Pages

Tuesday, April 9, 2013

25.ആരാണ് ഈ മമ്പുറം തങ്ങൾ.....?


ഇത്തവണ ലീവിന് നാട്ടിൽ എത്തിയപ്പോൾ ഒരു ആഗ്രഹം ഉണ്ടായിരുന്നു ആത്മീയ ചൈതന്യം തുളുമ്പുന്ന മമ്പുറം മണ്ണിലൂടെ ഒരു യാത്ര . മലപ്പുറം ജില്ലയിലെ  അതിപ്രശസ്തമായ ഒരു തീർഥാടന കേന്ദ്രമാണ് മമ്പുറം. കടലുണ്ടിപ്പുഴയുടെ തീരത്ത് പ്രകൃതിരമണീയമായ സ്ഥലത്തു സ്ഥിതിചെയ്യുന്ന മമ്പുറം മഖാം. കേട്ടുകേൾവികളിലും  അമാനുഷിക കഥകളിലും കെട്ടുപിണഞ്ഞുകിടക്കുന്ന മമ്പുറം തങ്ങളുടെ ജീവ ചരിത്രം ഇന്നും പലർക്കും അറിയില്ല .ഈ ചരിത്രമുറങ്ങുന്ന മണ്ണിൽ എത്തുന്ന പലരും തങ്ങളെ കുറിച്ച് മനസിലാക്കാനും ശ്രമിക്കാറില്ല എന്നതാണ് യതാർത്ഥ വസ്തുത .


മമ്പുറം മഖാം 
മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്കിലെ എ.ആർ നഗർ പഞ്ചായത്തിലുള്ള തിരൂരങ്ങാടിക്കടുത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് മമ്പുറം.ചരിത്ര പരമായി ഒട്ടേറെ പ്രധാന്യവുമുള്ള സ്ഥലമാണ്,ഖിലാഫത്ത് സമരത്തിന് നേതൃത്വം കൊടുത്ത ആലി മുസ്ലിയാർ പ്രവർത്തന കേന്ദ്രമാക്കിയിരുന്ന തിരൂരങ്ങാടി വലിയ ജുമാ മസ്ജിദ് സ്ഥിതിചെയ്യുന്നതും 1921 ലെ ചേറൂർ വിപ്ലവത്തിൽ പങ്കെടുത്ത മമ്പുറം സയ്യിദ് അലവി തങ്ങൾ(മമ്പുറം തങ്ങൾ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലവുമാണ്  ഇവിടം.മമ്പുറം വലിയ ജുമുഅത്ത് പളളി

രാഷ്ട്രീയ ചെറുത്തുനിൽപുകളിലൂടെയും  സമുദായ പരിഷ്കരണ പ്രവർത്തനങ്ങളിലൂടെയും കേരള മുസ്ലീം സ്വത്വത്തെ സംരക്ഷിക്കുകയും ബലപ്പെടുത്തുകയും ചെയ്ത വിപ്ലവകാരികൾ ആയിരുന്നു സയ്യിദ് അലവി തങ്ങളും (മമ്പുറം തങ്ങൾ) പുത്രൻ സയ്യിദ് ഫസൽ പൂക്കോയ തങ്ങളും .ഇസ്ലാമിനെ ആചാരങ്ങളിൽ തളച്ചിട്ട കേവല മതനേതാക്കന്മാർ ആയിരുന്നില്ല അവർ. ഖുർആനും സുന്നത്തും ആയുധമാക്കി സമുദായത്തിലെ ജീർണതകൾക്കെതിരെ പോരാടുകയും പ്രസ്തുത പോരാട്ടത്തെ സമുദായത്തിന്റെ രാഷ്ട്രീയ അതിജീവനത്തിനു ഇന്ധനമാക്കുകയും ചെയ്ത നവോഥാന നായകന്മാരായിരുന്നു മമ്പുറം തങ്ങൾമാർ.മതം അവർക്ക്  സ്വകാര്യ ഏർപ്പാടോ ആത്മീയ വ്യവസായത്തിനുള്ള മൂലധനമോ ആയിരുന്നില്ല .പ്രത്യുത സാമൂഹിക ഇടപെടലിന്റെ ചാലക ശക്തിയും വിമോചനത്തിന്റെ കാഹളധ്വനിയുമായിരുന്നു.

മമ്പുറം തൂക്കുപാലം : ഈ പാലം ഇനി ഓർമ്മകൾ മാത്രം .. ഈ തൂക്കുപാലത്തിലൂടെ ചെറിയ വാഹനങ്ങൾക്ക് മാത്രമേ പോകാൻ കഴിയുള്ളൂ,

കേരളത്തിലെ മുസ്ലീങ്ങളുടെ നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു മമ്പുറം തങ്ങൾ. യഥാർത്ഥ പേര് സയ്യിദ് അലവി മൌലദ്ദവീല തങ്ങൾ.തങ്ങളുടെ കുടുംബവേരുകൾ പ്രവാചക പുത്രി ഫാത്വിമയിൽ സന്ധിക്കുന്നതായി പറയപ്പെടുന്നു . ക്രിസ്തുവർഷം 1753 (ഹിജ്റ വർഷം 1166) ൽ യമനിലെ ഹദറമൗത്തിലെ തരീമിലായിരുന്നു സയ്യിദ് അലവി തങ്ങളുടെ ജനനം.പിതാവ്:മുഹമ്മദുബ്നു സഹ്ൽ മൗല ദവീല. മാതാവ്:ഫാത്വിമ ജിഫ്രി. മാതാപിതാക്കൾ സയ്യിദലവിയുടെ ചെറുപ്രായത്തിൽ തന്നെ മരണപ്പെട്ടതിനാൽ തന്റെ ഒരു അമ്മായിയുടെ സംരക്ഷണത്തിലാണ് അദ്ദേഹം വളർന്നത്. പതിനേഴ് വയസ്സു പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ഇസ്ലാമിക വിജ്ഞാനത്തിൽ അവഗാഹം നേടിയ തങ്ങൾ,17-ആം വയസ്സിൽ കപ്പൽ മാർഗ്ഗം കേരളത്തിലേക്ക് വന്നു. കോഴിക്കോട്ടെ ശൈഖ് ജിഫ്രിയുടെ അഭ്യർഥനപ്രകാരമാണ് ഈ യാത്ര എന്ന് പറയപ്പെടുന്നു.കുറച്ചുകാലം കോഴിക്കോട് താമസിച്ച സയ്യിദലവി തങ്ങൾ പിന്നീട് മമ്പുറത്തെത്തി അവിടെ സ്ഥിരതാമസമാക്കി. അവിടുത്തെ ചെറിയ പള്ളി കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ,സാമൂഹിക ,സംസ്കരണ പ്രവർത്തനങ്ങൾ നടന്നത്  ശൈഖ് ഹസ്സൻ ജിഫ്രിയുടെ മകൾ ഫാത്വിമയെയാണ് സയ്യിദലവി തങ്ങൾ വിവാഹം ചെയ്തത്.

മതവിജ്ഞാനവും അറബിഭാഷയും ചെറുപ്പത്തിലേ പഠിച്ചു. 1769ൽ വളർത്തു മ്മയുടെ അനുമതിയോടെ മുഖല്ലാ തുറമുഖത്തു നിന്ന്, മലബാറിലേക്ക് കപ്പലേറി കോഴിക്കോട്ടെത്തി. ബന്ധുവായ ശൈഖ് ജിഫ്രിയുടെ
നിർദേശപ്രകാരമായിരുന്നു ഈ യാത്ര. കോഴിക്കോട്ടെത്തിയ അലവി തങ്ങളെ ശൈഖ് ജിഫ്രി മമ്പുറത്തെത്തിച്ചു. അന്നദ്ദേഹത്തിന് പതിനേഴ് വയസ്സ്. ഖാദി ജമാലുദ്ദീന് അടക്കമുള്ള പ്രമുഖരുമായി പരിചയത്തിലായ തങ്ങൾ മമ്പുറത്ത് തന്നെ താമസമാക്കി. ശൈഖ് ഹസൻ  ജിഫ്രിയുടെ മകൾ ഫാതിമയെ വിവാഹം ചെയ്തതോടെ ഭാര്യാഗൃഹത്തിലേക്ക് താമസം മാറി. പിന്നീട് `മാളിയേക്കൽ' എന്ന സ്വന്തം ഭവനം പണിതു. ആദ്യഭാര്യയിൽ രണ്ടു പെണ്മക്കൾ ജനിച്ചുവെങ്കിലും ആദ്യത്തെ മകൾ  മരണപ്പെട്ടു. ആദ്യ ഭാര്യയുടെ മരണത്തെ തുടർന്നു കൊയിലാണ്ടിയിലെ സയ്യിദ് അബൂബക്ര് മദനിയുടെ പുത്രി ഫാതിമയെ വിവാഹം ചെയ്തു. ഈ ഭാര്യയിലാണ് പ്രഗത്ഭനായ സയ്യിദ് ഫദ്ല് പൂക്കോയ തങ്ങൾ ജനിച്ചത്. പൊന്മുണ്ടം സ്വദേശി ആഇശയെയും തങ്ങൾ വിവാഹം ചെയ്തിരുന്നു. ഫാത്വിമ എന്ന പുത്രി ഈ ഭാര്യയിൽ ജനിച്ചു.


മമ്പുറം തങ്ങൾ
വിശുദ്ധ ഖുർആനും തിരുവചനങ്ങളുമനുസരിച്ച് മാത്രം ജീവിക്കുകയും അങ്ങനെ ജീവിക്കാൻ നിർദേശിക്കുകയും ചെയ്ത മഹാനായിരുന്നു തങ്ങൾ. അതീവ ഭക്തനായിരുന്നു അദ്ദേഹം. മതഭേദമന്യേ അദ്ദേഹത്തിന്റെ നിർദേശങ്ങൾക്ക് വില കൽപ്പിച്ചു. ലഭിച്ചിരുന്ന സമ്മാനങ്ങൾ പാവങ്ങൾക്ക്  നൽകിയിരുന്ന തങ്ങളെ ദരിദ്ര ജനങ്ങൾ കൂടുതൽ  ഇഷ്ടപ്പെട്ടു. പള്ളികൾക്ക് സ്ഥാനം നിർണ്ണയിക്കുന്നതിൽ തങ്ങൾ പ്രഗത്ഭനായിരുന്നു. താനൂർ വടക്കേപ്പള്ളി, കൊടിഞ്ഞി, ചാപ്പനങ്ങാടി, കാനഞ്ചേരി, മുന്നൂർ ഒടുങ്ങാട്ട് ചിനക്കൽ, വെളിമുക്ക്, മുട്ടിയറക്കൽ, പൊന്മുണ്ടം പള്ളികൾ അതിൽ പെടുന്നു.

മമ്പുറത്ത് താമസമാക്കിയതോടെ മലയാളം പഠിച്ച തങ്ങൾ, അക്കാലത്തെ പ്രഗത്ഭ പണ്ഡിതന്മാരോടെല്ലാം സൗഹൃദത്തിലായി. വെളിയങ്കോട് ഉമർ ഖാദിയും പരപ്പനങ്ങാടി അവുക്കോയ മുസ്ലിയാരുമൊക്കെ അതിലുൾപ്പെടുന്നു. കടുത്ത ബ്രിട്ടീഷ് വിരോധിയായിരുന്ന ഉമർ ഖാദിയുടെ സ്വാധീനത്തിൽ  നിന്നാകാം വളരെ വേഗം അലവി തങ്ങളും ബ്രിട്ടീഷുകാരുടെ എതിർപക്ഷത്തായി. ഹിന്ദുക്കളോടും മുസ്ലിംകളോടും പരസ്പരം ഒന്നിച്ച് പൊതുശത്രുവിനെതിരെ പോരാടാൻ അദ്ദേഹം നിർദേശിച്ചു.

തങ്ങളുടെ നേതൃവൈഭവവും ഇച്ഛാശക്തിയും ജനങ്ങളെ അത്യാകർഷി ക്കുകയും നാൾക്കുനാൾ തങ്ങളുടെ സ്ഥാനവും സ്വീകാര്യതയും വർധിച്ചു വരികയും ചെയ്തു.മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് വളരെ സജീവമായി നിലനിന്നിരുന്ന തങ്ങൾ കേരള ചരിത്രത്തിലെ ആദ്യത്തെ ജനകീയ നായകനായി വിശേഷിപ്പിക്കപ്പെടുന്നു. പ്രതികൂലമായ സാഹചര്യത്തിൽ  ജീവിക്കുകയും ആ ജീവിതം മുഴുക്കെ ജനങ്ങൾക്കായി സമർപ്പിക്കുകയും ചെയ്ത തങ്ങൾ വിശാല മനസ്സോടെ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത ആദ്യത്തെ വ്യക്തിയായിരുന്നുവെന്ന് ഇതിലൂടെ നിരീക്ഷിക്കാം. പരിശുദ്ധ ഇസ്ലാമിന്റെ ചിട്ടവട്ടങ്ങളിൽ കണിശമായി നിലകൊണ്ടുതന്നെ മറ്റു മതസ്ഥർക്കിടയിൽ സ്വീകാര്യത നേടിയെടുക്കാൻ  തങ്ങൾക്ക് സാധിച്ചുവെന്നതു തന്നെയാണ് തങ്ങളുടെ സാമൂഹ്യ ജീവിതത്തിലെ പ്രധാന ഭാഗം. ഏതെങ്കിലും ജനവിഭാഗത്തിന്റെ മാത്രം നേതാവ് എന്ന സങ്കൽപ്പത്തിൽ നിന്ന് എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ  ഏറ്റെടുക്കുന്ന നായകനായി മാറാൻ  സാധിച്ചുവെന്നത് തങ്ങളുടെ മഹത്വത്തിന്റെ കൃത്യമായ അടയാളപ്പെടുത്തലാണ്. ജന്മിമാരുടെ പീഡനത്തിനും ചൂഷണത്തിനുമിരയായിരുന്ന മുസ്ലിംകളുടെയും ഈഴവരുടെയും അധഃസ്ഥിതിയുടെ പൊളിച്ചെഴുത്തുകാരനായാണ് തങ്ങൾ രംഗത്തു വന്നത്.

ഹൈന്ദവ വീടുകളിൽ  വിവാഹ നിശ്ചയങ്ങളിൽ  വരെ തങ്ങൾ പങ്കെടുക്കാറുണ്ടായിരുന്നുവെന്നതും ഹൈന്ദവ പ്രമാണിയായ കോന്തുനായരായിരുന്നു തങ്ങളുടെ കാര്യസ്ഥനെന്നതും അതിർവരമ്പുകളില്ലാത്ത തങ്ങളുടെ മത സൗഹാർദ്ദത്തെയാണ് സൂചിപ്പിക്കുന്നത്. മൂന്നിയൂർ കളിയാട്ടക്കാവ് ഉത്സവത്തിന് ഇടവ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയെന്ന തിയ്യതി കുറിച്ചത് തങ്ങളായിരുന്നു. മറ്റു മതസ്ഥരുമായി ഇത്തരത്തില് ഊഷ്മള ബന്ധം സ്ഥാപിച്ച തങ്ങളെ പക്ഷേ, ബ്രിട്ടീഷ്ജന്മി മിതത്വമുളള  ചരിത്രകാരന്മാർ വികലമായി ചിത്രീകരിക്കാൻ  ശ്രമിച്ചു കൊണ്ടിരിക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കുന്ന പ്രവണതയാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടാവുന്നത്.

മലബാറിലെ ജനങ്ങൾക്കിടയിൽ സജീവമായി ഇടപെട്ട ജനനായകൻ എന്നതിലുപരി മമ്പുറം തങ്ങളെ പ്രശസ്തനാക്കിയത് അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക ജീവിതമായിരുന്നു. ആദ്ധ്യാത്മികതയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ആത്മീയതയുടെ മധുരം നുണഞ്ഞ തങ്ങൾ ഖാദിരി ത്വരീഖത്തിന്റെ ശാഖയായ ബാഅലവി ത്വരീഖത്തായിരുന്നു പിന്തുടർന്നത്.

മമ്പുറം തങ്ങളുടെ ഓല മേഞ്ഞ വീട്

പഴമയുടെ മഹിമമായാതെ നിൽ ക്കുന്ന മമ്പുറം തങ്ങളുടെ ഓല മേഞ്ഞ വീട് കാണാൻ സന്ദർശകരുടെ പ്രവാഹം തന്നെയാണ്. മമ്പു തങ്ങൾ താമസിച്ചിരുന്ന വീട് മഖാമിന് സമീപത്തെ ഒറ്റക്കാമൽ  ജുമാ മസ്ജിദിന് മുൻവശത്താണ്.
നൂറ്റാണ്ടുകൾ   പിന്നിട്ടിട്ടും ചരിത്രപെരുമയുമായി മഹിമ മായാതെയാണ് ഓല മേഞ്ഞ വീട് നിലകൊള്ളുന്നത്.തങ്ങളുടെ പാദം പതിഞ്ഞ കല്ലും വീട്ടിലുണ്ട്

തങ്ങളുടെ പാദം പതിഞ്ഞ കല്ല്‌ 
തങ്ങളുടെ മകൻ സയ്യിദ് ഫസൽ തങ്ങളെ ബ്രിട്ടീഷുകാർ അറേബ്യയിലേയ്ക്കു നാടുകടത്തുകയുണ്ടായി. ചേറൂർ പടയിൽ യുദ്ധമുഖത്ത് വീരപോരാട്ടം നടത്തി യുദ്ധക്കളത്തിൽ നിറഞ്ഞുനിന്ന സമയത്ത് ബ്രിട്ടീഷുകാരിൽ നിന്നേറ്റ വെടിയുണ്ടകളായിരുന്നു തങ്ങളുടെ അവശതക്ക് ഒരു കാരണം.  ക്രിസ്തു വർഷം 1844 (ഹിജ്റ 1260)ൽ 90-ആം വയസ്സിൽ മമ്പുറം തങ്ങൾ മരണമടഞ്ഞു.

44 comments:

 1. ഒത്തിരി നാളായി ബ്ലോഗിൽ എന്തെങ്കിലും കുറിച്ചിട്ടു ... നിങ്ങളുടെ നിര്‍ദേശ, അഭിപ്രായ, ആക്ഷേപങ്ങള്‍ മടിക്കാതെ തുറന്നെഴുതുമല്ലോ. ...?
  കാത്തിരിക്കുന്നു ...
  സസ്നേഹം ആഷിക് ..

  ReplyDelete
 2. 1-മലപ്പുറം ജില്ലയിലെ അതിപ്രശസ്തമായ ഒരു മുസ്ലിം തീർഥാടന കേന്ദ്രമാണ് മമ്പുറം -മക്ക,മദീന,ബൈത്തുല്‍ മുഖദ്ദാസ് ഇതാണ് ഇസ്ലാമിലെ തീര്‍ഥാടന കേന്ദ്രം-
  2-ഖാം ശാന്തിയുടെയും സമാധാനത്തിന്റെയും ആഗ്രഹസഫലീകരണത്തിന്റെയും പുണ്യ ഭൂമികൂടിയാണ്...-ഇസ്ലാം മതത്തില്‍ ഇങ്ങനെയൊരു വിസ്വാസമെയില്ല -
  3-കേട്ടുകേൾവികളിലും അമാനുഷിക കഥകളിലും കെട്ടുപിണഞ്ഞുകിടക്കുന്ന മമ്പുറം തങ്ങളുടെ ജീവ ചരിത്രം ഇന്നും പലർക്കും അറിയില്ല .-ഇതില്‍ നിന്നും കാര്യം വ്യക്തം വെറും തട്ടിപ്പാണെന്ന് -
  4-കേട്ടുകേൾവികളിലും അമാനുഷിക കഥകളിലും കെട്ടുപിണഞ്ഞുകിടക്കുന്ന മമ്പുറം തങ്ങളുടെ ജീവ ചരിത്രം ഇന്നും പലർക്കും അറിയില്ല -തുടക്കത്തില്‍ തന്നെ ഇങ്ങനെ പറഞ്ഞ ഒരാളളെ കുറിച്ച് ലേഖകന്‍ പിന്നീട് പറയുന്നതൊക്കെ വിശ്വസിക്കാന്‍ പ്രയാസം ഉണ്ട് -!!!
  ഇസ്ലാം എന്നാല്‍ കേട്ട് കേള്‍വിയും കാല കീല കഥകളും അല്ല !!! വ്യക്തമായ തെളിവുകള്‍ ഉണ്ടങ്കില്‍ മാത്രമേ ഇസ്ലാമിലെ ഓരോ കാര്യത്തിനും പ്രസക്തിയുള്ളൂ!!! കാര്യങ്ങള്‍ ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കൂടി പഠിച്ച് വസ്തുനിഷ്ടമായി എഴുതുക !!! ആശംസകള്‍ നേരുന്നു.... :)

  ReplyDelete
  Replies
  1. അഭിപ്രായങ്ങൾ അറിയിച്ചതിനു ഒത്തിരി നന്ദി ... താങ്കൾ പോസ്റ്റ്‌ മുഴുവനും വായിച്ചു നോക്കിയല്ല അഭിപ്രായം എഴുതിയത് എന്ന് തോന്നുന്നു ...

   Delete
 3. വളരെ മനോഹരമായിരിക്കുന്നു.ഒരു വട്ടം അവിടെ പോയിട്ടുണ്ടെങ്കിലും ഇങ്ങിനെ ഒരു അറിവ് നേടാന്‍ കഴിഞ്ഞില്ല അന്ന്.ഇതിപ്പോ അവിടെ പോയത് പോലെ തോന്നുന്നു.അതിനു മുന്നില്‍ അന്ന് ഒരു മാവ് ഉണ്ടാര്‍ന്നു.വയറ്റിലുള്ള മാവ്!!! ഇപ്പൊ അതില്ലെന്നു തോന്നുന്നു. നാട്ടില്‍ തന്നെ ഉണ്ടെങ്കില്‍,പറ്റുവാണേല്‍ ഉമര്‍ ഖാളിയുടെ ജാറം കൂടി സന്ദര്‍ശിക്കുക.അതിനെ കുറിച്ചും നല്ലൊരു വിവരണം കേള്‍ക്കാലോ....

  ReplyDelete
  Replies
  1. ആ മാവ് മുറിച്ചു മാറ്റി എന്ന് തോന്നുന്നു ... ഞാനും ഒന്ന് പരതി. കണ്ടില്ല .

   Delete
  2. This comment has been removed by the author.

   Delete
  3. മലപ്പുറം ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രം മക്ക, മദീന !!!
   ഭയങ്കരം തന്നെ
   പന്നക്കാരൻ

   Delete
 4. പടന്നക്കാരന്‍ ആദ്യമേ പറയേണ്ടത് പറഞ്ഞത് നന്നായി. യാത്രാകുറിപ്പ് കൊള്ളാം; ആശയങ്ങളും അന്ധ വിശ്വാസങ്ങളും ഗൌനിക്കുന്നില്ലെങ്കിലും.

  ReplyDelete
  Replies
  1. ശരിയാണ് ...രാഷ്ട്രീയ ചെറുത്തുനിൽപുകളിലൂടെയും സമുദായ പരിഷ്കരണ പ്രവർത്തനങ്ങളിലൂടെയും കേരള മുസ്ലീം സ്വത്വത്തെ സംരക്ഷിക്കുകയും ബലപ്പെടുത്തുകയും ചെയ്ത വിപ്ലവകാരികൾ ആയിരുന്നു സയ്യിദ് അലവി തങ്ങളും (മമ്പുറം തങ്ങൾ) പുത്രൻ സയ്യിദ് ഫസൽ പൂക്കോയ തങ്ങളും .ഇസ്ലാമിനെ ആചാരങ്ങളിൽ തളച്ചിട്ട കേവല മതനേതാക്കന്മാർ ആയിരുന്നില്ല അവർ. ഖുർആനും സുന്നത്തും ആയുധമാക്കി സമുദായത്തിലെ ജീർണതകൾക്കെതിരെ പോരാടുകയും പ്രസ്തുത പോരാട്ടത്തെ സമുദായത്തിന്റെ രാഷ്ട്രീയ അതിജീവനത്തിനു ഇന്ധനമാക്കുകയും ചെയ്ത നവോഥാന നായകന്മാരായിരുന്നു മമ്പുറം തങ്ങൾമാർ.മതം അവർക്ക് സ്വകാര്യ ഏർപ്പാടോ ആത്മീയ വ്യവസായത്തിനുള്ള മൂലധനമോ ആയിരുന്നില്ല .പ്രത്യുത സാമൂഹിക ഇടപെടലിന്റെ ചാലക ശക്തിയും വിമോചനത്തിന്റെ കാഹളധ്വനിയുമായിരുന്നു.

   Delete
 5. യാത്രാ വിവരണം കൊള്ളാം ഒപ്പം ചരിത്രവ്യം ഇതില്‍ അന്ധ വിശ്വാസം ഒന്നും എഴുതിയതായി കണ്ടില്ല

  ReplyDelete
  Replies
  1. നന്ദി മൂസാക്കാ.... അവിടെ പ്രചരിക്കുന്ന അന്ധവിശ്വാസങ്ങളിൽ ഒന്നും വിശ്വാസ യോഗ്യമല്ലല്ലോ ... അത് കൊണ്ട് മനപ്പൂർവ്വം വേണ്ടെന്നു വെച്ചത് തന്നെയാണേ ..

   Delete
 6. മതമൈത്രിയുടെയും സ്നേഹത്തിന്റെയും ഗുരുകുലങ്ങളായിരുന്നു സൂഫി സദസ്സുകൾ
  ആത്മീയ ചൈതന്യത്തിന്റെ മഹാ മനീഷികളുടെ ജീവിത ദർശനങ്ങൾ ഇന്ത്യയിൽ
  ഇസ്ലാം മതത്തിൻറെ പ്രചാരത്തിനു മുഖ്യ കാരണമായിരുന്നുവെന്നത് ചരിത്രം ..
  ചരിത്രങ്ങൾ വർത്തമാനത്തിനു വഴി മാറുമ്പോഴും ചില അടയാളങ്ങൾ അവഷെഷിക്കുന്നുണ്ടാവും
  യാത്രകൾ തുടരുക ... പുതിയ അറിവുകൾക്കായി

  ReplyDelete
  Replies
  1. റശീദു ഭായി ... തീർച്ചയായും നമുക്ക് യാത്ര തുടരാം പുതിയ അറിവുകൾ, ചരിത്രങ്ങൾ നമുക്ക് പങ്കുവെക്കാം ... അഭിപ്രായങ്ങൾക്ക് ഒരായിരം നന്ദി ..

   Delete
 7. അന്ധവിശ്വാസാചാരങ്ങളെ കുറിച്ചൊന്നും വിവരിക്കാതെ,
  നല്ലൊരു യാത്രാ വിവരണമായി അനുഭവപ്പെട്ടു.
  ആശംസകൾ.

  ReplyDelete
  Replies
  1. മണ്ടൂസന്‍ ഒരായിരം നന്ദി .. മമ്പുറം തങ്ങൾ - മതം അവർക്ക് സ്വകാര്യ ഏർപ്പാടോ ആത്മീയ വ്യവസായത്തിനുള്ള മൂലധനമോ ആയിരുന്നില്ല .പ്രത്യുത സാമൂഹിക ഇടപെടലിന്റെ ചാലക ശക്തിയും വിമോചനത്തിന്റെ കാഹളധ്വനിയുമായിരുന്നു...
   പക്ഷെ ഇന്ന് ഇതെല്ലാം ഒരു ബിസിനസ് ആയി രൂപാന്തരം പ്രാപിച്ചിരിക്കുന്നു ..

   Delete
 8. ചിത്രങ്ങള്‍ നന്നായിരിക്കുന്നു.
  വിവരണവും വായിച്ചു.

  ReplyDelete
 9. "മമ്പര്‍ത്തെ തങ്ങളേ" എന്ന് പലരും വിളിക്കുന്നത് കേട്ടിട്ടുണ്ട് എന്നല്ലാതെ , കൂടുതല്‍ അറിയില്ലായിര്നു . എന്റെ അയല്പ്രദേശം ആയിട്ട് കൂടി !
  ഏതായാലും പുതിയ അറിവുകള്‍ക്ക് വളരെ നന്ദി
  (ആ തൂക്കു പാലം എന്ന് എഴുതിയിരികുന്നത് ശരിക്കും തൂക്കു പാലം അല്ലല്ലോ )

  ReplyDelete
  Replies
  1. ഇസ്മായീൽ ഭായി ... ആ പാലം മമ്പുറം തൂക്കുപാലം എന്നാ പേരിൽ ആണ് അറിയപ്പെടുന്നത് . ശരിക്കുള്ള ഒരു തൂക്കുപാലം അല്ല . ആ പഴയ പാലം പൊളിച്ചു പുതിയ പാലം വരുന്നുണ്ട് എന്ന് കേൾക്കുന്നു..
   അഭിപ്രായങ്ങൾ അറിയിച്ചതിനു ഒത്തിരി നന്ദിയുണ്ട് ട്ടോ ...

   Delete
 10. ഈയടുത്ത് other books ഇവരുടെ കുടുംബ ചരിത്രം ഉൾകൊള്ളുന്ന ഒരു പുസ്തകം പബ്ലിഷ് ചെയ്തിട്ടുണ്ട്. ഫോട്ടോ ബയോഗ്രഫി കൂടി അതിൽ ഉൾപെടുത്തിയിട്ടുണ്ട്. ആശിഖിന്റെ ഈ ശ്രമവും നന്നായിരിക്കുന്നു.

  ReplyDelete
  Replies
  1. ജെഫു ഭായി ... ദല്ഹി ജാമിഅ മില്ലിയ ഇസ്ലാമിയയിലെ അസോസിയേറ്റ് പ്രഫസറും മലയാളിയുമായ ഡോ. എം.എച്ച് ഇല്യാസ് രചിച്ച ഗ്രന്ഥം ഹോളണ്ടിലെ ലെയ്ഡന് ആസ്ഥാനമായ പ്രമുഖ പ്രസാധകരായ ‘ബ്രില്’ ആണ് പ്രസിദ്ധീകരിക്കുന്നത്. ദല്ഹി ജവഹര്ലാല് നെഹ്റു സര്വകലാശാല സെന്റര് ഫോര് വെസ്റ്റ് ഏഷ്യന് സ്റ്റഡീസിലെ മലയാളി ഗവേഷകന് പി.കെ.എം. അബ്ദുല് ജലീലുമായി ചേര്ന്നാണ് ഡോ. ഇല്യാസ്് ഗ്രന്ഥരചന പൂര്ത്തിയാക്കിയത്. കേട്ടുകേള്വികളിലും അമാനുഷിക കഥകളിലും കെട്ടുപിണഞ്ഞുകിടക്കുന്ന മമ്പുറം തങ്ങള് എന്നറിയപ്പെടുന്ന സയ്യിദ് ഫദ്ല് ബിന് അലവിയുടെ ജീവിതത്തെ ചരിത്രവസ്തുതകളുടെ പിന്ബലത്തില് സമീപിക്കുന്നതാണ് ഗ്രന്ഥം.

   Delete
 11. നല്ല യാത്രാക്കുറിപ്പ്
  ആശംസകൾ...

  ReplyDelete
  Replies
  1. യാത്രാ വിവരണം നന്നായിരിക്കുന്നു.
   ചിത്രങ്ങളും മനോഹരം.
   ഇന്നിപ്പോള്‍ ഇവിടെ മദീനയില്‍ നിന്ന് മമ്പുറത്തെ കാണുമ്പോള്‍,
   പണ്ട് കണ്ട കാഴ്ചകള്‍ നിറം മങ്ങുന്നു.
   (കാര്യം പടന്നക്കാരന്‍ പറഞ്ഞു കഴിഞ്ഞു.)
   പത്തിരുപതു വര്ഷം മുമ്പ് ഉപജീവനാര്‍ത്ഥം
   തിരൂരങ്ങാടിയിലും വേങ്ങരയിലുമൊക്കെ
   ഉണ്ടായിരുന്നപ്പോള് നിത്യ പരിചയമുള്ള
   പ്രദേശത്തെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചതിനു നന്ദി ആഷിക്...

   Delete
  2. അഭിപ്രായങ്ങൾ അറിയിച്ചതിനു ഒത്തിരി നന്ദി

   Delete
 12. യാത്രാ വിവരണം നന്നായിട്ടുണ്ട് ...
  ചിത്രങ്ങളും കൊള്ളാം ..
  പുതിയ അറിവുകള്‍ തേടിയുള്ള യാത്രകള്‍ ഇനിയും തുടരുക

  ReplyDelete
  Replies
  1. തീർച്ചയായും യാത്രകൾ ഇനിയും തുടരട്ടെ .. അഭിപ്രായങ്ങൾ അറിയിച്ചതിനു ഒത്തിരി നന്ദി

   Delete
 13. വിവരണം നന്നയി. ആശംസകൾ:)

  ReplyDelete
 14. good information .....thanks...aashik

  ReplyDelete
 15. അദ്ധേഹം ഒരു നല്ല മനുഷ്യനായിരുന്നു.............
  ഒരു ചരിത്രവുമുണ്ട്.......
  പക്ഷെ ഇസ്ലാമിന്റെ ഒരു തീർഥാടന കേന്ദ്രം എന്ന് ഇതിനെ പറയാൻ ഞാൻ ആഗ്രഹിക്കുനില്ല,.......
  ഇന്നിവിടെ അന്ധമായ വിശ്വാസങ്ങളാണ് നടക്കുന്നത് ......... യോജിക്കുന്നില്ല

  എഴുത്ത് കൊള്ളാം
  ആശംസകൾ

  ReplyDelete
  Replies
  1. അഭിപ്രായങ്ങൾ അറിയിച്ചതിനു ഒത്തിരി നന്ദി ... ഇന്ന് ഇവിടെ കൊണ്ടാടുന്ന അന്ധവിശ്വാസങ്ങളിൽ ഞാനും വിശ്വസിക്കുന്നില്ല ... മമ്പുറം തങ്ങളുടെ ചരിത്രം മനസിലാക്കാൻ ഒരു എളിയ ശ്രമം നടത്തി എന്നെ ഉള്ളൂ ...

   Delete
 16. നല്ല അവതരണം - പോയിട്ടില്ല ഇവിടെയ്ക്ക് -പക്ഷെ, പോയത് പോലെ തോന്നി. അന്ധവിശ്വാസങ്ങള്‍ ഒഴിവാക്കിയതും നന്നായി... ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി ആര്‍ഷ.... അവിടെ പ്രചരിക്കുന്ന അന്ധവിശ്വാസങ്ങളിൽ ഒന്നും വിശ്വാസ യോഗ്യമല്ലല്ലോ ... അത് കൊണ്ട് മനപ്പൂർവ്വം വേണ്ടെന്നു വെച്ചത് തന്നെയാണേ ..

   Delete
 17. Puthiya kure aruvukal...thanx for that...

  ReplyDelete
  Replies
  1. അഭിപ്രായങ്ങൾ അറിയിച്ചതിനു ഒത്തിരി നന്ദി

   Delete
 18. കേരളത്തില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് സലഫികളാണ്. വൈദ്യുതിയുടെ സാന്നിധ്യം തൊട്ടുനോക്കിയേ അറിയൂ എന്നു പറയുന്നപോലെയാണിത്. അല്ലാഹുവിനെ നേരില്‍ കണ്ടാലേ അവര്‍ വിശ്വസിക്കൂ..

  ReplyDelete
 19. ആത്മീയ വഴിയിൽ നിറശോഭയായി തിളങ്ങി നിന്ന ഗുരുമുഖങ്ങൾ പുതിയ തലമുറയ്ക്ക് നേർവഴി കാണിക്കാനുള്ള താരകങ്ങളാണ്, പ്രത്യേകിച്ച് ആ വഴികളിലെ പാരമ്പര്യ പൈതൃതങ്ങൾ മണ്ണിട്ട് മൂടാൻ മൺവെട്ടിയുമായി കാത്തിരിക്കുന്നവരുടെ കാലത്ത്...
  പൈതൃകങ്ങളിലൂടെ മത മൂല്യങ്ങളെ കണ്ടെത്താനുളെ 'യാത്ര'കൾക്ക് എല്ലാ ഭാവുകങ്ങളും...

  ReplyDelete
  Replies
  1. യാത്രകള്‍ തുടരട്ടെ...!
   അനുഭവക്കുറിപ്പുകളും. പൈതൃകങ്ങള്‍ നമ്മുടെ യാത്രകള്‍ക്ക് വെളിച്ചമാവട്ടെ...

   Delete
 20. വിവരണം ഉശാറായിട്ടുണ്ട്.
  മമ്പുറം തങ്ങളെ പറ്റി ഞാനെഴുതിയ ചെറിയൊരു കുറിപ്പ്
  http://kuthi-vara.blogspot.in/2016/10/blog-post_12.html

  ReplyDelete
 21. മലപ്പുറത്ത് ഈഴവർ ഇല്ല തിയ്യരാവും ഉദ്ദേശിച്ചത്

  ReplyDelete

പ്രിയ കൂട്ടുകാരാ ... തെറ്റുകൾ എന്തെങ്കിലും അറിയാതെ എഴുതിവെച്ചിട്ടുണ്ട് എങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ മടിക്കരുത് . നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും,വിമര്‍ശനങ്ങള്‍ക്കും,വേണ്ടി കാ‍ത്തിരിക്കുന്നു ...