Pages

Monday, September 23, 2013

അബൂദാബിയിലെ താജ്മഹൽ ...

വീണ്ടും ഒരു വെള്ളിയാഴ്ച.കൊടും വേനലിൽ പെയ്ത പുതു മഴ പോലെയാണ് ഓരോ പ്രവാസിക്കും ഈ വെള്ളിയാഴ്ചകൾ . അബുദാബിയിൽ എത്തിയിട്ട് ഇന്നേക്ക് മൂന്നു മാസം തികയുന്നു. ഇവിടം മൊത്തം ഒന്ന് ചുറ്റികറങ്ങാൻ ഒരുപാട് നാളായി കൊതിക്കുന്നു.ഈ നാടിന്റെ വളര്‍ച്ചയുടെ ചരിത്രം ഉറങ്ങുന്ന മണ്ണിനെ അടുത്തറിയാൻ.  ഇവിടത്തെ ഓരോ മണ്‍ തരിയിലും ഉണ്ട്  യുഗങ്ങള്‍ക്കു മുമ്പ് ഈ മണ്ണിലൂടെ സഞ്ചരിച്ചവരുടെ കാല്‍പാടുകൾ.. 
ഇന്ന് ഞങ്ങളുടെ യാത്ര ഷെയ്ഖ് സായദ് ഗ്രാന്‍ഡ് മോസ്‌ക് ലക്ഷ്യമാക്കിയാണ്. ഇവിടം  വരുന്നവര്‍ ആദ്യം ചെന്നു കാണേണ്ട സ്ഥലങ്ങളിലൊന്നാണ് ഷെയ്ഖ് സായദ് ഗ്രാന്‍ഡ് മോസ്‌ക്.യു.എ.ഇയിലെ ഏറ്റവും വലിയപള്ളിയാണ് ഇത്. ലോകത്തിലെ എട്ടാമത്തെ ഏറ്റവും വലിയ പള്ളിയും.അബുദാബി മെയിൻ ബസ്‌ ടെർമിനലിൽ നിന്നും ടാക്സിയിൽ ആയിരുന്നു ഞങ്ങളുടെ യാത്ര. ഇവിടെ നിന്നും 17 KM ഉണ്ടത്രേ.പാകിസ്ഥാനി ഡ്രൈവർ ഗ്രാന്‍ഡ് മോസ്‌ക് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു .വെള്ളിയാഴ്ച ആയതു കൊണ്ടാകണം റോഡിൽ നന്നേ തിരക്ക് കുറവ്.കുറച്ചു നേരം പിന്നിട്ടപ്പോൾ ശില്‍പസുന്ദരമായ മിനാരങ്ങൾ ദൂരെ നിന്ന് തന്നെ കാണാമായിരുന്നു.സൂര്യശോഭയിൽ വെട്ടിതിളങ്ങുന്ന യു.എ.ഇ യുടെ സ്വന്തം  താജ്മഹൽ.വളവു തിരിഞ്ഞു പള്ളിയുടെ അടുത്ത് എത്താറായി.രത്നം പോലെ തിളങ്ങുന്ന ഈ ശില്പ സുന്ദരമായ പ്രാർത്ഥനാലയം ഒരിക്കൽ എങ്കിലും കണ്ടില്ലെങ്കിൽ അത് ജീവിതത്തിൽ നികത്താൻ ആവാത്ത ഒരു നഷ്ട്ടം തന്നെയാണ്.
പൂർണ്ണമായും ഇറ്റാലിയന്‍ മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് മുഗള്‍-മൂറിഷ് പള്ളികളുടെ വാസ്തുവിദ്യാശൈലികള്‍ കലര്‍ത്തി നിര്‍മ്മിച്ചതാണ്. 3000 തൊഴിലാളികൾ,38 കോണ്‍ട്രാക്റ്റ് കമ്പനികൾ ചേർന്നാണ് ഈ പള്ളി നിർമ്മിച്ചത്‌ .377 അടി ഉയരമുള്ള നാല് മിനാരങ്ങള്‍ നാല് വശത്തും ഉയര്‍ന്നു നില്‍ക്കുന്നു. പലയിടങ്ങളിലായി 57 മിനാരങ്ങള്‍ വേറെയും.പള്ളി നിർമ്മിക്കാനായി ഏകദേശം 2 ബില്യൺ യു ഏ യി ദിർഹം വേണ്ടി വന്നു .

പള്ളിയിലോട്ടുള്ള പ്രധാന കവാടത്തിനരികിൽ സെക്യൂരിറ്റി നിലയുറപ്പിച്ചിട്ടുണ്ട് . മാന്യമായ വസ്ത്രധാരണം ഇവിടെ കർക്കശമാണ്‌.. സ്ത്രീകൾക്ക് അകത്തു പ്രവേശിക്കണം എങ്കിൽ പർദ്ദ ധരിക്കണം . അതിനുള്ള സൗകര്യം പളളിയിൽ തന്നെ ഒരുക്കിയിട്ടുണ്ട് . മദാമമാർ പർദ്ദ അണിഞ്ഞു നടക്കുന്നത് കാണുമ്പോൾ അത് ഞങ്ങൾക്ക് ഒരു പുതിയ അനുഭവം തന്നെ എന്ന് പറയാതെ വയ്യ .  പള്ളിയിലേക്ക് പ്രവേശിക്കുന്നത് മാർബിളിൽ കൊത്തിയടുത്ത സ്വർണ്ണംകൊണ്ട് പൊതിഞ്ഞ വീഥികളിലൂടെയാണ്‌.അതിനോട് ചേർന്ന് വിശാലമായ  പ്രാര്‍ഥനാഹാൾ. ഇവിടെ ഒരേ സമയം 40000 പേര്‍ക്ക് പ്രാര്‍ഥിക്കാം. ഞങ്ങൾ പള്ളിയുടെ അകത്തു എത്തി.അവിടെ വിശാലാമായ ഒരു പരവതാനി . ലോകത്തിലെ ഏറ്റവും വിശാലമായ പരവതാനി ഈ പള്ളിക്കകത്താണ്. ഇറാനിയന്‍ കലാകാരനായ അലി ഖലീകി നിര്‍മ്മിച്ച പരവതാനിയുടെ വലുപ്പം 60570 സ്‌ക്വയര്‍ഫീറ്റ്. 47 ടണ്‍ ഭാരമുള്ള പരവതാനി നിര്‍മ്മിക്കാന്‍ 1200 നെയ്ത്തുകാരും 20 സാങ്കേതിക വിദഗ്ധരും 30 മറ്റുപണിക്കാരും വേണ്ടി വന്നു. മിംബറിന് അടുത്തുള്ള ചുമരിൽ ഖുർആനിൽ വിശേഷിപ്പിച്ച അല്ലാഹുവിന്റെ 99 പേരുകളും മാർബിളിൽ ആലേഖനം ചെയ്തിട്ടുണ്ട് . യു എ ഇ യിലെ മുഹമ്മദു മന്ദി അൽ തമീമിയാണ് ഈ കരവിരുതിന് പിന്നിൽ .

ലോകത്തിലെ ഏറ്റവും വലിയ സ്ഫടിക ബഹുശാഖ അലംകൃതവിളക്കും (Chandelier) ഇവിടെയാണ്. ജര്‍മ്മനിയില്‍ നിര്‍മ്മിച്ച ഇതിന് 49 അടി ഉയരവും 33 അടി വ്യാസവുമുണ്ട്. പള്ളിയുടെ മറ്റൊരു പ്രത്യേകത നിര്‍മാണത്തിന്റെ പ്രൊജക്റ്റ് ഡയറക്ടര്‍ ഒരു വനിതയാണ് എന്നതാണ്. ഖൊവ്‌ല സുലൈമാന്‍ അല്‍ സുലൈമാനി എന്ന എഞ്ചിനിയര്‍... ..പള്ളിക്ക് ചുറ്റിലുമായി വെള്ള കെട്ടുകൾ ഒരുക്കിയിട്ടുണ്ട് . നിലാവുള്ള രാത്രികളിൽ താജ്മഹൽ പോലെ വെട്ടിതിളങ്ങും ഈ കൊട്ടാരം . ഇതിനരികിലായി തന്നെയാണ് ഷെയ്ഖ് സായദിന്റെ ഖബര്‍. ഉന്നതനായ ഭരണാധികാരിക്ക് ഉത്തമമായ നിദ്രാസ്ഥലം.. ഖബര്‍.നരികെ ഫോട്ടോ എടുക്കുന്നതും ഉച്ചത്തിൽ സംസാരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇവിടെ സന്ദർശിക്കാൻ വരുന്നവർ സമയക്രമം പാലിക്കാൻ ശ്രദ്ധിക്കുക. 
വെള്ളിയാഴ്ച പകല്‍ ഒഴികെ എല്ലാ ദിവസങ്ങളിലും സന്ദര്‍ശകരെ അനുവദിക്കും. വെള്ളിയാഴ്ച ഉച്ചവരെ പ്രാര്‍ഥിക്കാനെത്തുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. ഗൈഡുമൊത്തുള്ള സന്ദര്‍ശനം വെള്ളിയാഴ്ച വൈകീട്ട് 4.30/5, രാത്രി 7.30/8 എന്നീ സമയങ്ങളിലാണ്. ഞായര്‍ മുതല്‍ വ്യാഴം വരെ ഇത് രാവിലെ 10, 11, വൈകീട്ട് 4.30/5 എന്നീ സമയങ്ങളിലും ശനിയാഴ്ച രാവിലെ 10, 11, ഉച്ചക്ക് രണ്ട്, വൈകീട്ട് 4.30/5, രാത്രി 7.30/8 എന്നീ സമയങ്ങളിലുമാണ്.

ജീവിതത്തിന്റെ രണ്ടു അറ്റം മുട്ടിക്കാൻ പാടുപെടുന്ന പ്രവാസിക്ക് ഓരോ യാത്രകളും കൊടും വേനലിൽ പെയ്ത പുതുമഴ തന്നെ ..പള്ളിയിൽ മഗ്രിബ് ബാങ്ക് ഉയർന്നു..അസ്തമനസൂര്യന്റെ ചുവന്ന രശ്മികള്‍ ഈ ആരാധനാലയത്തെ പതുക്കെ ചുംബിക്കാൻ തുടങ്ങിയിരിക്കുന്നു . കണ്ടിട്ടും കണ്ടിട്ടും മതി തീരാതെ വീണ്ടും ഒരിക്കൽ കൂടി വരാം എന്നുറപ്പിച്ചു ഞങ്ങൾ യാത്ര പറഞ്ഞു.... 

*******************************************************************************

ചൂടോടെ ഗൾഫ്‌ മനോരമയിൽ അച്ചടിച്ച്‌ വന്നപ്പോൾ 
Gulf Manorama .Dt. 24.09.2013*********************************************************************************

162 comments:

 1. കടലും മരുഭൂമിയും വന്ന് മുട്ടുന്ന ഈ മണ്ണില്‍ ഗ്രാന്‍ഡ് മോസ്‌കിന്റെ കാഴ്ച അവര്‍ണനീയമാണ്. ജീവിതത്തിന്റെ രണ്ടു അറ്റം മുട്ടിക്കാൻ പാടുപെടുന്ന പ്രവാസിക്ക് ഓരോ യാത്രകളും കൊടും വേനലിൽ പെയ്ത പുതുമഴ തന്നെ ..

  സ്നേഹപൂർവ്വം
  ആഷിക്ക് തിരൂർ

  ReplyDelete
 2. ഗ്രാന്‍ഡ് മോസ്ക് ഗ്രാന്‍ഡ് ആയിട്ടുണ്ട്
  മുമ്പ് വേറൊരു ബ്ലോഗില്‍ ഇതെപ്പറ്റി വായിച്ചിരുന്നു
  ഇത്രയും ചിത്രങ്ങള്‍ ഇതാദ്യമാണ് കാണുന്നത്

  ReplyDelete
  Replies
  1. ഒത്തിരി നന്ദി ... അജിത്‌ ഭായി ..

   Delete
 3. ഗ്രാന്‍ഡ് മോസ്ക്കിനെപ്പറ്റി വാര്‍ത്തയിലൂടെയേ കേട്ടിട്ടുള്ളൂ. വിശദമായ വിവരണവും ചിത്രങ്ങളും പുതിയ അറിവുകള്‍ നല്കുന്നു. ...

  ReplyDelete
  Replies
  1. കുഞ്ഞൂസ് ... അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിച്ചതിനു ഒരായിരം നന്ദി !!

   Delete
 4. കൊള്ളാം (മറ്റൊരു അബുദാബിക്കാരൻ)

  ReplyDelete
 5. മനോഹരമായ ചിത്രങ്ങളും കണ്ടുമനസ്സിലാക്കാന്‍ തരത്തിലുള്ള വിശദമായ വിവരണവും.
  ആശംസകള്‍

  ReplyDelete
  Replies
  1. നല്ല വാക്കിനു ഒത്തിരി നന്ദി ..

   Delete
 6. ഗ്രാന്റ് മോസ്ക്കിൽ പലവട്ടം പോയിട്ടും ഫോട്ടോ എടുത്തിട്ടുമുണ്ട്. പക്ഷേ ഈ ഫോട്ടോകൾ വളരെ വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ...

  ReplyDelete
  Replies
  1. ബിന്ദു ചേച്ചി ... വിലയേറിയ അഭിപ്രായങ്ങള്‍ക്ക് ഒരായിരം നന്ദി

   Delete
 7. ഗ്രാൻഡ്‌ മോസ്കിനെ കുറിച്ചുള്ള വിവരങ്ങൾ വളരെ നന്നായിട്ടുണ്ട്.ഇനിയും കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌ ചെയ്യുക. എല്ലാ വിധ ആശംസകളും.

  ReplyDelete
 8. ആശാനേ...... ആശാന്‍റെ ഉള്ളില്‍ ഒരു കല ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു അല്ലേ...???? കെ ഒ എല്‍ എല്‍ എ എം.....!!!

  ReplyDelete
  Replies
  1. പാവം ജീവിച്ചു പോട്ടെ ആശാനെ ... നന്ദിയുണ്ട് ട്ടോ

   Delete
 9. മനോരമ പത്രത്തിലും കണ്ടു!! (Y)

  ReplyDelete
  Replies
  1. ഹി ഹി ... എന്താ ചെയ്യാ അവർക്ക് പബ്ലിഷ് ചെയ്യണം എന്ന് ഒരേ വാശി .. ആയ്കോട്ടെ എന്ന് ഞാനും ...

   Delete
 10. അഭിനന്ദങ്ങള്‍ ആഷിക് . ഗ്രാന്‍ഡ്‌ മോസ്ക്കിനെ കുറിച്ചുള്ള വീഡിയോകള്‍ പലയിടങ്ങളില്‍ നിന്നായി കണ്ടിരുന്നു , ഇത് വായിച്ചപ്പോള്‍ ഒന്ന് കൂടി താല്‍പര്യം കൂടി . അഭിനന്ദനങ്ങള്‍ .

  ReplyDelete
  Replies
  1. ഫൈസൽ ഭായി ... വിലയേറിയ അഭിപ്രായങ്ങൾക്ക് ഒത്തിരി നന്ദി

   Delete
 11. ഫോട്ടോകൾ മനോഹരം....
  ആശംസകൾ...

  ReplyDelete
  Replies
  1. നന്ദി വി കെ സർ .. വീണ്ടും ഇത് വഴി വരുമല്ലോ ....

   Delete
 12. ഗ്രാൻഡ്‌ മോസ്കിനെ കുറിച്ചുള്ള വിവരങ്ങൾ വളരെ നന്നായിട്ടുണ്ട്.ഇനിയും കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌ ചെയ്യുക. എല്ലാ വിധ ആശംസകളും.

  ReplyDelete
  Replies
  1. ഇന്ഷ അല്ലാഹ് .. തീർച്ചയായും..

   Delete
 13. പ്രിയപ്പെട്ട ആഷിക്,
  രണ്ടായിരത്തി എട്ടിൽ ദുബൈ സന്ദർശിച്ചപ്പോൾ, അബുദ്ദബിയിലെകുള്ള യാത്രയിൽ ഗ്രാൻഡ് മോസ്ക് ദൂരേ നിന്നും കണ്ടിട്ടുണ്ട്. നിർഭാഗ്യവശാൽ അന്ന് അവിടം പോകുവാൻ കഴിഞ്ഞില്ല .

  മനോഹരമായ ചിത്രങ്ങളും സുന്ദരമായ വിവരണവും കണ്ടപ്പോൾ അതൊരു തീരാ നഷ്ടമായി തോന്നുന്നു .

  ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...

  ReplyDelete
  Replies
  1. മുജീ ...ഇനി വരുമ്പോൾ നമുക്ക് തീർച്ചയായും ഒരുമിച്ചു പോകാം ..

   Delete
 14. കയിഞ്ഞ തവണ ദുബായില്‍ വന്നപ്പോള്‍ അവിടെ സന്ദര്ശിക്കാന്‍ പറ്റിയില്ല അടുത്ത തവണത്തേക്കു മാറ്റി വച്ച് ..ഈ കുറിപ്പ്‌ കണ്ടപ്പോള്‍ വലിയ നഷ്ടം പോലെ ..ഇന്‍ഷാ അള്ളാ അടുത്ത് തന്നെ വരും ...

  ReplyDelete
  Replies
  1. ഇനി വരുമ്പോൾ ഇൻ ഷാ അല്ലാഹ് .. നല്ല വാക്കുകള്‍ക്കും വരവിനും നന്ദി

   Delete
 15. വളരെ മനോഹരമായ മിഴിവുള്ള ചിത്രങ്ങള്‍ , നല്ല അവതരണ ശൈലി.
  ഒപ്പം വേറൊന്നു കൂടി പറയാതെ നിവൃത്തിയില്ല
  ആരാധനാലയങ്ങള്‍ എത്രത്തോളം ആര്‍ഭാടവും ധൂര്‍ത്തും കാണിക്കുന്നുവോ അത്രത്തോളം ദൈവ സാമീപ്യം അകന്നു പോകുന്നു!
  ഈ 'കെട്ടിടം' കാണുമ്പോള്‍ ഭക്തിയല്ല , വെറുമൊരു 'താജ്മഹല്‍' മാത്രമേ നമ്മുടെ മനസ്സില്‍ പോങ്ങിവരുന്നുള്ളൂ..നമ്മെ അത് സന്ദര്‍ശിക്കാന്‍ പ്രേരിപ്പികുന്നതും അതിന്റെ 'ഭംഗി' കൊണ്ട് മാത്രം.

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്കും വരവിനും നന്ദി...
   ഇസ്മായിൽ ഇക്ക പറഞ്ഞപോലെ ആരാധനാലയങ്ങള്‍ എത്രത്തോളം ആര്‍ഭാടവും ധൂര്‍ത്തും കാണിക്കുന്നുവോ അത്രത്തോളം ദൈവ സാമീപ്യം അകന്നു പോകുന്നു! നമ്മെ അത് സന്ദര്‍ശിക്കാന്‍ പ്രേരിപ്പികുന്നതും അതിന്റെ 'ഭംഗി' കൊണ്ട് മാത്രം.സത്യം !!!!!!!!

   Delete
 16. ഒരു നല്ല എഞ്ചിനീയറിഗ് വിസ്മയം തന്നെ ഗ്രാന്‍റ് മോസ്ക്. പ്രത്യേകിച്ചും ഒരു വനിതയുടെ കൈകള്‍ക്കുള്ളില്‍ എത്ര ഭദ്രമായി ഇതിന്‍റെ നിര്‍മ്മാണം സാധിച്ചു എന്നത് മറ്റൊരു എടുത്തുപറയേണ്ട സവിശേഷത തന്നെ. എന്നാലും ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹാലുമായ് താരതമ്യം ചെയ്യാന്‍ പറ്റുമോ എന്നൊരു സംശയം ഉണ്ട്.
  വിവരണം നന്നായി; നല്ല ഭംഗിയുള്ള ചിത്രങ്ങള്‍.
  അബുദാബിയിലെ ഈ വിസ്മയ കാഴ്ചയുടെ അനുഭവങ്ങള്‍ പങ്കുവെച്ചതില്‍ സന്തോഷം.
  ആശംസകള്‍.

  ReplyDelete
  Replies
  1. മുകേഷ്...ഈ വഴി വന്നതിനും നല്ല വാക്കുകള്‍ക്കും ഒരായിരം നന്ദി... ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹാലുമായ് താരതമ്യം ചെയ്യാന്‍ പറ്റുമോ എന്നൊരു സംശയം ഇല്ലാതില്ല ..എന്നാലും ....

   Delete
 17. ജീവിതത്തില്‍ ഒരിക്കല്‍ പോലും അടുത്തറിയാന്‍ സാദ്ധ്യതയില്ലാത്ത വെണ്ണക്കല്‍ സ്വപ്നലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയതിന് ഒരുപാട് നന്ദി.....

  ReplyDelete
  Replies
  1. ഇവിടം വന്നു വിലയേറിയ അഭിപ്രായങ്ങൾ പങ്കുവെച്ച പ്രദീപ്‌ സാറിന് നന്ദി

   Delete
 18. ഞാൻ ഗ്രാൻഡ്‌ മോസ്ക്കിൽ പോയിട്ടുണ്ട്. കണ്ടപ്പോൾ എനിക്ക് തോന്നിയത് താജ് മഹളിനെക്കൾ എത്രയോ ഭംഗിയുള്ളതാണ് ഇതു എന്നാണു.

  ReplyDelete
  Replies
  1. അതാണ്‌ !!!!... അപ്പൊ ഞാൻ ചിന്തിച്ചത് തെറ്റായില്ല .. നന്ദി നളിന ചേച്ചി .. വീണ്ടും ഈ വഴി വരുമല്ലോ ...

   Delete
 19. മനോഹരമായ , തെളിമയുള്ള ചിത്രങ്ങൾ ... നല്ല വിവരണം. ആശംസകൾ

  ReplyDelete
 20. മനോഹരമായ , തെളിമയുള്ള ചിത്രങ്ങൾ ... നല്ല വിവരണം. ആശംസകൾ

  ReplyDelete
 21. നല്ല പോസ്റ്റ്..
  ചിത്രങ്ങളും വിവരണവും മനോഹരം..

  ReplyDelete
  Replies
  1. മനോജ്‌ ചേട്ടാ .. ഒരായിരം നന്ദി .. വീണ്ടും വരുമല്ലോ ..

   Delete
 22. ഞാൻ കണ്ടിട്ടുണ്ട്
  എന്തിനിങ്ങനെയൊക്കെ എന്നാണ് തോന്നിയത്.

  ReplyDelete
  Replies
  1. ശരിയാണ് .. ആരാധനാലയങ്ങള്‍ എത്രത്തോളം ആര്‍ഭാടവും ധൂര്‍ത്തും കാണിക്കുന്നുവോ അത്രത്തോളം ദൈവ സാമീപ്യം അകന്നു പോകുന്നു!

   Delete
 23. മനോഹരമായ ചിത്രങ്ങള്‍. ഈ മോസ്ക്കിനെ കുറിച്ച് പണ്ട് എന്റെ ഒരു നാട്ടുകാരന്‍ വിശദമായി പറഞ്ഞു തന്നിട്ടുണ്ട്. പക്ഷെ ഇത്രയും ഭംഗിയുള്ള ചിത്രങ്ങള്‍ ഇതാദ്യമാണ് കാണുന്നത്.

  ReplyDelete
  Replies
  1. നന്ദി വേണു ചേട്ടാ വരവിനും വായനക്കും ...

   Delete
 24. Informative article with nice pictures. Thank you.

  ReplyDelete
 25. ഞാനും പോയതാ അവിടെ .....നല്ല വിവരണം

  ReplyDelete
  Replies
  1. ഒരായിരം നന്ദി .. വീണ്ടും വരുമല്ലോ ..

   Delete
 26. ഞാനും അവിടെ പോയിട്ടുണ്ട്.. അന്ന് മുസ്ലിം അല്ലാത്തതിനാല്‍ അകത്തു കയറി കാണാന്‍ പറ്റിയില്ല. വിവരണവും ചിത്രങ്ങളും നന്നായിട്ടുണ്ട്.

  ReplyDelete
  Replies
  1. ങേ ..? അവിടെ അമുസ്ലിം ങ്ങൾക്കും പ്രവേശനം ഉണ്ട് മാഷെ ..
   നല്ല വാക്കുകള്‍ക്കും വരവിനും നന്ദി!!!

   Delete
  2. അവിടെ മതഭേദമെന്യേ പ്രവേശനമുണ്ടല്ലോ.

   Delete
  3. അവിടെ മതഭേദമെന്യേ പ്രവേശനമുണ്ടല്ലോ.

   Delete
  4. ഞാന്‍ അന്ന് പോയപ്പോള്‍ അകത്തു കയറാന്‍ കഴിഞ്ഞില്ല. കുറെ വര്‍ഷങ്ങളായി. ഒരു പക്ഷെ അന്ന് അതിനുള്ള അനുവാദം ഇല്ലായിരിക്കും.

   Delete
 27. താങ്കളുടെ വരികളിലൂടെ, ചിത്രങ്ങളിലൂടെ ഗ്രാന്‍ഡ്‌ മോസ്ക് കണ്ടു മടങ്ങി-- താങ്ക്സ്---

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്കും വരവിനും നന്ദി!!!

   Delete
 28. ഇതിലെ ചിത്രങ്ങൾ ഏറെ മിഴിവുള്ളതാണ്. രാത്രിയിൽ ഇളം നീല നിറത്തിൽ ദീപാലംകൃതമായി വിലസുന്ന പള്ളി ഏറ്റവും മനോഹരമായി തോന്നി. വിവരണങ്ങളും നന്ന്. ഇത് കണ്ടിട്ട് ആത്മീയതയുണരുന്ന ഒരു പള്ളിയായി തോന്നിയില്ല. ടൂറിസം വളർത്താനുള്ള ഒരുപാധി. നല്ല കലാരൂപം. ധൂർത്തിന്റെ പരമോന്നതി.

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്കും വരവിനും നന്ദി !!!
   ആരാധനാലയങ്ങള്‍ എത്രത്തോളം ആര്‍ഭാടവും ധൂര്‍ത്തും കാണിക്കുന്നുവോ അത്രത്തോളം ദൈവ സാമീപ്യം അകന്നു പോകുന്നു!

   Delete
 29. ariyathathu konda varathirunnath.kandappol peruthu ishtaayi....
  pinne ippozhenkilum ariyichathinu nandi.All the best

  ReplyDelete
  Replies
  1. വൈകി ആണെങ്കിലും വന്നല്ലോ .. നല്ല വാക്കുകള്‍ക്കും വരവിനും നന്ദി

   Delete
 30. മിഴിവുറ്റ ചിത്രങ്ങള്‍, ഇത് വായിച്ചപ്പോള്‍ അവിടം സന്ദര്‍ശിക്കാനുള്ള താല്‍പ്പര്യം ഒന്നുകൂടി വര്‍ദ്ധിച്ചു

  ReplyDelete
  Replies
  1. നന്ദി !!!! വരവിനും വായനക്കും ...

   Delete
 31. ചിത്രം അടിപൊളിയായി പകർത്തി
  ഞാൻ മൂന്നു നാല് തവണ പോയിട്ടുണ്ട്

  ReplyDelete
  Replies
  1. ഒരായിരം നന്ദി .. വീണ്ടും വരിക ഈ വഴി ...

   Delete
 32. മിഴിവുറ്റ ചിത്രങ്ങൾ.. പള്ളി എന്ന പരിധി വിട്ട് ഒരു ടൂറ്സ്റ്റ് കേന്ദ്രമായി മാറിയിരിക്കുന്നു .. ചാരത്ത് യു.എ.ഇ യുടെ പിതാവ് നിത്യ വിശ്രമം കൊള്ളുന്നു..

  ReplyDelete
  Replies
  1. അതെ ബഷീർ ഇക്ക .. സന്തോഷം.,ഈ വരവിനും മിണ്ടിയതിനും

   Delete
 33. വിവരണത്തേക്കാളിഷ്ടമായത് ഫോട്ടോസാണ്. ഫോട്ടോഗ്രാഫറാരാ.. ഞാനും വരുന്നുണ്ട് ഇത് കാണാന്‍. അബുദാബിയിലെ ബാക്കി സ്ഥലങ്ങളും കൂടി പോരട്ടെ........

  ReplyDelete
  Replies
  1. സന്തോഷം.,ഈ വരവിനും മിണ്ടിയതിനും

   Delete
 34. Replies
  1. നന്ദി മാഷെ .. ..നല്ല വാക്കുകള്‍ക്കും വരവിനും

   Delete
 35. നല്ലൊരു ബ്ലോഗ്‌ നല്ല പോസ്റ്റുകള്‍ ഞാനിതാ എത്തികഴിഞ്ഞു 199-നായി .പരിചയപ്പെടുത്തലുകള്‍ തുടരുക ഇങ്ങനെയൊക്കയാണ് ഓരോന്നറിയുക.

  ReplyDelete
  Replies
  1. നന്ദി !!!! വരവിനും വായനക്കും ...

   Delete
 36. wow..valare nannaayirikkunnu..ellam vaayichu..iniyum ithu polulla rachanakal pratheekshikkunnu...aashamsakal

  ReplyDelete
  Replies
  1. സന്തോഷം.,ഈ വരവിനും മിണ്ടിയതിനും

   Delete
 37. എല്ലാം മനോഹരം. യാത്ര പോയപോലെ....
  ആശംസകൾ !

  ReplyDelete
  Replies
  1. ഒരായിരം നന്ദി .. വീണ്ടും വരുമല്ലോ ..

   Delete
 38. @@
  ഖത്തറില്‍ നിന്നും നിന്നെ അബുദാബിയിലേക്ക് പാക്ക് ചെയ്യുമ്പോ യൂസഫലിക്ക പോലും കരുതിയിട്ടുണ്ടാവില്ല നീ ഇത്രേം വലിയ പാതകം ചെയ്യുമെന്ന്!
  ഇക്കണക്കിനു നീ കണ്ണൂരാനെ കണ്ടുപിടിച്ചു പരിപ്പും വെണ്ടയും എടുക്കൂലോ!!

  (കാണേണ്ട കാഴ്ച തന്നെയാണ് ഷെയിക് സായിദ് മസ്ജിദ്. നന്നായിട്ടുണ്ടെടാ ആഷേ)

  ***

  ReplyDelete
  Replies
  1. യാച്ചു.... വൈകി ആണെങ്കിലും വന്നല്ലോ .. നല്ല വാക്കുകള്‍ക്കും വരവിനും നന്ദി

   Delete
 39. മനോഹരം. ഇതേതു വർഷമാണു നിർമ്മിക്കപ്പെട്ടത് എന്ന് കൂടി ചേർക്കാരുന്നു.

  *മദാമമാർ പർദ്ദ അണിഞ്ഞു നടക്കുന്നത് കാണുമ്പോൾ അത് ഞങ്ങൾക്ക് ഒരു പുതിയ അനുഭവം തന്നെ എന്ന് പറയാതെ വയ്യ . * റിയാദിൽ ജീവിക്കുന്ന ഞങ്ങൾക്കതു മറിച്ചാ..


  ReplyDelete
  Replies
  1. 1997 ഏപ്രിൽ മാസത്തിൽ ആണ് പള്ളിയുടെ നിർമ്മാണം ആരംഭിച്ചത് . 2002 മെയ്‌ മാസത്തിൽ പ്രാർത്ഥനകൾക്കായി തുറന്നു കൊടുത്തു.

   ഈ വരികൾ വിട്ടു പോയതാണ് ..ഒരായിരം നന്ദി ..വരവിനും വായനക്കും ...

   Delete
 40. തീര്ച്ചയായും ഒരത്ഭുതം തന്നെ. വിവരണവും ചിത്രങ്ങളും യഥാക്രമം ഒരു വായനാ ദൃശ്യ വിരുന്നു നല്കുന്നു.

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്കും വരവിനും നന്ദി...

   Delete
 41. പലതവണ പോയിട്ടുള്ളൊരിടമായതുകൊണ്ട് വിവരണം വളരെ പരിചിതവും ഹൃദ്യവുമായി അനുഭവപ്പെട്ടു. ചിത്രങ്ങളും മനോഹരം. ഗ്രാന്‍ഡ്മോസ്ക്കിലും പരിസരത്തും ചിലവഴിക്കുന്ന സന്ധ്യകള്‍ ഒരുപ്രത്യേക ശാന്തത പ്രദാനം ചെയ്യാറുണ്ട്. നല്ല എഴുത്തിന് അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. സന്തോഷം.,ഈ വരവിനും മിണ്ടിയതിനും...

   Delete
 42. ഒരിക്കല്‍ പോയിട്ടുണ്ട് . വീണ്ടും പോയത്‌ പോലെ തന്നെയുള്ള വിവരനാനുഭവം ..തിരയുടെ ആശംസകള്‍

  ReplyDelete
  Replies
  1. ഒരായിരം നന്ദി .. വീണ്ടും വരുമല്ലോ ..

   Delete
  2. തീര്‍ച്ചയായും വരാം

   Delete
 43. മനോഹരമായ ചിത്രങ്ങളും വിവരണവും..നന്ദി

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്കും വരവിനും നന്ദി...

   Delete
 44. Replies
  1. ഒരായിരം നന്ദി .. വീണ്ടും വരുമല്ലോ ..

   Delete
 45. മനോഹരമായ ചിത്രങ്ങളും വിശദമായ വിവരണവും...
  ആശംസകള്‍

  ReplyDelete
  Replies
  1. സന്തോഷം.,ഈ വരവിനും മിണ്ടിയതിനും...

   Delete
 46. സുഹൃത്തേ, അപൂർവ്വസുന്ദരം ഈ ചിത്രങ്ങൾ - വാക്കിലും, വർണ്ണത്തിലും.
  നന്നായി.

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്കും വരവിനും നന്ദി...

   Delete
 47. വചനം രൂപമായി എന്നു പറയും പോലെയുള്ള വിവരണം. അത് ചിത്രം പോലെ തന്നെ മിഴിവുള്ളതാണ്.ചിത്രങ്ങൾ അതിമനോഹരങ്ങളെന്നു പറയാതെ വയ്യ.വളരെയിഷ്ടമായി.


  ശുഭാശംസകൾ....

  ReplyDelete
  Replies
  1. സന്തോഷം.,ഈ വരവിനും മിണ്ടിയതിനും...

   Delete
 48. ഷെയ്ഖ് സായദ് ഗ്രാന്‍ഡ് മോസ്‌ക് നേരില്‍ കണ്ടിട്ടില്ലാ എങ്കിലും അവിടം എത്തിയ പോലെ അനുഭവപെട്ടു വിവരണം വായിച്ചപ്പോള്‍ .ചിത്രങ്ങള്‍ പകര്‍ത്തിയതും മനോഹരമായി അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. ഒരായിരം നന്ദി .. വീണ്ടും വരുമല്ലോ ..

   Delete
 49. ഫ്രീ ആയിട്ടു ഒരു മനോഹര യാത്ര സമ്മാനിച്ചതിന് ഒരായിരം നന്ദി.. :)

  ReplyDelete
  Replies
  1. വൈകി ആണെങ്കിലും വന്നല്ലോ .. നല്ല വാക്കുകള്‍ക്കും വരവിനും നന്ദി...

   Delete
 50. ഞാൻ പോയിട്ടുണ്ട് ഈ പള്ളിയിൽ. ഒരു അറബിപ്പെണ്ണായി വേഷമിടാൻ അവസരവും കിട്ടി. ഭക്തിയിലുപരി അവിടുത്തെ ഭംഗിയിലാണ് എല്ലാവരും ആകൃഷ്ടരായിരിക്കുന്നത് എന്നാണ് എനിയ്ക്ക് അന്ന് തോന്നിയത്. അറിയാത്ത പല കാര്യങ്ങളും ഉണ്ടായിരുന്നു ആ പള്ളിയെക്കുറിച്ച്. ദൃശ്യ ചാരുത മാത്രം മിഴിയിലൊപ്പി പോരുകയായിരുന്നു അന്ന് . .ഈ വിവരണം വളരെ നന്നായിരിയ്ക്കുന്നു യാത്ര ചെയ്യുന്നതും, യാത്രാവിവരണങ്ങൾ വായിക്കുന്നതും എനിയ്ക്കേറെ പ്രിയം. ആശംസകൾ സുഹൃത്തേ ഈ നല്ല വിവരണത്തിന്. വീണ്ടും വരാം.

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്കും വരവിനും നന്ദി...ആരാധനാലയങ്ങള്‍ എത്രത്തോളം ആര്‍ഭാടവും ധൂര്‍ത്തും കാണിക്കുന്നുവോ അത്രത്തോളം ദൈവ സാമീപ്യം അകന്നു പോകുന്നു!

   Delete
 51. ഷൈക് സായിദ് പള്ളി പലപ്പോഴും സന്ദര്‍ശിച്ചു, എങ്കിലും ഇത്രയും സൂക്ഷ്മമായ വിവരങ്ങള്‍ ഇപ്പോഴാണ്‌ ലഭിക്കുന്നത്, ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍. ചിത്രങ്ങളും ഏറെ മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍, ആഷിക്ക്

  ReplyDelete
  Replies
  1. അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിച്ചതിനു ഒരായിരം നന്ദി !!

   Delete
 52. കൊതിപ്പിക്കുന്ന കാഴ്ചകളും വിവരരണവും ! വെളിച്ചം കണ്ട ലേഖനത്തിനും ലേഖകനും അഭിനന്ദനങ്ങള്‍ !!

  ReplyDelete
  Replies
  1. സന്തോഷം.,ഈ വരവിനും മിണ്ടിയതിനും...

   Delete
 53. ഒരിക്കല്‍ എനിക്കും പോകാന്‍ ഒരു ഭാഗ്യം സിദ്ധിച്ചു ..വളരെ മനോഹരം

  ReplyDelete
  Replies
  1. വൈകി ആണെങ്കിലും വന്നല്ലോ .. നല്ല വാക്കുകള്‍ക്കും വരവിനും നന്ദി...

   Delete
 54. മിനി പി സിOctober 2, 2013 at 4:26 PM

  ആഹാ ....ആദ്യമായ്‌ വന്നപ്പോള്‍ത്തന്നെ നല്ലൊരു യാത്ര തരപ്പെട്ടൂലോ ......ജീവസ്സുറ്റ അവതരണം .എല്ലാ ആശംസകളും !

  ReplyDelete
  Replies
  1. മിനി ... സന്തോഷം.,ഈ വരവിനും മിണ്ടിയതിനും...

   Delete
 55. ഈ നല്ല വിവരണത്തിന് ആദ്യമേ അഭിനന്ദനങ്ങൾ അറിയിച്ചു കൊള്ളട്ടെ .. യു എ ഇ യിൽ നാല് കൊല്ലമായെങ്കിലും ഇത് വരെ ഈ പള്ളിയിൽ പോകാൻ സാധിച്ചിട്ടില്ല . ഈ പള്ളിയുടെ തൊട്ടടുത്ത് ഒരു ഗ്രൌണ്ട് ഉണ്ട് . അവിടെ ക്രിക്കറ്റ് കളിക്കാൻ പോകാറുണ്ട് .. എന്തായാലും അടുത്ത തവണ ഒന്ന് പോകാൻ തന്നെ തീരുമാനിച്ചു ..

  ReplyDelete
  Replies
  1. നന്ദി പ്രവീണ്‍ ... നല്ല വാക്കുകള്‍ക്കും വരവിനും ..

   Delete
 56. കൃത്യമായ വിവരങ്ങൾ ഉൾപെടുത്തിയ വിവരണം. ഈ വിസ്മയം ഒന്നു കാണണം. മനസ്സിൽ കുറിച്ചിട്ടുണ്ട്. ഇന്ഷാ അല്ലാഹ്

  ReplyDelete
  Replies
  1. ഇന്ഷാ അല്ലാഹ്.... സന്തോഷം.,ഈ വരവിനും മിണ്ടിയതിനും...

   Delete
 57. മനോഹരമായ ചിത്രങ്ങളും ഹൃദ്യമായ വിവരണവും.. അസ്സലായി..

  ReplyDelete
  Replies
  1. വിലയേറിയ അഭിപ്രായങ്ങൾക്ക് ഒത്തിരി നന്ദി

   Delete
 58. നല്ല വിവരണം ആഷിക്. വരാന്‍ വൈകിയതില്‍ ക്ഷമിക്കുക.. ചിത്രങ്ങള്‍ മനോഹരം - താജ് മഹലിനെ പലയിടങ്ങളിലും ഓര്‍മ്മിപ്പിക്കുന്നു (അത് നേരിട്ട കണ്ടിട്ടുള്ളത് -ഇത് മുന്‍പൊരിക്കല്‍ സുഹൃത്തിന്‍റെ ഫോട്ടോയില്‍ കണ്ടത്) . പക്ഷെ, ആരാധനാലയം ഇങ്ങനെ ആകുമ്പോള്‍ ദൃശ്യഭംഗി മാത്രം നമ്മള്‍ ശ്രധിക്കില്ലേ എന്നൊരു സംശയം ഉണ്ട്. പ്രാര്തനയെക്കള്‍ കാഴ്ച കാണാന്‍ - ക്ഷേത്രങ്ങളിലും ചിലയ്ടങ്ങളില്‍ എനിക്കങ്ങനെ തോന്നാറുണ്ട് . ഇനിയും നല്ല വിവരണങ്ങള്‍ വരട്ടെ .... :) ആശംസകള്‍

  ReplyDelete
  Replies
  1. വൈകി ആണെങ്കിലും വന്നല്ലോ .. നല്ല വാക്കുകള്‍ക്കും വരവിനും നന്ദി...ആരാധനാലയങ്ങള്‍ എത്രത്തോളം ആര്‍ഭാടവും ധൂര്‍ത്തും കാണിക്കുന്നുവോ അത്രത്തോളം ദൈവ സാമീപ്യം അകന്നു പോകുന്നു!

   Delete
 59. നാന്ന്യി അവതരിപ്പിച്ചു.... ആശംസകള്‍

  ReplyDelete
  Replies
  1. അബ്സർക്ക... ഒരായിരം നന്ദി ...

   Delete
 60. ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായ ഈ വിവരണത്തിന് അഭിനന്ദനങ്ങള്‍... ......
  വായിച്ചപ്പോള്‍ ഒന്നു നേരിട്ട് കണ്ട പ്രതീതി. മസ്കറ്റിലെ ഗ്രാന്റ് മോസ്ക് മുമ്പ് കണ്ടിട്ടുണ്ട്. വ്യത്യസ്തമായി ഈ പരിചയപ്പെടുത്തലിന് നന്ദി...

  ReplyDelete
  Replies
  1. അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിച്ചതിനു ഒരായിരം നന്ദി !!

   Delete
 61. ആഷിക് വളരെ നന്നായി പോസ്റ്റും ഫോട്ടോകളും വിവരണവും ആദ്യത്തെ വാക്കുകൾ വെള്ളിയാഴ്ചയെ കുറിച്ച് പറഞ്ഞത് മുതൽ എല്ലാം വളരെ ഭംഗിയായി പിന്നെ അലങ്കാരങ്ങൾ ഈശ്വരൻ തന്നെ അല്ലെ നമ്മുക്ക് ഏറ്റവും വല്യ ധനം അപ്പൊ അലങ്കാരങ്ങളും അങ്ങിനെ തന്നെ, പ്രാർത്ഥിവര്ക്കും കാണുന്നവർക്കും എന്തിനു ഈ പോസ്റ്റ്‌ വായിക്കുന്നവര്ക്കും ഒരുപോലെ മനസ്സമാധാനം ഈ മഹത്വിസ്മയം ഒരുക്കുന്നുണ്ട്‌
  പ്രാർത്ഥന കൊണ്ട് നമുക്ക് കുട്റെണ്ടതും അത് തന്നെയല്ലേ
  വളരെ നന്നായി ഇനിയും ഒരു പാട് യാത്രകൾ നടത്താനും അത് ഞങ്ങൾക്ക് പകരാനും കഴിയട്ടെ

  ReplyDelete
  Replies
  1. വിലയേറിയ അഭിപ്രായങ്ങൾക്ക് ഒത്തിരി നന്ദി

   Delete
 62. മനോഹരം..
  ചലനാത്മകമായ നീക്കങ്ങൾക്ക് കാതോ൪ത്തൊരു കുഞ്ഞനിയ൯....

  ReplyDelete
 63. nannayi vivaranam, ennenkilum kaanan sadhichchirunnenkil ennu aagrahikkunnu

  ReplyDelete
  Replies
  1. അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിച്ചതിനു ഒരായിരം നന്ദി !!

   Delete
 64. ഇവിടെ വരാനും താങ്കളുടെ വിജ്ഞാനപ്രധമായ പോസ്റ്റുകൾ വായിക്കാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.ആശംസകൾ

  ReplyDelete
  Replies
  1. വിലയേറിയ അഭിപ്രായങ്ങൾക്ക് ഒത്തിരി നന്ദി

   Delete
 65. Njan pathrathil vaayichu atha ingot varathriunnathu,,,hrdyamaaya vivaranam,,

  ReplyDelete
  Replies
  1. സന്തോഷം.,ഈ വരവിനും മിണ്ടിയതിനും...

   Delete
 66. എഴുത്തും ഫോട്ടോകളും ഒരുപോലെ നന്നായിട്ടുണ്ട്. ആശംസകൾ.

  ReplyDelete
  Replies
  1. അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിച്ചതിനു ഒരായിരം നന്ദി !!

   Delete
 67. കുറച്ച് വൈകിപോയി.
  ഞാൻ ഇവിടെ പോയിരുന്നു. അകത്തു കയറാൻ പറ്റിയില.
  വിവരണം ഉഷാർ.

  ReplyDelete
  Replies
  1. വൈകി ആണെങ്കിലും വന്നല്ലോ .. നല്ല വാക്കുകള്‍ക്കും വരവിനും നന്ദി...

   Delete
 68. മനോഹരം, ചിത്രങ്ങളും വിവരണങ്ങളും :)

  ReplyDelete
  Replies
  1. സന്തോഷം.,ഈ വരവിനും മിണ്ടിയതിനും...

   Delete
 69. വളരെ നല്ല വിവരണവും സുന്ദരമായ ചിത്രങ്ങളും...
  ഗ്രാന്റ് മോസ്ക്കിനെക്കുറിച്ച് മുമ്പും വായിച്ചിട്ടുണ്ട്....പക്ഷേ ഈ സചിത്ര വിവരണം വളരെ നന്നായിരുന്നു ...
  ആശംസകള്‍ :)

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്കും വരവിനും നന്ദി...

   Delete
 70. മനോഹരം ആയ വിവരണവും നല്ല
  ചിത്രങ്ങളും.

  ഇന്നത്തെ കാലത്ത്‌ ഏതു സാധനങ്ങളും എളുപ്പത്തിൽ കിട്ടാവുന്ന
  അവസ്ഥയിൽ ആണ് ഇതേ നിലവാരം ഉള്ള സാധനങ്ങൾ വിദേശത്തു
  നിന്നും വരുത്തി അന്നത്തെ കാലത്ത് ഷാജഹാൻ ചക്രവർത്തി താജ് മഹൽ
  നിർമ്മിച്ചത്‌ എന്ന് ഓർക്കുമ്പോൾ അദ്ഭുതം തോന്നുന്നു ..
  നന്നായി എഴുതി ..ആശംസകൾ

  ദുബായിൽ ആണെങ്കിലും ഇതുവരെ അബുധാബിയിൽ വന്നു ഈ
  സുന്ദരമായ കാഴ്ച ഒന്ന് കാണുവാൻ അവസരം കിട്ടിയിട്ടില്ല
  എന്ന വിഷമവും ഉണ്ട്....

  ReplyDelete
  Replies
  1. അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിച്ചതിനു ഒരായിരം നന്ദി !!

   Delete
 71. എന്റെ യാത്രക്കിടയിൽ ഞാനും ഇവിടെ എത്തി. യാത്ര മനോഹരം ! ഞാനും ഒപ്പം കൂടുന്നു.

  ReplyDelete
 72. ചിത്രങ്ങളും വിവരണവും മനോഹരമാക്കി
  നന്നായിട്ടുണ്ട്
  ആശംസകള്‍

  ReplyDelete
 73. 14 വര്‍ഷം ഇതിലൂടെ തേരാ പാര നടന്ന എനിക്ക് ഇപോഴാ ഈ കോണിലൂടെ ഒന്നും കൂടി എല്ലാം കാണാന്‍ കൊതി എന്തായാലും അടുത്ത മാസം മൊത്തം ഒന്ന് കറങ്ങിയിട്ട് തന്നെ കാര്യം ....

  ReplyDelete
 74. ഇപ്പോയാണ് കണ്ടത് .. :)

  ReplyDelete
 75. ഗള്‍ഫ്‌ കാഴ്ചകള്‍ക്ക് നന്ദി ഒരിക്കല്‍ ഞാനും പോകും അവിടെ ...........സ്നേഹാശംസകളോടെ

  ReplyDelete
 76. മനോഹരമായ ചിത്രങ്ങളും വിവരണവും :)

  ReplyDelete
 77. തുമ്പി ബ്ലോഗര്‍ പറഞ്ഞത് പോലെ
  ഇത് കണ്ടിട്ട് ആത്മീയതയുണരുന്ന ഒരു പള്ളിയായി തോന്നിയില്ല. ടൂറിസം വളർത്താനുള്ള ഒരുപാധി.
  വിവരണവും മനോഹരമായ ചിത്രങ്ങളും നന്നായിരിക്കുന്നു...
  വിണ്ടും തുടരുക..ആശംസകള്‍

  ReplyDelete
 78. അവിടെയൊന്നും പോകാൻ പറ്റില്ലെങ്കിലും ചിത്രങ്ങളിലൂടേയും വിവരണങ്ങളിലൂടേയും അവിടെ എത്തിയ പ്രതീതി .നന്ദി

  ReplyDelete
 79. നല്ലൊരു വിവരണം.പോകാൻ പറ്റിയില്ലെങ്കിലും.

  ReplyDelete
 80. Emke groupലെ former operating manager ashik thiroor ഒരായിരം ആശംസകൾ നല്ല ഒരു വിവരണം ഞങ്ങൾക്ക് സമ്മാനിച്ചതിനു......

  ReplyDelete

പ്രിയ കൂട്ടുകാരാ ... തെറ്റുകൾ എന്തെങ്കിലും അറിയാതെ എഴുതിവെച്ചിട്ടുണ്ട് എങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ മടിക്കരുത് . നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും,വിമര്‍ശനങ്ങള്‍ക്കും,വേണ്ടി കാ‍ത്തിരിക്കുന്നു ...