Pages

Tuesday, March 27, 2012

വരൂ, നമുക്കീ ഉമ്മയെ പരിചയപ്പെടാം..ഭര്‍ത്താവിന്‍റെ  അകാല വിയോഗം സൃഷ്ട്ടിച്ച  ഏകാന്തതയും ദുഃഖവും മറികടക്കാന്‍ വരയുടെ ലോകത്തേക്കെത്തിയ ഒരു പാവം ഉമ്മയെ കുറിച്ചാണിത്.ചിത്രകല ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത, ചായക്കൂട്ടുകള്‍ തയ്യാറാക്കുന്നത് നേരിട്ട് കാണാത്ത ഈ വീട്ടമ്മ  തന്‍റേതായ  ശൈലിയിലാണ് ഓരോ ചിത്രങ്ങളും തീര്‍ക്കുന്നത്.  നാലു പതിറ്റാണ്ട് മുമ്പ്  ഭര്‍ത്താവിന്‍റെ മരണത്തെ തുടര്‍ന്ന് ചിത്രരചനയിലേക്ക് തിരിഞ്ഞ അറുപത്തിനാലുകാരിയായ വീട്ടമ്മ പ്രകൃതിയുടെ നിറച്ചാര്‍ത്ത് വരകളിലൂടെയും വര്‍ണങ്ങളിലൂടെയും ക്യാന്‍വാസിലേക്ക്  ആവാഹിക്കുകയായിരുന്നു ..

സമൂഹത്തില്‍നിന്ന് ഒഴിഞ്ഞുമാറി മനസ്സിലെ വികാരവിചാരങ്ങള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തുകയാണ്   തിരൂരിന്‍റെ  ചിത്രകാരി കൈനിക്കര ജമീല മമ്മിഹാജി. ഇവര്‍ ക്യാന്‍വാസില്‍ പകര്‍ത്തിയ ആ ചിത്രങ്ങളെ പോലെ തന്നെ പ്രധാനമാണ് ചിത്രകാരിയുടെ മനസ്സും. നാലു പതിറ്റാണ്ടായി ആരും അറിയാതെ സ്വന്തം ആഹ്ലാദത്തിനുവേണ്ടി മാത്രം വരച്ച ചിത്രങ്ങളാണത്.  പ്രകൃതിയുടെ  അസാധാരണമായ ഭാവങ്ങള്‍, പൂക്കള്‍, മേഘങ്ങള്‍ ...!

1946 ഓഗസ്റ്റ് 10 നു പള്ളികലങ്ങത്തു ഹമീദ്ന്റെയും സുഹറാബിയുടെയും    മകളായി കണ്ണൂരിലായിരുന്നു ജനനം.പതിനെട്ടാം വയസില്‍ വിവാഹം.ഭര്‍ത്താവ് വ്യവസായ പ്രമുഖനായിരുന്ന തിരൂര്‍ കൈനികര മമ്മിഹാജി . രണ്ടു മക്കള്‍ ആഷിക്കും റോഷ്ണിയും. ചിത്രകലയില്‍ ഔപചാരിക പരിശീലനമൊന്നും ലഭിച്ചിട്ടില്ലെങ്കിലും സ്വതസിദ്ധമായ നൈപുണ്യം വിളംബരം ചെയ്യുന്നതാണ് അവരുടെ ചിത്രങ്ങള്‍..,
 ഭര്‍ത്താവ്  52ാം വയസ്സില്‍ മരിച്ചു. പ്രത്യാശകള്‍ നിലച്ചുപോയ ജീവിതത്തില്‍ സ്വന്തം ആഹ്ലാദത്തിനുവേണ്ടി മാത്രമാണ് ജമീല ചിത്രങ്ങള്‍ വരച്ചത്.

അവര്‍ക്ക് 28 വയസ്സായപ്പോഴാണ് ഭര്‍ത്താവ് മരണപ്പെട്ടത്.പിന്നീട് തറവാടിലെ ഏകാന്തതകളില്‍ അവര്‍ക്ക് കൂട്ടായി വന്നത് വര്‍ണ്ണങ്ങളായിരുന്നു.സ്വപ്നങ്ങളില്‍  തെളിഞ്ഞു വരുന്ന പ്രപഞ്ചനാഥന്‍റെ കരസ്പര്‍ശമേറ്റ  പ്രകൃതി ദൃശ്യങ്ങളെ അവര്‍ വര്‍ണങ്ങളില്‍ പകര്‍ത്തി .ജലച്ചായത്തിലും എണ്ണച്ചായത്തിലും അക്ക്രിലിക്കിലും പിറന്നു വീണ ആ ചിത്രങ്ങളെല്ലാം കൈനിക്കര തറവാടിലെ അകത്തളങ്ങളില്‍ മങ്ങിയ വെളിച്ചത്തില്‍ വിശ്രമിച്ചു.വിരുന്നെത്തുന്ന ബന്ധുക്കളും മറ്റും ഇലചാര്‍ത്തും മരങ്ങളും വെളിച്ചവും തെളിനീരും ഇടകലരുന്ന ആ ചിത്രങ്ങള്‍ കണ്ട് അമ്പരന്നു. 

ഏകാന്ത നിമിഷങ്ങള്‍ തന്‍റെ  സര്‍ഗ്ഗാത്മകതയെ തൊട്ടു വിളിക്കും. കൈയെത്തും ദൂരത്തു ഓയില്‍ പെയ്ന്റ്റും നേര്‍ത്ത ബ്രഷും ഉണ്ടെങ്കില്‍ പിന്നെ ഒഴിവു വേളകളിലെ ആലസ്യം ചിത്രമായി മാറും.ചിത്ര ലോകത്തെ പ്രൊഫഷണലുകളെ വെല്ലുന്ന മികവാണ് വേഴാമ്പല്‍ വീട്ടില്‍ ജമീല മമ്മി ഹാജി എന്നാ വീട്ടമ്മ നിര്‍വഹിക്കുന്നത്.പ്രകൃതിയുടെ വൈവിധ്യങ്ങളെ നിറം പിടിപ്പിക്കുന്ന രചനകളില്‍ ഒന്ന് പോലും നോക്കി വരച്ചതോ സ്കെച്ചില്‍ പകര്‍ത്തിയതോ അല്ല എന്നത് ഈ കലാകാരിക്ക് മാത്രം സ്വന്തം. 
          
വരച്ചു കൂട്ടിയ ആയിരം ചിത്രങ്ങള്‍ ലോകം കണ്ടില്ല . ഓരോ ചിത്രങ്ങളും സമ്മാനങ്ങള്‍ ആയി  വീട്ടില്‍ വരുന്ന അതിഥികള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനിച്ചു. മികച്ച ചിത്രങ്ങള്‍ കണ്ട് പലരും സൃഷ്ടികള്‍ക്ക് വിലയിട്ടെങ്കിലും ഒന്ന് പോലുംവില്‍ക്കാന്‍ ഇവര്‍ തയ്യാറായില്ല .അത്രയ്ക്ക് ആവശ്യമുള്ളവര്‍ക്ക് പാരിതോഷികമായി സൗജന്യമായി തന്നെ നല്‍കും. കാലങ്ങളായി താന്‍ വരച്ചു കൂട്ടിയ ചിത്രങ്ങള്‍ സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നു കുടുംബക്കാര്‍ക്കയിരുന്നു താത്പര്യം.വീട്ടുകാരും സുഹൃത്തുക്കളും ഒരുപാട് നിര്‍ബന്ധിച്ചെങ്കിലും കൂട്ടാകിയില്ല.അവസാനം കോഴിക്കോട് നന്മയുടെ പ്രവര്‍ത്തകരുടെയും കൂടി നിര്‍ബന്ധ പ്രകാരം സമ്മതം മൂളി .ആദ്യ ചിത്ര പ്രദര്‍ശനം കാലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബില്‍ ഫെബ്രുവരി 2011 ആയിരുന്നു . ചിത്ര പ്രദര്‍ശനം ഉത്ഘാടനം ചെയ്തത് ADGP മഹേഷ്‌ കുമാര്‍ സിന്ഗ്ല . 

ഭര്‍തൃ വിയോഗത്തിന്‍റെ  ഏകാന്തതയില്‍ ജമീല ബീഗം വരച്ചു കൂട്ടിയ ചിത്രങ്ങള്‍ ആദ്യമായി പുറം ലോകത്ത് എത്തിയപ്പോള്‍ ആസ്വാദകരുടെ മുഖത്ത് അമ്പരപ്പ്.ജീവിതത്തിന്‍റെ  സായാന്തനത്തിലേക്ക് കാലൂന്നുന്ന അറുപത്തിയഞ്ചുകാരിയായ  ജമീല ബീഗം വരച്ചു കൂട്ടിയ ചിത്രങ്ങള്‍ പ്രകൃതി ദൃശ്യങ്ങളിലെ വര്‍ണവിസ്മയം ചിത്ര പ്രദര്‍ശനം കാണാന്‍ എത്തിയവരെ അത്ഭുതപെടുത്തി. ഗുരുവിനു കീഴില്‍ വര്‍ഷങ്ങള്‍ പരിശീലനം നേടിയ കലാകാരന്മാരുടെ സൂക്ഷ്മതയും ചാരുതയുമുള്ള പ്രകൃതി ദൃശ്യങ്ങള്‍ക്ക് ജന്മം നല്‍കിയ വീട്ടമ്മയെ കണ്ട് ചിത്രം ലോകം അത്ഭുതപ്പെട്ടു.അവരുടെ വിരല്‍ തുമ്പില്‍ നിന്ന് വാര്‍ന്നു വീണതാണ് ഈ ചിത്രങ്ങള്‍ എന്ന് വിശ്വസിക്കാന്‍ ആസ്വാദകര്‍ പ്രയാസപെടുകയായിരുന്നു.

പിന്നീട് ചിത്ര പ്രദര്‍ശനം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഏപ്രില്‍ 2011 നു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ചിത്ര പ്രദര്‍ശനം കാണികള്‍ക്കായി സമര്‍പ്പിച്ചത്  പ്രശസ്ത സിനിമ നടി മമത മോഹന്‍ദാസ്‌ ആയിരുന്നു  അങ്ങിനെ തന്‍റെ   അറുപത്തി അഞ്ചാം  വയസില്‍ കേരളം  ആ ചിത്രകാരിയെ അടുത്തറിഞ്ഞു..

മനസിനെ ക്യാന്‍വാസില്‍  ചാലിച്ച ഈ ചിത്രകാരിയെ കാണാന്‍ ,ചിത്രങ്ങള്‍ കാണാന്‍ ,അടുത്തറിയാന്‍ ഒരു സുവര്‍ണ്ണാവസരം . തന്‍റെ അടുത്ത ചിത്ര പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത് എറണാകുളം ദര്‍ബാര്‍ ഹാളില്‍  ഏപ്രില്‍ 11,12,13,14,15 (2012) തിയതികളില്‍ . ഉത്ഘാടനം ചെയുന്നത് നമ്മുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ ആണ് .പ്രവേശനം സൗജന്യമായിരിക്കും. 


(ഇനി നമുക്ക് ആ ഉമ്മ വരച്ച ചിത്രങ്ങള്‍ കാണാം ..)
   


83 comments:

 1. ഭര്‍ത്താവിന്റെ വിയോഗം സൃഷ്‌ടിച്ച വേദനയില്‍ കരഞ്ഞിരിക്കാതെ തനിക്കുള്ളിലെ കലോപാസനയെ വരച്ചുകാണിച്ച ജമീലുമ്മാക്കും അവരെ പരിചയപ്പെടുത്തിയ ആഷിക്കിനും ആശംസകള്‍

  (മനോഹരമായിരിക്കുന്നു പറഞ്ഞുവെച്ച ശൈലി)

  ReplyDelete
  Replies
  1. കണ്ണൂരാനേ .. ബൂലോക രാജാവിന്റെ അഭിപ്രായങ്ങള്‍ക്ക് ഒത്തിരി നന്ദി ..

   Delete
  2. ആര് ! കണ്ണൂരാനോ ബൂലോക രാജാവ്? അത് ഒറ്റക്കങ്ങു തീരുമാനിച്ചാൽ മതിയോ..?

   ആഷിക്ക്, വളരെ നല്ല ഒരു പരിചയപ്പെടുത്തലാണ് താങ്കൾ ചെയ്തത്. താങ്കളുടെ കുറിപ്പിൽക്കൂടിയാണ് തിരൂരിലെ ചിത്രകാരി ഉമ്മയെ പരിചയപ്പെടുത്തിയതിന് നന്ദി അറിയിക്കട്ടെ. താങ്കളുടെ എഴുത്തിന്റെ ശൈലി വളരെ മനോഹരവുമായിട്ടുണ്ട്. ബുദ്ധിമുട്ടില്ലെങ്കിൽ ഒന്നു വിളിക്കൂ... ഒരു സ്വകാര്യം പറയാനുണ്ട്.

   നാട്ടിലുണ്ടെങ്കിൽ താങ്കളെ പിറവത്തേക്കു ക്ഷണിക്കുകയും ചെയ്യുന്നു.
   ബ്ലോഗേഴ്സ് മീറ്റ് പിറവം

   Delete
  3. കൊട്ടോട്ടീ, കുട്ട്യോള്‍ടെ ഒരാഗ്രഹമല്ലേ. നടക്കട്ടെന്നേ..

   (ആഷീ, പോവണ്ടാ. പിറവം മീറ്റിനു പോയാല്‍ കൊട്ടോട്ടി തൂങ്ങുന്നതിനു സാക്ഷ്യം വഹിക്കേണ്ടിവരും!)

   Delete
 2. ഇവിടെ വരെ എത്തിച്ച യാച്ചുവിനു നന്ദി!!

  ReplyDelete
  Replies
  1. പടന്നക്കാരാ .. യാച്ചുവിനു മാത്രമേ നന്ദിയുള്ളൂ ... ? ഹി ഹി ..

   Delete
 3. സര്‍ഗാത്മക ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന അതുല്യ
  ചിത്രകാരി ബഹു:ജമീല ബീഗത്തിനെ പരിചയപ്പെടുത്തിയതിനും,അവര്‍ വരച്ച മനോഹരമായ
  ചിത്രങ്ങള്‍ കണ്‍മുമ്പില്‍ എത്തിച്ചുതന്നതിനും നന്ദിയുണ്ട്.
  അവര്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
  ആശംസകള്‍

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്കു ഒരായിരം നന്ദി ... ആ ഉമ്മയെ ദൈവം അനുഗ്രഹിക്കട്ടെ.

   Delete
 4. ആഷിക് ഭായിയുടെ പോസ്റ്റുകളില്‍ ചിത്രങ്ങള്‍ ആണ് സംസാരിക്കുന്നത് വാക്കുകളേക്കാള്‍ ഉച്ചത്തില്‍.

  ReplyDelete
  Replies
  1. പ്രിയ നാട്ടുകാരാ.. അഭിപ്രായം അറിയിച്ചതിനു ഒത്തിരി നന്ദി .. ഈ പോസ്റ്റിലെ എലാ ഫോട്ടോയും പകര്‍ത്തിയത് ആരിഫ് ആണ് .. സുഹൃത്തിനെ അറിയിക്കാം. വീണ്ടും വരിക .. ഇതു വഴി

   Delete
 5. പറയാന്‍ വാക്കുകളില്ല
  അതിമനോഹരം

  ReplyDelete
  Replies
  1. അനാമിക മോളെ .. നന്ദി .. താങ്കളുടെ ബ്ലോഗില്‍ വന്നിരുന്നു .. അഭിപ്രായം അറിയിച്ചിട്ടുണ്ടെ ..

   Delete
 6. ....ഏകാന്തതയുടെ കൂട്ടുകാരിയായ ചിത്രകാരി. നല്ല വണ്ണഭംഗിയൊത്ത ചിത്രങ്ങൾ. നാട്ടിലെത്തുമ്പോൾ ഈ ശ്രീസമ്പൂർണ്ണമായ മഹതിയേയും അവരുടെ ചിത്രങ്ങളേയും നേരിൽ കാണാനാകട്ടെ. ഈ നല്ല പരിചയപ്പെടുത്തലിന് ശ്രീ.ആഷിക്കിനും, ഇങ്ങോട്ട് ചൂണ്ടിക്കാണിച്ച ശ്രീ.യാച്ചുവിനും ഭാവുകങ്ങൾ....

  ReplyDelete
  Replies
  1. മാഷേ ... ഒരായിരം നന്ദി .. നാട്ടില്‍ വരുമ്പോള്‍ ആ ഉമ്മയെ സ്നേഹാശംസകള്‍ നമുക്ക് അറിയിക്കാം ...

   Delete
 7. മനോഹരമായിരിക്കുന്നു. ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി അജിത്‌ ബായി ... വീണ്ടു വരിക ഇത് വഴി ... കാത്തിരിക്കാം

   Delete
 8. Replies
  1. അതെ ജന്മം കൊണ്ട് കിട്ടിയ വരം ..

   Delete
 9. നന്ദി ഈ പരിചയപ്പെടുത്തലിനു ...

  ReplyDelete
  Replies
  1. നന്ദി ഫൈസല്‍ ബായി ... ഈ വരവിനും അഭിപ്രായങ്ങള്‍ക്കും ... വീണ്ടും വരിക ..

   Delete
 10. ആത്മവിശ്വാസം ജനിപ്പിക്കുന്ന പോസ്റ്റ്‌.

  ReplyDelete
  Replies
  1. ആരിഫ്ക്ക ... ഈ അഭിനന്ദനം നമുക്ക് പാവം ഉമ്മാക്ക് സമര്‍പ്പിക്കാം .. നന്ദി

   Delete
 11. ഉചിതമായി ഈ നല്ല പരിചയപ്പെടുത്തല്‍ ...

  ReplyDelete
 12. ചിത്രകാരി കൈനിക്കര ജമീല മമ്മിഹാജിയെ പരിചയപ്പെടുത്തിയത് നന്നായി.
  നല്ലൊരു ലേഖനം.
  അതെ 'സ്വതസിദ്ധമായ നൈപുണ്യം വിളംബരം ചെയ്യുന്നതാണ് അവരുടെ ചിത്രങ്ങള്‍..'

  ReplyDelete
  Replies
  1. അതെ 'സ്വതസിദ്ധമായ നൈപുണ്യം വിളംബരം ചെയ്യുന്നതാണ് അവരുടെ ചിത്രങ്ങള്‍..'

   ഈ അഭിനന്ദനം നമുക്ക് പാവം ഉമ്മാക്ക് സമര്‍പ്പിക്കാം .. നന്ദി

   Delete
 13. മനസ്സില്‍ നന്മയുള്ളവര്‍ക്കെ മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കാന്‍ കഴിയൂ. ഈ വിളിച്ചുപറയല്‍ ആ ഗണത്തില്‍ പെടുന്നതാണ്.
  എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, നമ്മുടെ ബ്ലോഗിലെ ചില രചനകള്‍ കൂടുതല്‍ പേരിലേക്ക് എത്തേണ്ടതുണ്ടെന്ന്. ഒത്തൊരുമിച്ചു നിന്നാല്‍ നമുക്കിടയിലെ സര്‍ഗ്ഗാത്മകത ശക്തിപ്പെടും.
  ഭാവുകങ്ങള്‍
  (വഴികാട്ടിയ കണ്ണൂരാന് നന്ദി)

  ReplyDelete
  Replies
  1. ഒത്തൊരുമിച്ചു നിന്നാല്‍ നമുക്കിടയിലെ സര്‍ഗ്ഗാത്മകത ശക്തിപ്പെടും... വീണ്ടും വരിക ..നന്ദി ..

   Delete
 14. ഈ പരിചയപ്പെടുത്തലിന് നന്ദി.

  ReplyDelete
  Replies
  1. നന്ദി നിരക്ഷരന്‍ .. താങ്കളുടെ ബ്ലോഗുകളാണ് ഇന്നും എന്നും ഞങ്ങള്‍ക്ക് പ്രചോദനം.

   Delete
 15. മനോഹരം ഈ പരിചയപ്പെടുത്തല്‍.. വായിക്കുമ്പോള്‍ എവിടെയൊക്കെയോ ഒരു നീറ്റല്‍..
  ഒരായിരം നന്ദി ഈ പരിചയപ്പെടുതലിനു.. ഇനിയും ഒരുപാട് ചിത്രങ്ങള്‍ ഉമ്മയുടെ കാന്‍വാസില്‍ നിറയട്ടെ എന്നാശംസിക്കുന്നു..

  ReplyDelete
  Replies
  1. വളരെ നന്ദി ട്ടോ ഈ വരവിനും,
   അഭിപ്രായത്തിനും.

   Delete
 16. മനസ്സിനെ കാന്വാസിലേക്ക് പകര്‍ത്തിയെഴുതിയ ഉമ്മ ജമീല ബീഗത്തിനെ പരിചയപ്പെടുത്തിയ പോസ്റ്റ്‌ നന്നായിരിക്കുന്നു .
  മനോഹരമായ ആ ചിത്രങ്ങള്‍ സഹിതം ഇവിടെ പങ്കു വെച്ചത്തിനു ഒരു പാട് നന്ദി .
  ഏകാന്തതകളെ മറി കടക്കാന്‍ കാന്‍വാസിനെ കൂട്ട് പിടിച്ച ആ ഉമ്മയെ സമൂഹം മാതൃകയാക്കട്ടെ ...
  പ്രാര്‍ത്ഥന യോടെ

  ReplyDelete
 17. പ്രിയ ആഷിക്,മനോഹരമായ ശൈലിയിലുള്ള ഈ പരിചയപ്പെടുത്തലിനും ചിത്രങ്ങൾക്കും,രണ്ടുപേർക്കുമുള്ള അഭിനന്ദനങ്ങളും, നന്ദിയും ആദ്യമേ പറയട്ടെ...നമ്മുടെയൊക്കെ വീടുകളിലും ജന്മസിദ്ധമായ ഒരു പാട് കഴിവുകളെ ഉള്ളിലൊളിപ്പിച്ച കഴിയുന്ന ധാരാളം ആളുകൾ ഉണ്ടാകാം...സ്വയം തിരിച്ചറിയുവാൻ സാധിയ്ക്കാതെപോകുന്ന അവരുടെ കഴിവുകളെ കണ്ടെത്തുവാനുള്ള ഒരു ചൂണ്ടുപലകയായി ഈ പോസ്റ്റ് മാറട്ടെ...ഇനിയും മനോഹരമായ ഒരുപാട് ചിത്രങ്ങൾ ആ ഉമ്മയുടെ കാൻവാസിൽ ജന്മമെടുക്കട്ടെ എന്ന് ആശംസിയ്ക്കുന്നു. സ്നേഹപൂർവ്വം ഷിബു തോവാള.

  ReplyDelete
 18. ആ അമ്മക്കൊരുമ്മ ...!
  ഇനീം ഒരുപാട് കാലം നന്നായി വരക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ ....
  നന്ദി ആഷിക്ക് !

  ReplyDelete
 19. ആ ഉമ്മയുടെ മനസിലെ നന്മകള്‍ വരയിലും മുഖത്തും പ്രതിഫലിക്കുന്നു..
  പരിചയപ്പെടുത്തിയതിനു വളരെ നന്ദി..

  ReplyDelete
 20. തിരൂരില്‍ ജോലിയുള്ള ഞാന്‍ ഏതോ ഒരു ന്യൂസ്‌ പേപ്പറിന്റെ ലോക്കല്‍ പേജിലെ കുഞ്ഞു അറിയിപ്പ് കണ്ടാണ്‌ വിരസമായ ഉച്ച ഇടവേളയെ ഒന്ന് സജീവമാക്കാമെന്നു കരുതി അന്നു തുഞ്ചന്‍ പറമ്പില്‍ ചെന്നത്. കലര്‍പ്പില്ലാത്ത ഒരു ചിരിയുമായി വാതില്‍ക്കല്‍ തന്നെ ഇരുന്നിരുന്ന ആ ഉമ്മയെ കടന്നു അകത്തെത്തി അവരുടെ ചിത്രങ്ങള്‍ക്ക് മുന്നിലൂടെ നടക്കുമ്പോള്‍ ആ കഴിവിനെ ഓര്‍ത്തു അതിശയിച്ചു പോയിട്ടുണ്ട്.. പ്രകൃതിയായിരുന്നു അവരുടെ ചിത്രങ്ങളില്‍ മുഴുവന്‍ നിറഞ്ഞു നിന്നിരുന്നത്. പരിചയപ്പെടാന്‍ തക്കം പാര്‍ത്തു നിന്നെങ്കിലും തിരക്കിലേക്ക് ഇടിച്ചു കയറിയാല്‍ മനസ്സിന് തൃപ്തി വരില്ല എന്ന് കരുതി അടുത്ത ദിവസത്തേക്ക് നീട്ടുകയായിരുന്നു.. പിന്നീട് പക്ഷെ അതിനു കഴിഞ്ഞതുമില്ല.
  ഇവിടെ പരിചയപ്പെടുത്തിയതില്‍ സന്തോഷം..

  ReplyDelete
 21. ഉമ്മാക്കും, ഉമ്മയെ പരിചയപെടുത്തിയ പോസ്റ്റിനും അഭിനന്ദനങ്ങള്‍..

  ReplyDelete
 22. അത്ഭുതപെടുതുന്നു.... ഉമ്മ...
  മനോഹരം... ആശംസകള്‍...

  ReplyDelete
 23. നന്ദി ആഷിക് ഈ പരിചയപ്പെടുത്തലിനു.
  ഞാന്‍ ഈ ഉമ്മയെ കുറിച്ച് ഇതിനു മുന്‍പേ കേട്ടിട്ടുണ്ട്, വായിച്ചിട്ടും

  ഇനി ഒരു സംശയം അവശേഷിക്കുന്നു. എന്റെ mail id എവിടുന്ന് കിട്ടി???

  ReplyDelete
 24. ഈ പരിചയപ്പെടുത്തലിനു യാച്ചുവിനും,ഉമ്മയെ പരിചയപ്പെടുത്താൻ നല്ല വരികൾ സമ്മാനിച്ച ആഷിക് തിരൂരിനും...നന്ദി ഒപ്പം ആ ഉമ്മക്ക് എന്റെ പ്രണാമം.....

  ReplyDelete
 25. നല്ല ലേഖനം,പരിചയപ്പെടുത്തൽ. ഇതിലും നന്നായി ആരെയാണ് പരിചയപ്പെടുത്തുക. സ്വന്തം ഭർത്താവിന്റെ വിയോഗത്തിലും തളരാതെ നിന്ന് പൊരുതുകയും സമൂഹത്തിനാകെ വർണ്ണങ്ങളുടെ വെളിച്ചം പകരുകയും ചെയ്ത ഉമ്മയെ പരിചയപ്പെടുത്തിയതിന് നന്ദി, ഒരായിരം വട്ടം. ആശംസകൾ.

  ReplyDelete
 26. ഹൃദ്യം. ഏറെ സന്തോഷപ്പെടുത്തുന്ന പരിചയപ്പെടുത്തല്‍.........സസ്നേഹം

  ReplyDelete
 27. ആഷികിന്റെ നല്ല മനസ്സിനും മനോഹരമായ എഴുത്തിനും ആ ഉമ്മയുടെ പ്രതിഭക്കും ഉറച്ച മനസ്സിനും മുമ്പില്‍ മുട്ട് കുത്തി നമസ്കരിക്കുന്നു.

  ReplyDelete
 28. ഈ പരിജയ പെടുത്തലിനു നന്ദി ചിത്രകാരിക്കും അവതാരകനും ഭാവുകങ്ങള്‍

  ReplyDelete
 29. ഇവരെക്കുറിച്ച് അറിഞ്ഞിരുന്നില്ല. പരിചയപ്പെടുത്തിയതിനു വളരെ നന്ദി. ഏപ്രിലില്‍ നടക്കുന്ന ചിത്രപ്രദര്‍ശനം കാണാനും ഭാഗ്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. മുറ്റത്തെ മുല്ലകള്‍ തേടിയുള്ള യാത്രകള്‍ക്ക് അഭിവാദ്യങ്ങള്‍

  ReplyDelete
 30. കല ജന്മസിദ്ധം..
  ആശംസകൾ...

  ReplyDelete
 31. പ്രിയപ്പെട്ട ആഷിക്ക്,
  വരകളും വര്‍ണങ്ങളും ഇടകലര്‍ന്ന മനോഹരമായ ചിത്രങ്ങള്‍! ജമീല ഉമ്മക്ക്‌ അഭിനന്ദനങ്ങള്‍ ! ഈ പ്രായത്തിലും, കാണാന്‍ എന്ത് ഭംഗിയാണ്.
  അച്ഛന്റെ വിയോഗശേഷം ഞങ്ങള്‍ അഞ്ചു മക്കളും ദൂരേക്ക്‌ പോയപ്പോള്‍, അമ്മ ഏകാന്തതയില്‍ കൂട്ടുകാരാക്കിയത്,അക്ഷരങ്ങളെയാണ്. അമ്മയുടെഅഞ്ചു കവിതാസമാഹാരം പ്രസിദ്ധീകരിച്ചു.എളിമയുടെയും വിനയത്തിന്റെയും നിറകുടമായ അമ്മ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ മാത്രം കവിതാസമാഹാരങ്ങള്‍ സമ്മാനമായി നല്‍കാന്‍ അനുവാദം തന്നു.
  നാട്ടുകാരിയായ ജമീല ഉമ്മയെ പരിചയപ്പെടുത്തിയതിനു നന്ദി!
  പ്രതിസന്ധിയില്‍ തളരാതെ പിടിച്ചു നില്‍ക്കണമെങ്കില്‍ കുടുംബത്തിന്റെ സപ്പോര്‍ട്ട് വേണം.
  മക്കള്‍ വരക്കില്ലേ?
  സസ്നേഹം,
  അനു

  ReplyDelete
 32. ee parijayappeduthalinu nandhi...manoharamaaya chithrangalude oru shegharam thanneyundallo.vaayikkunnathinidayil avarude makkalude peru vaayichappo oru ashik ennu kettu.athu neeyaano?

  ReplyDelete
 33. ജന്മം കൊണ്ട് കിട്ടിയ വര.
  ഈ പരിചയപ്പെടുത്തലിനു നന്ദി.

  ReplyDelete
 34. മനോഹരമായി പരിചയപ്പെടുത്തിയിരിക്കുന്നു ചിത്രങ്ങള്‍ അതിലേറെ ഭംഗിയുണ്ട് ....
  രണ്ടു പെര്‍ക്കും എല്ലാ വിധ ആശംസകളും

  ReplyDelete
 35. സുന്ദര ശൈലിയുലുള്ള ഒരു പരിച്ചയപെടുതളിനുശേഷം അതിമനോഹരമായ ചിത്രങ്ങള്‍
  കണ്ടപ്പോള്‍ അല്ഭുതപെട്ടുപോയി . ഈ ഉമ്മയുടെ വരക്കാനുള്ള കഴിവിനെയും അതിലേറെ
  ജീവിതയാത്രയില്‍ ഒറ്റപെട്ടുപോയ ഉമ്മ അതിനെ അതിജയിച്ച മാര്‍ഗവും എത്ര അഭിനധിച്ചാലും
  മതിവരില്ല. മനോഹരമായ ഈ ഫോട്ടോകള്‍കാമറയില്‍ പകര്‍ത്തിഞങളുടെ മുന്പിലതിച്ച
  ആരിഫ്ഭയിക്കും വായനക്കാരുടെ ഹൃദയങ്ങള്‍ക് ആസ്വാദനം പകര്‍ന്നആഷിക്കിനും ഒരുപാട് നന്ദി.

  ReplyDelete
 36. വാക്കിലും നോക്കിലും വരയിലും എല്ലാം തറവാടിത്തമുള്ള ഒരു ഉമ്മ അല്ലെ ...........നന്നായി ........
  ഈ ജീവിതക്കാഴ്ച ...ആശംസകള്‍ ...........

  ReplyDelete
 37. ഇവരെ പറ്റി നേരത്തെ എവിടെയോ വായിച്ചിരുന്നു. ശരിക്കും ഗ്രേറ്റ്.
  പരിചയപ്പെടുത്തിയ രീതിയും ഫോട്ടോകളും നന്ന്,അഭിനന്ദനങ്ങള്‍.

  ReplyDelete
 38. നല്ല പരിചയപ്പെടുത്തല്‍.
  ആശംസകള്‍ അറിയിക്കുന്നു.

  ReplyDelete
 39. ഈ പരിചയപ്പെടുത്തലിനു നന്ദി

  ReplyDelete
 40. ഈ പരിചയപെടുത്തല്‍ വളരെ നന്നായി ആഷിക് ...

  ഈ പ്രതിഭയെ ലോകത്തിനു പരിചയപെടുത്തിയ സുഹൃത്തുക്കള്‍ക്കും കോഴിക്കോട്‌ നന്മക്കും ഇവിടെ ഞങ്ങള്‍ക്ക് പരിചയപെടുത്തിയ ആഷിക്കിനും ആശംസകള്‍

  ReplyDelete
 41. ഈ പരിചയപ്പെടുത്തലിന് നന്ദി ആഷിക് ...

  ReplyDelete
 42. തുഞ്ചന്‍ പറമ്പില്‍ നടന്ന ചിത്രപ്രദര്‍ശ്ശനത്തെ കുറിച്ചറിഞ്ഞിരുന്നു, ഈ പരിചയപ്പെടുത്തല്‍ വായിച്ചപ്പോഴാണ്‍ കാണാതിരുന്നതിലെ നഷ്ടബോധം തിരിച്ചറിഞ്ഞത്.. നന്ദി ആഷിക്..

  ആഷിക് തിരൂരില്‍ എവിടെയാണ്, നാട്ടില്‍ വരുമ്പോല്‍ വിളിക്കുമല്ലോ..

  ReplyDelete
 43. ചിത്രങ്ങളും പരിചയപ്പെടുത്തലും നന്നായി

  ReplyDelete
 44. ആഷിക് നന്നയിരിക്ക്കുന്നു...എഴുത്തും ചിത്രങ്ങളും...പരിച്ചയപെടുതലിനു നന്ദി

  ReplyDelete
 45. ഉമ്മയുടെ സ്നേഹം പോലെ നിര്‍മ്മലം ഈ ചാലിച്ച വര്‍ണ്ണങ്ങളും .....നന്നായി ഈ പരിചയപ്പെടുത്തല്‍.... അഭിനന്ദനങ്ങള്‍ .....ഇനിയും വരം ഇത് വഴി .....

  ReplyDelete
 46. ആശിക്, ചുറ്റും നടക്കുന്ന നല്ല കാരിയങ്ങള്‍ കാണാനും പറയാനും ഉള്ള നല്ല മനസ്സിന് നന്ദി. എല്ലാ ഉമ്മമാരും സഹോദരിമാരും സമൂഹത്തിനുവേണ്ടി ഇതുപോലെ വെളിച്ചം കാണിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു . Ashok Mathew

  ReplyDelete
 47. സത്യം,മനസിനെ ക്യാന്‍വാസിലേക്ക് പകര്‍ന്ന കലാ‍കാരി.. ഭാവുകങ്ങള്‍!
  ഈ നല്ലപരിചയപ്പെടുത്തലും നന്ദി അര്‍ഹിക്കുന്നു..

  ReplyDelete
 48. വ്യക്തി പരിചയത്തിന് താങ്ക്‌സ് ആഷിഖ് ഭായ്..

  ReplyDelete
 49. പ്രശംസനീയം താങ്കളുടെ ഈ ഉദ്യമം....നല്ലത് വരട്ടെ.

  ReplyDelete
 50. ഈ പരിചയപ്പെടുത്തല്‍ ഹൃദ്യമായി.

  ReplyDelete
 51. ഈ ചിത്രകാരി ഉമ്മയെ ഞാനെവിടയോ വായിച്ച ഓര്‍മ്മ. വരച്ച ചിത്രങ്ങളുള്‍പ്പടെ പരിചയപ്പെടുത്തിയതിന് ആഷിഖിന് നന്ദി

  ReplyDelete
 52. പരിച്ചയപെടുതലിനു നന്ദി.
  പോസ്റ്റിന്‌ ആശംസകള്‍

  ReplyDelete
 53. aashamsakal...... blogil puthiya post..... NEW GENERATION CINEMA ENNAAL ....... vayikkane.......

  ReplyDelete
 54. GREAT...
  THANK U 4 POSTING....ASHIQ..!

  ReplyDelete
 55. പരിചയപ്പെടുത്തല്‍ വളരെ ഹൃദയസ്പര്‍ശിയായിരിക്കുന്നു...അഭിനന്ദനങ്ങള്‍

  ReplyDelete
 56. മനോഹരമായിരിക്കുന്നു.. എഴുത്തിനെക്കാളുപരി എഴുത്തിലെ ഉമ്മയുടെ ചിത്രങ്ങള്‍...അറിയപ്പെടാതെ പോകുമായിരുന്ന ഈ പ്രതിഭയെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തിയവര്‍ക്ക് ഒരായിരം ആശംസകള്‍...

  ReplyDelete
 57. നന്നായി വരച്ചു....
  എല്ലാ ഭാവുകങ്ങളും!!

  ReplyDelete
 58. പരിചയപെടുത്തല്‍ വളരെ നന്നായി
  ആശംസകള്‍ അറിയിക്കുന്നു...

  ReplyDelete
 59. ഇവിടെയെത്താന്‍ അല്‍പ്പം വൈകി
  ഈ ഉമ്മയെ അല്ല ഈ പ്രതിഭാധനയെ
  പരിചയപ്പെടുത്തിയതില്‍ പെരുത്ത നന്ദി
  ബ്ലോഗു വായിച്ചു ചിത്രങ്ങളിലൂടൊരു പ്രതിക്ഷണം
  നടത്തിയ ഞാന്‍ തികച്ചും അത്ഭുതപ്പെട്ടുപോയി
  പ്രകൃതി സൌന്ദര്യം ഇത്ര തന്മയത്വതോട്
  കാന്‍വാസ്സിലേക്ക് പകര്‍ത്താന്‍
  ഇത്ര കഴിവുള്ള ഈ ഉമ്മയെ
  ഇത്രയും നാള്‍ പുറം ലോകം
  അറിയാതെ പോയതും ഒരു
  വലിയ നഷ്ടമായി.
  ഇപ്പോഴെങ്കിലുംഅതിനു കഴിഞ്ഞല്ലോ
  എന്നോര്‍ത്തു ആശ്വസിക്കുന്നു
  ഇനിയും പ്രകൃതിയെ കാന്വാസ്സിലേക്ക്
  പകര്‍ത്താന്‍ ഈ ഉമ്മക്ക്‌കഴിയട്ടെ
  എന്ന് ആശംസിക്കുന്നു, പ്രാര്‍ഥിക്കുന്നു.

  ReplyDelete
 60. ചിത്രകാരിയായ ഉമ്മയെ മനസ്സില്‍ തട്ടും വിധം വരച്ചിട്ടു.. ആശംസ .. പ്രാര്‍ത്ഥന.

  ReplyDelete
 61. താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. http://kathappacha.blogspot.in/2012/08/blog-post_19.html

  ReplyDelete
 62. ഹൃദയം നിറഞ്ഞ ഓണാശംസകള്‍......... ... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ ...... തുമ്പ പൂക്കള്‍ ചിരിക്കുന്നു........ വായിക്കണേ............

  ReplyDelete
 63. നല്ല പരിചയപ്പെടുത്തല്‍. ആശംസകള്‍ നേരുന്നു ..

  ReplyDelete

പ്രിയ കൂട്ടുകാരാ ... തെറ്റുകൾ എന്തെങ്കിലും അറിയാതെ എഴുതിവെച്ചിട്ടുണ്ട് എങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ മടിക്കരുത് . നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും,വിമര്‍ശനങ്ങള്‍ക്കും,വേണ്ടി കാ‍ത്തിരിക്കുന്നു ...