കും .

   Delete
 43. ...അവസാനം ഒരു കറുത്ത വരയൻപാമ്പിനെക്കണ്ട് തിരിച്ചുവന്നെങ്കിലും, നല്ല വൃത്തിയുള്ള, മനോഹരമായ ഒരു കാഴ്ചബംഗ്ലാവ് നേരിൽ സന്ദർശിച്ച പ്രതീതിയുണ്ടാക്കി. നല്ല വിവരണം....

  ReplyDelete
  Replies
  1. നന്ദി വി എ സര്‍ .. നമ്മുടെ നാട്ടിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഈ മരുഭൂമിയില്‍ എത്ര ഭംഗിയോടെയാണ് അധികൃതര്‍ എല്ലാം ഒരുക്കി വെച്ചിരികുന്നത് ..

   Delete
 44. നല്ല ചിത്രങ്ങള്‍ ... നല്ല വിവരണം
  ചിട്ടയോടെ പറഞ്ഞു. ആയതിനാല്‍ സ്ഥലം നേരിട്ട് കണ്ട പ്രതീതി.
  ആശംസകള്‍ ആഷിക്

  ReplyDelete
  Replies
  1. chithrangalum, vivaranavum, manoharamayittundu..... blogil puthiya post..... ELLAAM NAMUKKARIYAAM , PAKSHE........ vayikkane........

   Delete
  2. പ്രിയ ജയരാജു ...
   ബ്ലോഗിലെ പുതിയ പോസ്റ്റ്‌ വായിച്ചുട്ടോ ..

   Delete
  3. നന്ദി വേണുഗോപാല്‍ ജി

   Delete
 45. നല്ല വിവരണം. ഇനിയും പുതിയ യാത്രകള്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
  Replies
  1. സുനി ... അഭിപ്രായങ്ങള്‍ അറിയിച്ചതിനു നന്ദി .. താങ്കളുടെ ബ്ലോഗില്‍ വന്നിരുന്നു . അഭിപ്രായങ്ങള്‍ അറിയിച്ചിട്ടുണ്ട് കേട്ടോ ..

   Delete
 46. പ്രിയപ്പെട്ട ആഷ്,
  മനോഹരമായ ഫോട്ടോസ് ........പ്രത്യേകിച്ചും നൃത്തമാടുന്ന മയിലിന്റെ ഫോട്ടോ...! ഈ യാത്രാവിവരണം ഹൃദ്യമായി!
  മനസ്സില്‍ പതിപ്പിച്ച ചിത്രങ്ങള്‍ക്ക്, വരികള്‍ക്ക് അഭിനന്ദനങ്ങള്‍ !
  സസ്നേഹം,
  അനു

  ReplyDelete
  Replies
  1. താങ്ക്സ് അനു... വീണ്ടും വന്നേക്കണേ ..

   Delete
 47. മനോഹരമായ ലേഖനവും ചിത്രങ്ങളും... വിജ്ഞാനപ്രദം ... Thanks

  ReplyDelete
  Replies
  1. സ്വാഗതം, ഇനിയും ഇത് വഴി വരിക. നല്ല വാക്കുകള്‍ക്ക്‌ നന്ദി.

   Delete
 48. നീ എനിക്കിട്ടു നൂറ്റൊന്നടിച്ചതല്ലേ..,
  ഇരിക്കട്ടെ നിനക്കിട്ടൊരു നൂറ് !

  (അടുത്ത തലയുമായി വേഗം വാ. ആശംസകള്‍ തിരിച്ചും)

  ReplyDelete
  Replies
  1. ഹി ഹി ..കണ്ണൂരാനേ നന്ദി ...
   ഒറ്റ ദിവസം കൊണ്ട് 100 കമന്റ്സ് തികച്ച ബൂലോകത്തെ പുലിക്കുട്ടിക്കുള്ള ആശംസകള്‍ കല്ലിവല്ലിയില്‍ അര്‍പ്പിച്ചിട്ടുണ്ട് ...
   കണ്ണൂരാന്റെ ശത്രുക്കള്‍ നീണാള്‍ വീഴട്ടെ !!!

   Delete
 49. വിവരണങ്ങളും ചിത്രങ്ങളും നന്നായിട്ടുണ്ട് ആഷിക്

  ReplyDelete
  Replies
  1. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിച്ചതിനു നന്ദി ..

   Delete
 50. മനോഹരമായ ആഖ്യാനം. കുട്ടികള്‍ കഴിഞ്ഞ ദിവസം സ്കൂളില്‍ നിന്നും "ദോഹ സൂ" വില്‍ പിക്നിക്‌ പോയിരുന്നു. അവരാണ് കൂടുതല്‍ ആസ്വദിച്ചത്. ആഷിക്കിന്റെ ചിത്രങ്ങള്‍ കൂടിയായപ്പോള്‍ അവര്‍ക്ക് വിശേഷങ്ങള്‍ പറഞ്ഞു മതിയാവുന്നില്ല. നന്ദി.

  ReplyDelete
  Replies
  1. ഹസീന്‍ ബായി ... ഒത്തിരി നന്ദി .. ഇനിയും വരിക ഈ വഴി .. കാത്തിരിക്കാം

   Delete
 51. യാത്രാവിവരണം -നേരില്‍ കാണുന്നപോലുള പ്രതീതിയുണ്ടാക്കി.ചിത്രങ്ങളും മനോഹരം.പക്ഷെ ആ അഞ്ചുതലയുള്ള സര്‍പ്പം...?ആളുകളെ ആകര്‍ഷിക്കാന്‍ അധികൃതര്‍ ഒപ്പിച്ച പണിയാവും.നന്ദി.സ്നേഹത്തോടെ,nmk

  ReplyDelete
  Replies
  1. ശരിയാ ..ചിലപ്പോള്‍ ആളുകളെ ആകര്‍ഷിക്കാന്‍ അധികൃതര്‍ ഒപ്പിച്ച പണിയാവും.ഇനിയും ഇത് വഴി വരിക. നല്ല വാക്കുകള്‍ക്ക്‌ നന്ദി.

   Delete
 52. വിവരണവും ചിത്രങ്ങളും മനോഹരമായിരിക്കുന്നു ആഷിക്ക്...അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. സ്വാഗതം, ഇനിയും ഇത് വഴി വരിക. നല്ല വാക്കുകള്‍ക്ക്‌ നന്ദി.

   Delete
 53. ചിത്രം പോലേ മനോഹരം വിവരണങ്ങളും

  ReplyDelete
  Replies
  1. നല്ലവാക്കുകള്‍ക്ക് നന്ദി ...

   Delete
 54. @Ashik, good one. It is just wonderful to read all this. And the efforts you are taking is too commendable. Keep it up.

  ReplyDelete
 55. വളരെ നന്നായി ഈ യാത്രാ വിവരണം.. ഫോട്ടോയും തകര്‍ത്തു.. ഭാവുകങ്ങള്‍..
  FIROZ ™
  http://kannurpassenger.blogspot.com/

  ReplyDelete
  Replies
  1. സ്വാഗതം, ഇനിയും ഇത് വഴി വരിക. നല്ല വാക്കുകള്‍ക്ക്‌ നന്ദി.

   Delete
 56. അഞ്ചു തലയനെ കണ്ടില്ലെങ്കിലും nice narration, enjoyed well..

  ! വെറുമെഴുത്ത് !

  ReplyDelete
  Replies
  1. സ്വാഗതം, ഇനിയും ഇത് വഴി വരിക. നല്ല വാക്കുകള്‍ക്ക്‌ നന്ദി.

   Delete
 57. ഈ അഞ്ചുതലയനടക്കം നല്ല കാഴ്ച്ചവട്ടങ്ങളായിരുന്നു എല്ലാം കേട്ടൊ ഭായ്

  ReplyDelete
 58. നല്ല ഫോട്ടോകള്‍..

  ReplyDelete
  Replies
  1. സ്വാഗതം, ഇനിയും ഇത് വഴി വരിക. നല്ല വാക്കുകള്‍ക്ക്‌ നന്ദി.

   Delete
 59. നല്ല വിവരണം നല്ല ചിത്രങ്ങള്‍

  ReplyDelete
  Replies
  1. സ്വാഗതം, ഇനിയും ഇത് വഴി വരിക. നല്ല വാക്കുകള്‍ക്ക്‌ നന്ദി.

   Delete
 60. നല്ല വിവരണം നല്ല ചിത്രങ്ങള്‍

  ReplyDelete
  Replies
  1. സ്വാഗതം, ഇനിയും ഇത് വഴി വരിക. നല്ല വാക്കുകള്‍ക്ക്‌ നന്ദി.

   Delete
 61. നേരിട്ട് ഒരു പാട് തവണ പോയിട്ടുണ്ടെങ്കിലും ഈ കാവ്യമായ വിവരണത്തിലും ഭംഗിയാര്‍ന്ന ചിത്രങ്ങളിലൂടെയും. ദോഹയില്‍ ഇരുപത്തി ആറു വര്‍ഷമമായ എനിക്ക് കാണാന്‍ പറ്റാത്ത അഞ്ചു തലയുള്ള സര്‍പ്പം കാണാന്‍ നിനക്ക് എങ്ങിനെ പറ്റി എന്ന് ആലോചിക്കുമ്പോള്‍ ആണ് താഴത്തെ കുറിപ്പ്‌ കണ്ടത് ആരെങ്കിലും അഞ്ചു തലയുള്ള സര്‍പ്പത്തെ കണ്ടാല്‍ വിവരം അറിയിക്കാന്‍ പറഞ്ഞപ്പോള്‍ സമാദനം ആയി ...ഞാന്‍ കണ്ടാല്‍ അറിയിക്കാം കേട്ടോ?

  ReplyDelete
  Replies
  1. തീർച്ചയായും അറിയിക്കും ...

   Delete
 62. ഈയിടെ ഫോട്ടോ ഷോപ്പില്‍ കണ്ടു .ശരിക്കും ഉണ്ടോ ??ആ...

  ReplyDelete
  Replies
  1. അപ്പൊ മുഴുവനും വായിച്ചില്ല അല്ലെ ..? ശരിക്കും ഉണ്ടെന്നാണ് പഴമക്കാർ പറയുന്നേ ..

   Delete
 63. എഴുത്തും ചിത്രങ്ങളും മനോഹരം 

  ReplyDelete
  Replies
  1. ഒത്തിരി നന്ദി .. ഇനിയും വരിക ഈ വഴി .. കാത്തിരിക്കാം

   Delete
 64. വായിച്ചു തുടങ്ങിയപ്പോഴേ ഒരു സംശയം ഉണ്ടായിരുന്നു -അങ്ങനെ ഒരു സര്‍പ്പം ഉണ്ടാകുമോ എന്ന്! .:) സംശയം ആസ്ഥാനത് ആയില്ല. നല്ല ചിത്രങ്ങള്‍ -വിവരണവും നന്ന് (എങ്കിലും കാണാത്ത സ്ഥലങ്ങളുടെ വിവരണം ആണ് കൂടുതല്‍ രസകരം ആകുക എന്ന് തോന്നുന്നു - മൃഗശാലകള്‍ക്ക് എല്ലായിടത്തും ഏകദേശം ഒരേ രീതിയാണല്ലോ ). അപ്പൊ, ആശംസകള്‍ :) (ഒരറ്റത്ത് നിന്നു തുടങ്ങി ട്ടോ. എല്ലാം കഴിയാന്‍ കുറച്ചാകും )

  ReplyDelete
  Replies
  1. സ്വാഗതം, ഇനിയും ഇത് വഴി വരിക. നല്ല വാക്കുകള്‍ക്ക്‌ നന്ദി.

   Delete
 65. ഇങ്ങനെ ഒരു സംഭവത്തെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ മാത്രമാണാ ചിത്രം പോലും കാണുന്നത്.
  നന്ദി ഈ വർണ്ണനക്കും മനോഹരമായ ചിത്രങ്ങള്ക്കും
  ഫൈസൽ ബാബുവിന്റെ ബ്ലോഗ്‌ പരിചയതിലൂടെയാനിവിടെ വന്നു പെട്ടത്, വന്നത് വെറുതെ ആയില്ല
  നന്ദി വീണ്ടും കാണാം

  ReplyDelete
  Replies
  1. ayyo njaan nerathe ivide vannittum chernnittum undu ippol cheraan nokkiyappol message kandu thaankal ivide nerathe chernnittundennu hath kollaallo maashe, yennittithuvare yente blogil kandittillallo Chiriyo chiri :-) chumma oru thamaasha paranjaathaanannu karuthanda ketto !!! :-)

   Delete
 66. അഞ്ച് തലയുള്ള സര്‍പ്പത്തെകാണാനായാണ് ഞാനും യാത്രയില്‍ കൂടിയത്. എങ്കിലും മറ്റ് കാഴ്ച്ചകള്‍ കണ്ടത് കൊണ്ട് നിരാശ തോന്നിയില്ല. മികച്ച ചിത്രങ്ങള്‍ .

  ReplyDelete

പ്രിയ കൂട്ടുകാരാ ... തെറ്റുകൾ എന്തെങ്കിലും അറിയാതെ എഴുതിവെച്ചിട്ടുണ്ട് എങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ മടിക്കരുത് . നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും,വിമര്‍ശനങ്ങള്‍ക്കും,വേണ്ടി കാ‍ത്തിരിക്കുന്നു ...